Kerala

ആദ്യമായി കേരളത്തിൽ കോംഗോ പനി; വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശി ചികിത്സയിൽ

തൃശൂര്‍(www.mediavisionnews.in):  സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാൾ ചികില്‍സയില്‍. വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത് . രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത് . സംസ്ഥാനത്ത് ഇതാദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 27ാം തിയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികില്‍സയിലുളളത്. വിദേശത്തായിരിക്കെ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. അന്തരിച്ച എംഎൽഎ അബ്ദുൽ റസാഖിന്റെ മകൻ ഷെഫീഖ് റസാഖ് കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ പരിഗണിക്കുന്നതിനാണ് കേസ് മാറ്റിയത്. പി ബി അബ്ദുൾ റസാഖ് മരിച്ചതോടെ കേസിൽ മറ്റാർക്കെങ്കിലും കക്ഷി ചേരാൻ...

ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി; സമരം നിയമസഭാ കവാടത്തില്‍

തിരുവനന്തപുരം:(www.mediavisionnews.in) യുഡിഎഫ് എംഎല്‍എമാര്‍ ശബരിമല വിഷയത്തില്‍ അനിശ്ചിതകാല സത്യഗ്രഹത്തിന്. നിയമസഭ കവാടത്തില്‍ വി.എസ്. ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവര്‍ സത്യഗ്രഹം തുടങ്ങി. ഇന്ന് സഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ചോദ്യോത്തര വേളയില്‍ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി ശക്തമായ വാക്‌പോര് ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഇന്നേത്തക്ക് നിയമസഭ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി(www.mediavisionnews.in): മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖ് കള്ളവോട്ട് മൂലമാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റസാഖിന്റെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന്...

‘ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രിയെ രക്ഷിക്കാനായി ബെഹ്‌റ ശ്രമിച്ചു, ഇതിന് ലഭിച്ച പ്രത്യുപകാരമാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനം’

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ അതീവ ഗുരുത ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ രക്ഷിക്കാന്‍ ബെഹ്‌റ ശ്രമിച്ചതായിട്ടാണ് മുല്ലപ്പള്ളിയുടെ ആരോപണം. ബെഹ്‌റ എന്‍ഐഎയുടെ തലപ്പത്തിരുന്ന വേളയിലാണ് മോദി, അമിത് ഷാ എന്നിവരെ...

തീവ്ര ഹിന്ദുവികാരം ആളിക്കത്തിക്കാന്‍ യോഗി കേരളത്തിലേക്ക്

കാസർകോട്(www.mediavisionnews.in) ദക്ഷിണേന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ സമാജോത്സവുമായി യോഗി ആദിത്യനാഥ് കാസർകോട് എത്തുന്നു. തീവ്ര ഹിന്ദു വികാരം ആളിക്കത്തിച്ച് കേരളത്തിലടക്കം ബി.ജെ.പിയുടെ വളർച്ച ലക്ഷ്യമിട്ടാണ് യോഗിയുടെ റാലി. ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവരുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതോടെ യോഗിയെ രംഗത്തിറക്കി സാഹചര്യം അനുകൂലമാക്കുകയാണ് ആർ.എസ്.എസിന്റെ ലക്ഷ്യം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിലെയും കർണാടകയിലെയും പാർട്ടി പ്രവർത്തകരെ സജ്ജമാക്കുകയാണ് യോഗി...

ശശികലയെ അറസ്റ്റുചെയ്ത 10 വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ സമ്മാനം

പമ്പ(www.mediavisionnews.in): ശബരിമലയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ സമ്മാനം. 10 വനിതാ പൊലീസുകാര്‍ക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. സിഐമാരായ കെ.എ.എലിസബത്ത്, രാധാമണി, എസ്.ഐമാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്.അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. സിഐമാര്‍ക്ക്...

പന്തളത്ത് ബി.ജെ.പിക്ക് കിട്ടിയത് 12 വോട്ടുകള്‍, പത്തനംതിട്ടയില്‍ ഏഴും

പത്തനംതിട്ട(www.mediavisionnews.in) ശബരിമല സമരം തിരഞ്ഞെടുപ്പുകളില്‍ വോട്ടായി മാറ്റാന്‍ സാധിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്ന ജനവിധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ ഫലം. പത്തനംതിട്ടയില്‍ ശബരിമല വിഷയം ആളിക്കത്തിച്ചിട്ടും ജില്ലയിലെ രണ്ട് നഗരസഭാ ഡിവിഷനുകളിലായി ബിജെപിക്ക് ആകെ ലഭിച്ചത് 19 വോട്ടുകള്‍ മാത്രം. പാര്‍ട്ടിക്ക് മികച്ച നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലേക്കും പന്തളം...

ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മികച്ച നേട്ടം, 39ല്‍ 22ഉം ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക്

തിരുവനന്തപുരം(www.mediavisionnews.in): ശബരിമല സമരത്തിനിടെ സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മികച്ച നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 39 സീറ്റുകളില്‍ 22ഉം ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കി.12 സീറ്റുകളില്‍ യു.ഡി.എഫും രണ്ട് വീതം സീറ്റുകളില്‍ ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തിര‌ഞ്ഞെടുപ്പ് നടന്ന അഞ്ച് വീതം സീറ്റുകളിലും...

നസിറുദ്ദീന്‍ വധം: ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്(www.mediavisionnews.in): യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കേണ്ടി വരും. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് സി സുരേഷ് കുമാറാണ് വിധി പറഞ്ഞത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍...
- Advertisement -spot_img

Latest News

വിദ്യാർഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലുമെന്ന പരാമർശം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് കസ്റ്റഡിയിൽ

കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക്...
- Advertisement -spot_img