Monday, September 15, 2025

Kerala

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇനി കരിപ്പൂരില്‍ നിന്നും വിമാന സൗകര്യം

കോഴിക്കോട് (www.mediavisionnews.in): ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ചു. അടുത്ത വര്‍ഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാര്‍ക്കേഷന്‍ പോയിന്റായി ഉപയോഗിക്കാം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കിയ കത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. വിമാനത്താവളത്തിലെ...

കണ്ണൂരില്‍ അനാശാസ്യം പുകയുന്നു. വിവാദം പുറത്തുവന്നത് മേയര്‍ അഡിമിന്‍ ആയ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ

കണ്ണൂർ(www.mediavisionnews.in): രണ്ട് കൗൺസിലർമാരും അതിലൊരാളുടെ ഭർത്താവുമടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട അനാശാസ്യ വിവാദം കണ്ണൂർ കോർപറേഷനെ പിടിച്ചുലക്കുന്നു. വനിതാ കൗൺസിലറുടെ ഭർത്താവ് ഉൾപ്പെട്ട സദാചാര വിഷയങ്ങളുടെ ശബ്ദസന്ദേശങ്ങൾ മേയർ അഡ്മിനായ വാട്സ്ആപ് ഗ്രൂപ്പിൽ വന്നതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്ന് വിശദാംശങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി. ഓഡിയോകളം വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്. രണ്ടു വർഷം മുമ്പ് നടന്ന അവിഹിത...

ശബരിമല പ്രക്ഷോഭം; അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍: ജാമ്യം കിട്ടാന്‍ 13 ലക്ഷം കെട്ടിവെക്കണം

കോഴിക്കോട്(www.mediavisionnews.in): ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടാന്‍ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം. നിലയ്ക്കലിലുണ്ടാ സംഘര്‍ഷത്തില്‍ പത്ത് പൊലീസ് വാഹനങ്ങളും 18 കെ.എസ്.ആര്‍.ടി.സി ബസുകളും തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സംഘര്‍ഷത്തിന്റെ...

ഇത് ഭക്തരെ തല്ലാന്‍ വന്ന ഡി.വൈ.എഫ്.ഐ ഗുണ്ടയല്ല; സംഘപരിവാറിന്റെ ഒരു നുണ കൂടി പൊളിയുന്നു

കോഴിക്കോട്(www.mediavisionnews.in): ആര്യനാടുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വല്ലഭ ദാസ് പോലീസ് വേഷത്തില്‍ ശബരിമലയിലെത്തിയെന്ന സംഘപരിവാര്‍ പ്രചരണം വ്യാജം. പോലിസ് ഉദ്യോഗസ്ഥനായ ആഷിക്കിനെയാണ് ഡി.വൈ.എഫ.ഐ പ്രവര്‍ത്തകനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചത്. ആഷിക്കിന്റെ ചിത്രത്തോടൊപ്പം ഡി.വൈ.എഫ.ഐ പ്രവര്‍ത്തകനാണെന്നും ഇത്തരം ക്രിമിനലുകളെ ആണ് പിണറായി പോലീസ് ഭക്തരെ തല്ലി ചതക്കാന്‍ ഉപയോഗിച്ചതെന്നുമായിരുന്നു പ്രചരണം. രാജീവ് വാര്യാര്‍ എന്നയാളിട്ട...

നമ്പർ ​പ്ലേ​റ്റി​ലെ അ​ല​ങ്കാ​ര​പ്പ​ണി; ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

തിരുവന്തപുരം (www.mediavisionnews.in): വാഹനങ്ങളുടെ നമ്പർ പ്‌ളേറ്റിൽ നമ്പറിനു സമാനമായ ചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക നിങ്ങളെ കാത്ത് റോഡിൽ പൊലീസുണ്ട്, ഇത്തരം നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവർ പിടിക്കപ്പെട്ടാൽ രണ്ടായിരം മുതൽ 5000 രൂപ വരെ പിഴ ഈടാക്കും. നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയിൽ നമ്പർ എഴുതണം. മോട്ടോർ കാർ, ടാക്സി കാർ...

തൃശൂര്‍ കിഴക്കുമ്പാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ കാസർഗോഡ് സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍ (www.mediavisionnews.in):കിഴക്കുമ്പാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മെഹറൂഫ് കോട്ടയം സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ശ്രമം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസിന്  പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ പ്രതികള്‍ മൊബൈല്‍ ഫോണില്‍...

ശബരിമല പ്രക്ഷോഭം; സംസ്ഥാനത്ത് വ്യാപക അറസ്റ്റ്; 150 ഓളം പേര്‍ പിടിയില്‍

കോഴിക്കോട്(www.mediavisionnews.in): ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശന അനുവദിച്ചുള്ള സുപ്രിം കോടതി വിധി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടന്ന അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം കൊടുക്കല്‍, വഴിതടയല്‍, സ്ത്രീകളെ കയ്യേറ്റം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവര്‍. കൂടുതല്‍...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി

കൊച്ചി(www.mediavisionnews.in): മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസ് ഇനി തുടരണോ എന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ പാര്‍ട്ടിയുമായി തീരുമാനിച്ചിട്ട് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയം നേടിയതെന്നും തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി(www.mediavisionnews.in): മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.ബി.അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ നിര്‍ണായകമാണ് സുരേന്ദ്രന്റെ ഹര്‍ജി. കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയമെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് കെ.സുരേന്ദ്രന്‍...

കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ കുഴഞ്ഞ് വീണ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു

ആലപ്പുഴ(www.mediavisionnews.in): എല്‍ഡിഎഫ് കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. കായംകുളം നഗരസഭ 12ാം വാര്‍ഡ് കൗണ്‍സിലര്‍ വി.എസ് അജയനാണ് മരിച്ചത്. കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ അജയന്‍ പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധമുണ്ടായത്. കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img