തിരുവനന്തപുരം(www.mediavisionnews.in): ഹര്‍ത്താലില്‍ ആക്രമം നടത്തിയവരെ കുടുക്കാന്‍ പൊലീസ് നീക്കം. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതിനു പുറമെ ഇവരില്‍ പലര്‍ക്കുമെതിരെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതായി ശ്രമം തുടങ്ങിയിരിക്കുന്നത്.
ഇവരുടെ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കുന്നതിനും നടപടിയുണ്ടാകും. പൊലീസ് ആക്രമണത്തിനിടെ...
കോഴിക്കോട്(www.mediavisionnews.in): ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമലകര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂറുകളില്‍ തന്നെ മലബാറിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം ഉണ്ടായിട്ടുണ്ട്.
കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വഴി തടയുന്നു. റോഡുകളില്‍ ടയര്‍ കത്തിച്ച് വാഹനങ്ങള്‍ തിരിച്ചുവിടുന്നു. കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി...
കോഴിക്കോട് (www.mediavisionnews.in): മതനിയമങ്ങള്‍ പറയുന്നതില്‍ സമസ്ത ഒരിക്കലും വിവേചനം കാണിക്കാറില്ലെന്ന് കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം. മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങള്‍ നേരത്തെ പലതവണ വിശദീകരിച്ചതാണെന്നും ഇസ്‌ലാമിക വീക്ഷണ പ്രകാരം സ്ത്രീയുടെ സംരക്ഷണ ചുമതല പുരുഷനില്‍ നിക്ഷിപ്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് മാന്യമായ പദവി നല്‍കപ്പെടേണ്ടവരാണ്. അവകാശ...
തിരുവനന്തപുരം(www.mediavisionnews.in): നാളെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപര വ്യവസായി ഏകോപന സമിതി. പതിവു പോലെ കടകള്‍ തുറക്കുമെന്നും വ്യാപര വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ...
പത്തനംതിട്ട(www.mediavisionnews.in):ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ബിജെപി ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹര്‍ത്താലിനെതിരേ കഴിഞ്ഞ ദിവസം വ്യാപാരികള്‍ ശക്തമായ നിലപാടുമായി രംഗത്ത് വന്നിരുന്നു. ഹര്‍ത്താലുകള്‍ക്കെതിരേ കടകള്‍ തുറന്ന് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം...
പത്തനംതിട്ട(www.mediavisionnews.in): സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും അക്രമം ലക്ഷ്യമിട്ട് ബി.ജെ.പി. പത്തനംതിട്ട, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ പലയിടത്തും ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
സെക്രട്ടറിയേറ്റിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും അക്രമമഴിച്ചുവിട്ടു മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ക്യാമറ തകര്‍ത്തു. യാതൊരു പ്രകോപനവുമില്ലാതെ...
മലപ്പുറം (www.mediavisionnews.in): ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം വേണമോ,വേണ്ടയോയെന്ന കാര്യത്തില്‍ പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമായില്ല.പി.കെ ഫിറോസ് നല്‍കിയ പരാതി നവംബര്‍ 29ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.നിലവിലെ നിയമം അനുസരിച്ച് ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ അനുമതി വേണം.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍...
സന്നിദാനം(www.mediavisionnews.in): ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തായത്.
https://youtu.be/p_H4N124giI
ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി...
മലപ്പുറം(www.mediavisionnews.in): വനിതാ രംഗപ്രവേശനത്തിനെതിരായ പണ്ഡിതനിലപാടുകള്‍ക്കെതിരെ തെറിയഭിഷേകവുമായി മന്ത്രി ജലീല്‍. മതിലിന്റെ കാര്യത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ നിഷിദ്ധമെന്നു മതവിധി പ്രഖ്യാപിച്ചിട്ടും അതിനെ പുല്ലുവില പോലും കല്‍പിക്കാതെയാണ് വനിതാ മതില്‍ സംഘടിപ്പിച്ചതെന്നു അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വനിതാമതിലിനെ അഭിസംബോധനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ ലീഗിന്റെ കുഴലവൂത്തുകാരും വാലാട്ടികളുമാണ് സമസ്തയെന്നും കെ.ടി ജലീല്‍ ആക്ഷേപിച്ചു.
ലീഗ് എതിരായതിനാലാണ്...
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സംഘര്‍ഷം. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി. മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്.
മതില്‍ തീര്‍ക്കുന്നതിനെ മുമ്പേ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ സ്ഥലത്ത് തീയിടുകയും വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതുവരെയും അവിടെ മതില്‍ തീര്‍ക്കാനായിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക്...
രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...