Kerala

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകള്‍

കൊച്ചി (www.mediavisionnews.in): പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയിനത്തില്‍ ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകളെന്ന വിവരാവകാശരേഖ. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി.ബിനു നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതില്‍ 430 എണ്ണം വിവിധ കാരണങ്ങളാല്‍ മടങ്ങിയിരുന്നു. മടങ്ങിയ ചെക്കുകളില്‍ 184 എണ്ണത്തില്‍ നിന്ന് പിന്നീട് തുക ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 284 ചെക്കുകളില്‍...

കെ.എം.ഷാജി അയോഗ്യന്‍ തന്നെയെന്ന് വീണ്ടും ഹൈക്കോടതി; അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവ്

കൊച്ചി (www.mediavisionnews.in): കെ.എം ഷാജി എംഎല്‍എയെ അയോഗ്യന്‍ തന്നെയെന്ന് വീണ്ടും ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് കെ എം ഷാജി ജയിച്ചതെന്ന് നികേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഹൈക്കോടതി ഇതേ വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെ എം ഷാജി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന വേളയിലാണ്...

ഇടപാടുകള്‍ ഇന്ന് തന്നെ നടത്തുക; ബാങ്കുകളില്‍ കൂട്ട അവധി വരുന്നു, എടിഎമ്മുകളും നിശ്ചലമാകുന്നതിന് സാധ്യത

കൊച്ചി (www.mediavisionnews.in): ബാങ്കുകളില്‍ വിവിധ കാരണങ്ങള്‍ കൂട്ട അവധി വരുന്നതിനാല്‍ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്ന് തന്നെ നടത്തുക. നാളെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ പണിമുടക്കും. ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു ശേഷം വരുന്ന ശനിയാഴ്ച്ച മാസത്തിലെ രണ്ടാമത്തെ ശനിയാണ്. അതായത് അന്നും ബാങ്ക് അവധിയായിരിക്കും. സ്വഭാവികമായി ഞായറാഴ്ച ബാങ്ക് അവധി...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ; സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി

കൊച്ചി(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജനുവരി നാലിലേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹര്‍ജി. റസാഖിന്റെ മകന്‍ ഷെഫീഖ് റസാഖ് കേസില്‍ കക്ഷി ചേരാന്‍ കഴിഞ്ഞ ദിവസം...

പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ അത്തിപ്പറ്റ ഉസ്താദ് അന്തരിച്ചു

കോഴിക്കോട്(www.mediavisionnews.in) പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ അത്തിപ്പറ്റ ഉസ്താദ് അന്തരിച്ചു. ഏറെനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 11.50 മണിയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണമില്ല; ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി(www.mediavisionnews.in):: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപാണ് ഹൈക്കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതിയില്‍ വിചാരണയ്ക്കായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റമറ്റ അന്വേഷണമാണ് ഈ വിഷയത്തില്‍ നടന്നത്. ശാസ്ത്രീയമായ തെളിവുകളുടെയടക്കം അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നിരപരാധിയായ തന്നെ...

ഏത് സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഇനിമുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

കൊച്ചി(www.mediavisionnews.in): ഹർത്താലുകളോട് 'ബിഗ് നോ' പറഞ്ഞ് കൊച്ചിയിലെ വ്യാപാരി സമൂഹം. ഏത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചാലും  ഇനിമുതൽ കടകൾ തുറക്കുമെന്ന് കേരള മർച്ചന്റ്‌സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നും സംഘടന അറിയിച്ചു. സംസ്ഥാനത്ത് മുന്നിയിപ്പില്ലാതെ അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വ്യാപാരമേഖലയിൽ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്....

ഭക്ഷ്യയോഗ്യമല്ല, 74 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു

തിരുവനന്തപുരം (www.mediavisionnews.in): ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ബ്രാൻഡ് ചെയ്ത 74 വെളിച്ചെണ്ണകളില്‍ മായം കലര്‍ന്നതായി കണ്ടെതിയതിനെ തുടർന്ന് ഇവ നിരോധിച്ചു. ഈ ബ്രാന്‍ഡില്‍ പെട്ട ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതും തടഞ്ഞുകൊണ്ട് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് ഉത്തരവിറക്കി.ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കും . ഈ വര്‍ഷം ഇതുവരെ...

2019 ല്‍ ആര്‍ക്കൊപ്പം? ഇപ്പോള്‍ പറയാനാകില്ലെന്ന് പിസി ജോര്‍ജ്; സോണിയാ ഗാന്ധിയെ കാണാന്‍ ശ്രമം

ദില്ലി(www.mediavisionnews.in): ലോക്സഭ തെരഞ്ഞെടുപ്പിൽ ഏത് മുന്നണിയുമായും ചർച്ച നടത്തുമെന്ന് ജനപക്ഷ എം എല്‍ എ പി സി ജോര്‍ജ്ജ്.  യുഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നും പി സി ജോര്‍ജ് ദില്ലിയില്‍ പറഞ്ഞു. ദില്ലിയിലെത്തിയ പി സി ജോര്‍ജ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണ്. ഇതിനിടെയാണ് ഏത് മുന്നണിയിലേക്ക് പോകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജോര്‍ജ് പറഞ്ഞത്. പാർലമെന്റ്...

കിലോമീറ്ററിന് വെറും 50 പൈസ മാത്രം; കേരളത്തിന്‍റെ ഇലക്ട്രിക്ക് ഓട്ടോ ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം(www.mediavisionnews.in):  ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രം ചിലവു വരുന്ന കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ- ഓട്ടോ സി.എം.വി.ആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും സര്‍ട്ടിഫിക്കേഷന്‍...
- Advertisement -spot_img

Latest News

ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ; ആഭ്യന്തര മന്ത്രിയുടെ ക്ലാസ് കേൾക്കാൻ താൽപര്യമില്ലെന്ന് രാഹുൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ചർച്ചക്ക് തയാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം തള്ളി...
- Advertisement -spot_img