Kerala

ഹര്‍ത്താല്‍: കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് കോടിയേരി

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്നവരാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി...

മിസഡ് കോള്‍ മെമ്പര്‍ഷിപ്പ് കാംപെയിന് ശേഷം ബിജെപിയുടെ പുതിയ തന്ത്രം; ശബരിമല പ്രതിഷേധത്തിനെത്തിയാല്‍ മെംബര്‍ഷിപ്പ് ഫ്രീ

തിരുവനന്തപുരം (www.mediavisionnews.in): 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടെ മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപി, പാര്‍ട്ടി അംഗങ്ങളെ കൂട്ടാനും ഇത് കരുവാക്കുന്നു. ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വരുന്ന ഭക്തര്‍ക്കിടയില്‍ ബി.ജെ.പി അംഗത്വം നല്കാന്‍ ശ്രമിക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മൃദു ഹിന്ദുത്വ നിലപാടില്‍ നില്‍ക്കുന്നവരെ പാര്‍ട്ടിയിലേക്ക്...

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗും എം.എസ്.എഫും

കോഴിക്കോട്(www.mediavisionnews.in):: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗും എം.എസ്.എഫും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് വരും ദിവസങ്ങളില്‍ മാര്‍ച്ച് നടത്തി വിഷയം സജീവമാക്കി നിര്‍ത്താനാണ് സംഘടനകളുടെ തീരുമാനം. ഇന്ന് തവനൂരിലെ ജലീലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും അടുത്ത ദിവസം തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം ബഹിഷ്‌കരിക്കാനുമാണ് തീരുമാനംം. എം.എസ്.എഫ്...

ഹര്‍ത്താലില്‍ വലഞ്ഞ് ജനം; കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തി

തിരുവനന്തപുരം(www.mediavisionnews.in): ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടത്ത് ആക്രമണങ്ങള്‍.ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞു. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടഞ്ഞു. ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആയതിനാല്‍ നിരവധി പേരാണ്...

ശബരിമല വിവാദം മുതലാക്കി ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപിക്ക് ആര്‍എസ്എസിന്റെ നിര്‍ദേശം

ബംഗളൂരു(www.mediavisionnews.in): ശബരിമല വിവാദം മുതലാക്കി ദക്ഷിണേന്ത്യയില്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് ആര്‍എസ്എസിന്റെ നിര്‍ദേശം. മംഗലാപുരത്ത് കഴിഞ്ഞ ദിവസം നടന്ന ദക്ഷിണേന്ത്യന്‍ ബൈഠക് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തരെ സംഘടിപ്പിച്ച് ശബരിമല പ്രക്ഷോഭത്തില്‍ പങ്കാളികളാക്കാനും അതുവഴി നിലവില്‍ കാര്യമായ സാന്നിധ്യമല്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍...

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്‌ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി(www.mediavisionnews.in): രഹ്‌ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് ഹൈക്കോടതി നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്. താന്‍ ഒരു മതവിശ്വാസിയാണ്. അതുകൊണ്ടുതന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താന്‍ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേസ് അനാവശ്യമാണെന്നും യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം...

നിരക്ക് വര്‍ധിപ്പിച്ചു: ഓട്ടോ,ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം(www.mediavisionnews.in): ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രനുമായി മോട്ടോര്‍ യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പണിമുടക്ക് പിന്‍വലിച്ചത്. ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കുന്നുവെന്നും അവര്‍ പറഞ്ഞു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

വോട്ടേര്‍സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിനം

തിരുവനന്തപുരം (www.mediavisionnews.in):വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ പ്രവാസികൾക്കുള്ള അവസരം ഇന്ന് അവസാനിക്കുന്നു. എന്നാൽ വളരെ കുറഞ്ഞ എണ്ണം പ്രവാസികൾ മാത്രമാണ് അവസരം ഉപയോഗപ്പെടുത്തി വോട്ടറാവാനായുള്ള അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നൽകാനുള്ള സമയം നീട്ടിനൽകണമെന്നാണ് പ്രവാസികളുടെ ശക്തമായ ആവശ്യം. വോട്ടേര്‍സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിനം വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള തീയതി അവസാനിക്കുമ്പോൾ ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക്...

കാസർഗോഡ് സ്വദേശികളടക്കം 21 മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി എന്‍.ഐ.എ റിപ്പോര്‍ട്ട്

ദല്‍ഹി(www.mediavisionnews.in):: കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 21 മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് സ്വദേശികളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അനധികൃതമായി കടന്നതിന് അഫ്ഗാനിസ്താനില്‍ പിടിയിലായി നാടുകടത്തപ്പെട്ട മലയാളി നഷീദുല്‍ ഹംസഫറിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇവരെക്കുറിച്ച് എന്‍.ഐ.എ.ക്ക് വിവരം ലഭിച്ചത്. വിശദമായ...

പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന് പിഴയടക്കാന്‍ പണമില്ലെന്ന് പറഞ്ഞു; യുവാവിനെ കയ്യേറ്റം ചെയ്ത് എസ്‌ഐ(വീഡിയോ)

കണ്ണൂര്‍(www.mediavisionnews.in): പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന്റെ പേരില്‍ കണ്ണൂര്‍ പാടിക്കുന്നില്‍ യുവാവിന് നേരെ എസ്‌ഐയുടെ കയ്യേറ്റം. എസ്‌ഐ രാഘവന്‍ യുവാവിനെ കയ്യേറ്റം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. യുവാവിന്റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. പിഴയടയ്ക്കാന്‍ ഇപ്പോള്‍ പണമില്ലെന്ന് യുവാവ് പറയുമ്പോള്‍ കഴുത്തിന് പിടിച്ചു തള്ളുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്നത് വീഡിയോയിലുള്ളത്. തന്റെ ദേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് പറയുമ്പോഴാണ്...
- Advertisement -spot_img

Latest News

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; സവര്‍ക്കറെ അപമാനിച്ചുവെന്ന കേസ് റദ്ദാക്കി

മുംബൈ: ഹിന്ദുത്വ നേതാവായ വി.ഡി സവര്‍ക്കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് നാസിക്കിലെ കോടതി റദ്ദാക്കി. പൊലീസ്...
- Advertisement -spot_img