Kerala

സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്

കോഴിക്കോട്(www.mediavisionnews.in): പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരില്‍ ആര്‍.എസ.എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. കേസില്‍ ആദ്യം അറസ്റ്റിലായ ആളാണ് സുധീഷ് കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി...

നബിദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍

കോഴിക്കോട്(www.mediavisionnews.in): പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍ നടക്കും. മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിനഘോഷയാത്ര മിക്കയിടങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളില്‍ മത സംഘടനകളുടേയും, പള്ളികളുടെയും നേത്യത്വത്തില്‍ മതപ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു. കുട്ടികളുടെ കലാമത്സരങ്ങളും നേരത്തെ നടന്നു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇന്ന് വിതരണം ചെയ്യും. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍...

അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെഎം ഷാജി സുപ്രീം കോടതിയെ സമീപിച്ചു

കൊച്ചി(www.mediavisionnews.in): അഴീക്കോട് എം.എല്‍.എ സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കിയതിനെതിരെ കെ.എം ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. വിവാദ ലഘുലേഖയ്ക്ക് തന്റെ അനുവാദമുണ്ടോയെന്ന് കോടതി പരിശോധിച്ചില്ലെന്ന് അപ്പീലില്‍ പറയുന്നു. അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും കെ.എം ഷാജി അപ്പീലില്‍ അവകാശപ്പെട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതി കെ.എം...

ശബരിമലയിലെ നിരോധാനാജ്ഞ ലംഘിക്കല്‍; കെ. സുരേന്ദ്രന് ജാമ്യമില്ല, അറസ്റ്റിലായ 68 പേര്‍ റിമാന്‍ഡില്‍

പത്തനംതിട്ട(www.mediavisionnews.in): ശബരിമലയില്‍ നിരോധാനാജ്ഞ ലംഘിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും ജാമ്യാപേക്ഷ അന്ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയശേഷം ജാമ്യാപേക്ഷപരിഗണിക്കാമെന്നാണ് കോടതി നിലപാട്. അതേസമയം ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ്...

കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനത്തിന് വില 360 കോടി; ഉദ്ഘാടനത്തിന് മുമ്പ് വിമാനത്താവളത്തിലെത്തുന്നത് യൂസഫലിയുടെ വിമാനം

കണ്ണൂര്‍ (www.mediavisionnews.in): അടുത്ത മാസം ഒമ്പതിന് രാജ്യത്തിന് സമര്‍പ്പിക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിനു സ്വന്തം ആഡംബര വിമാനത്തിലായിരിക്കും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിലെത്തുക. ഏകദേശം 360 കോടി രൂപ വിലമതിക്കുന്ന ഗള്‍ഫ് സ്ട്രീം 550 വിമാനത്തില്‍ ഡിസംബര്‍ 8നാണ് യൂസഫലിലെത്തുന്നത്. ഈ വിമാനം രണ്ടു വര്‍ഷം മുമ്പാണ് യൂസഫലി സ്വന്തമാക്കിയത്. ഏറ്റവും ധനികനായ മലയാളിയായ യുസഫലിക്ക് പൈലറ്റിന്...

ഖത്തറിലെ പ്രവാസി മലയാളികളുടെ യാത്രാ ദുരിതം കൂടും; ഒപ്പം യാത്രാ നിരക്കും

കൊച്ചി (www.mediavisionnews.in):ജെറ്റ് എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് കേരളത്തിലേക്കു നേരിട്ടുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ഡിസംബര്‍ 2നും കൊച്ചിയിലേക്കുള്ള പ്രതിദിന സര്‍വീസ് 3നും അവസാനിപ്പിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ്, സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നത്. ജെറ്റ്...

ശശികലയെ ബഹുമാനിക്കണമെന്ന് രാഹുല്‍ ഈശ്വര്‍; വര്‍ഗീയ വിഷം ചീറ്റുന്ന ഒരാളെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അവതാരക

കോഴിക്കോട്(www.mediavisionnews.in): ഹിന്ദു ഐക്യവേദി പ്രസിഡണ്ട് കെ.പി ശശികലയെ ബഹുമാനിക്കണമെന്ന് ഉപദേശിച്ച രാഹുല്‍ ഈശ്വറിന് ചാനല്‍ അവതാരകയുടെ വായടപ്പന്‍ മറുപടി. റിപ്പോര്‍ട്ടര്‍ ചാനലില്‍ ശബരിമല വിഷയത്തില്‍ നടന്ന ചര്‍ച്ചക്കിടെയാണ് രാഹുലിന്റെ ആവശ്യം അവതാരക അപര്‍ണ തള്ളിയത്. ശശികലയെ ബഹുമാനിക്കണമെന്നും കുറഞ്ഞ പക്ഷം അവരെ ടീച്ചര്‍ എന്നെങ്കിലും അഭിസംബോധന ചെയ്യണമെന്നും രാഹുല്‍ ഈശ്വര്‍ ചര്‍ച്ചക്കിടെ അവതാരകയോട് ആവശ്യപ്പെട്ടു. ‘സമൂഹത്തില്‍...

ശബരിമല: ബിജെപിയെ പൂട്ടാന്‍ പുതിയ തന്ത്രവുമായി എല്‍ഡിഎഫ്; പ്രതിഷേധത്തെ നിര്‍വീര്യമാക്കാന്‍ മരുന്ന് കേന്ദ്രത്തില്‍ നിന്നുതന്നെ

പത്തനംതിട്ട(www.mediavisionnews.in): ശബരിമല വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന പശ്ചാതലത്തില്‍ കേന്ദ്രസേനയെ എത്തിക്കാനുള്ള നീക്കം എല്‍ഡിഎഫ് ആലോചിക്കുന്നു. സുപ്രീം കോടതി വിധി നിലനില്‍ക്കെ കേന്ദ്രസേനയുടെ സഹായം തേടാനാണ് ഇടതുമുന്നണി നീക്കം നടത്തുന്നത്. കുളംകലക്കി മീന്‍പിടിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമങ്ങള്‍ കേന്ദ്രസേന എത്തിക്കഴിഞ്ഞാല്‍ പൊളിയുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍തലതല്ലില്‍ തീരുമാനമായിട്ടില്ലെങ്കിലും അതിന് ശ്രമിച്ചാലുള്ള രാഷ്ട്രീയസാധ്യത സംബന്ധിച്ചു സിപിഎമ്മും സിപിഐയും ആശയവിനിമയം നടത്തി....

കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍, കൊട്ടാരക്കര സബ് ജയിലിലേക്ക്

പത്തനംതിട്ട(www.mediavisionnews.in): ശബരിമല യാത്രയ്ക്കിടയില്‍ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്ത കെ.സുരേന്ദ്രനെ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന രണ്ട് പേരെയും സമാനമായ വകുപ്പുകളില്‍ 14 ദിവസത്തിലേക്ക് മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ആണ് പൊലീസ് സുരേന്ദ്രനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ...

ശബരിമലയിലേക്ക് എത്തിയ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു; നിലയ്ക്കലില്‍ നിന്ന് മാറ്റി

ശബരിമല(www.mediavisionnews.in):: സന്നിധാനത്തേക്ക് പോകാന്‍ പുറപ്പെട്ട ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലക്കലില്‍ വച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. നീണ്ട നേരത്തെ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അറസ്റ്റ് രേഘപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത നേതാക്കളെ പോലീസ് നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന പോലീസ് നടപടിയത്തുടര്‍ന്നാണ് സുരേന്ദ്രനെ തടഞ്ഞത്. . എന്ത് വന്നാലും സന്നിധാനത്തെത്തുമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നിലക്കല്‍ ബേസ് ക്യാമ്പില്‍ വച്ച് അറസ്റ്റ്...
- Advertisement -spot_img

Latest News

ഗില്ലിന്റെ പോസ്റ്റിൽ ‘സഞ്ജു’ എവിടെ? ചിത്രം പങ്കുവെച്ചതിന് പിന്നാലെ ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരോഷം

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഹതാരങ്ങൾക്കൊപ്പം കപ്പുയർത്തുന്ന ചിത്രം പങ്കുവെച്ച ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനം. ടീം...
- Advertisement -spot_img