Sunday, September 14, 2025

Kerala

ശബരിമലയില്‍ നാളെ നിരോധനാജ്ഞ: പ്രതിഷേധത്തെ ശക്തമായി നേരിടാനൊരുങ്ങി ജില്ലാഭരണകൂടം; അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് കടകംപള്ളി

പത്തനംതിട്ട (www.mediavisionnews.in): ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരേ ശക്തമായ നടപടിക്കുള്ള നീക്കവുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. ഇതിനായി ശബരിമലയിലെ നാലിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കല്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളിലാണ് നാളെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 30 കിലോമീറ്റര്‍...

രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു; നിലയ്ക്കലിലും പമ്പയിലും അക്രമി സംഘങ്ങളുടെ അഴിഞ്ഞാട്ടം

പത്തനംതിട്ട (www.mediavisionnews.in): അയ്യപ്പ ധർമ്മസേനാ പ്രസിഡന്‍റ്  രാഹുൽ ഈശ്വറിനെ സന്നിധാനത്ത് വെച്ച് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതിൽ നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. രാഹുലിനെ പമ്പയിലെത്തിച്ചു. അതേസമയം, നിലയ്ക്കലില്‍ അക്രമി സംഘം അഴിഞ്ഞാടി. രണ്ട് തവണ പൊലീസ് അക്രമികളെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. രാവിലെ സംഘര്‍ഷം ഒഴിഞ്ഞു...

നാളെ നടത്തുന്ന ഹര്‍ത്താലില്‍ അക്രമമുണ്ടായാല്‍ കര്‍ശന നടപടി: ഡിജിപി

തിരുവനന്തപുരം (www.mediavisionnews.in): അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി,ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍, എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ഡിജിപി പറഞ്ഞു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...

നിയമമല്ല വിശ്വാസമാണ് പ്രധാനമെങ്കില്‍ ബാബ്‌രി മസ്ജിദിന്റെ കാര്യത്തിലും ലീഗിനതാകുമോ? മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in):: ശബരിമല വിധിയ്‌ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന മുസ്‌ലീം ലീഗ് നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസമാണ് സംരക്ഷിക്കേണ്ടതെന്ന് പറയുന്ന ലീഗ്, അയോധ്യയില്‍ രാമക്ഷേത്രമാണ് സംരക്ഷിക്കേണ്ടതെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം വിശ്വാസികളുടെ കൂടെ നില്‍ക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇപ്പോള്‍ ഒരു...

24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല ആചാരസംരക്ഷണസമിതി

പത്തനംതിട്ട (www.mediavisionnews.in): ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല ആചാരസംരക്ഷണസമിതി. ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെയാണ് ഹര്‍ത്താല്‍. പ്രവീണ്‍ തൊഗാഡിയയുടെ അഖില ഹിന്ദു പരിഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഭക്തര്‍...

നവകേരള നിര്‍മാണത്തിന് ധനസമാഹരണം; 17 മന്ത്രിമാരുടെ വിദേശപര്യടനം റദ്ദാക്കി

തിരുവനന്തപുരം (www.mediavisionnews.in): നവകേരള നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി മന്ത്രിമാര്‍ നടത്താനിരുന്ന വിദേശപര്യടനം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. വിദേശ യാത്രയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാര്‍  എടുത്തത്. ഇനി അനുമതി ലഭിച്ചാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതോടെ വിദേശ പര്യടനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നവകേരള നിര്‍മാണത്തിനായുളള മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായപ്പോള്‍...

1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശബരിമല ഉള്‍പ്പെടെ 61 അമ്പലങ്ങളിലെ വരുമാനം കൊണ്ട്; ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മന്ത്രിയുടെ മറുപടി

തി​രു​വ​ന​ന്ത​പു​രം(www.mediavisionnews.in): ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെയും വരവ് ചെലവ് കണക്കുകള്‍ വിശദമാക്കിയാണ് മന്ത്രി പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ദേവസ്വം ബോര്‍ഡിന്റെ ആകെ വരവ് 683 കോടി രൂപയാണെന്നും ക്ഷേത്ര ചെലവുകളും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള...

പത്രസമ്മേളനങ്ങളില്‍ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും ‘അയിത്തം’

കോഴിക്കോട് (www.mediavisionnews.in): ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്ത് നിര്‍ത്തിക്കൊണ്ടുള്ള പത്രസമ്മേളനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഇന്നലെ എറണാകുളത്ത് നടന്ന ഡബ്ല്യു.സി.സി യുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഓണ്‍ലൈന്‍മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഇന്നലെ പത്രസമ്മേളനങ്ങളനത്തിന് പങ്കെടുക്കാനെത്തിയ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായ ഹസ്ന ശാഹിദ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്ന അവഹേളനം ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഇതിനെ...

ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി

കൊച്ചി(www.mediavisionnews.in): ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ എടപ്പാളിലെ വീട്ടിൽനിന്ന്​ രാത്രി മതപ്രഭാഷണത്തിനെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂർ മൗലവിയെ പിന്നീട്​ ആരും...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം(www.mediavisionnews.in): പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഐഎഎസ് അറിയിച്ചു. പകരമുള്ള അധ്യയന ദിവസം എന്നായിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള ഗ്രന്ഥ പൂജ നാളെ വൈകിട്ട് തുടങ്ങും. ഇത് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img