കോഴിക്കോട്(www.mediavisionnews.in): പഞ്ചായത്ത് സ്റ്റേഡിയം ആര്‍.എസ്.എസ് പരിപാടിക്ക് വിട്ടു നല്‍കിയതിനെ തുടര്‍ന്ന് ദേശീയ മീറ്റിനടക്കം പങ്കെടുക്കുന്ന കായിക താരങ്ങളുടെ പരിശീലനം നടുറോഡില്‍. ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയമാണ് ആര്‍.എസ്.എസ് പരിപാടിക്കായി വാടകക്ക് നല്‍കിയത്.
ഇതേതുടര്‍ന്ന് അവധിക്ക് നാട്ടിലെത്തിയ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സനും പരിശീലകന്‍ പീറ്ററും ടാറിട്ട റോഡിലാണ് പരിശീലനം നടത്തിയത്. സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്ന കുട്ടികളും പരിശീലനം റോഡിലാക്കിയിട്ടുണ്ട്.
സി.പി.ഐ.എം...
കോട്ടയം(www.mediavisionnews.in): ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് ആറിന് സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിക്കും. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിയിക്കുന്നതാണ് അയ്യപ്പജ്യോതി. അയ്യപ്പജ്യോതിക്ക് പിന്തുണ നല്‍കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ...
കണ്ണൂര്‍ (www.mediavisionnews.in): കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം. രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു ശ്രമമുണ്ടായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു കടത്ത്.
മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍...
മലപ്പുറം(www.mediavisionnews.in):ഫുട്ബോളിനോടുള്ള ആരാധന മൂത്ത് തന്റെ മകനു ആഴ്സണിലന്റെ സൂപ്പര്‍ താരം മെസ്യൂട്ട് ഓസിലിന്റെ പേരിട്ട മഞ്ചേരിക്കാരന്‍ ഇന്‍സമാമിനെ തേടി വീണ്ടും ഓസിലിന്റെ സ്‌നേഹ സമ്മാനം. ഇന്‍സമാമിന്റെ മകന്‍ മെഹദിനായി ഒരു കുഞ്ഞ് ജേഴ്സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ഈ ആരാധകനോടുള്ള സ്നേഹം പങ്കുവെച്ചത്.
സൂപ്പര്‍താരം ഓസില്‍ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജേഴ്സി അയച്ചത്. ഈ...
തിരുവനന്തപുരം (www.mediavisionnews.in): പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 24ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ആയിരങ്ങൾ അണിനിരന്ന പ്രകടനം തലസ്ഥാന നഗരത്തെ ഇളക്കിമറിച്ചു. വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയർത്തിയുള്ള യാത്രയുടെ സമാപനത്തിൽ അണിനിരക്കാൻ രാവിലെ മുതൽ നഗരത്തിലേക്കു പ്രവർത്തകരുടെ പ്രവാഹമായിരുന്നു.
വർഗീയ ഭിന്നിപ്പുണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ...
തിരുവനന്തപുരം (www.mediavisionnews.in): യൂത്ത് ലീഗ് പ്രചരണ വാഹനം പി.ഡി.പി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കണിയാപുരത്തെ സംഘര്‍ഷത്തിന് കാരണമായതെന്ന് ആരോപണം. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പൊലീസ് അറസ്റ്റ് ചെയ്ത ലീഗ് പ്രവര്‍ത്തകരെ എം.എല്‍.എമാരുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടതായും ആക്ഷേപമുണ്ട്.
പി.ഡി.പി പ്രതിഷേധ പ്രകടനത്തിനിടെയാണ് യൂത്ത് ലീഗിന്‍റെ പ്രവര്‍ത്തകരുമായി പ്രചരണ വാഹനം എത്തിയത്. യൂത്ത്...
കൊച്ചി(www.mediavisionnews.in): പുതു വര്‍ഷത്തില്‍ ഹര്‍ത്താലിനോട് പൊരുതാനായി പ്രചാരണവുമായി ഹര്‍ത്താല്‍ വിരുദ്ധ ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍. തീരുമാനത്തിന് ഐക്യദാര്‍ഢ്യവുമായി നിരത്തിലോടുന്ന വാഹനങ്ങള്‍ പകല്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് ഓടിക്കാന്‍ ഇന്ന് സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരും ആഹ്വാനം ചെയ്തിട്ടുണ്ട്.
ബെറ്റര്‍ കൊച്ചിന്‍ റെസ്പോണ്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 42 സംഘടനയാണ് ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. കേരള ചേംബര്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. പല പ്രദേശങ്ങളും ഇതോടെ വെള്ളത്തിനടിയിലാകും. ആഗോളതാപനത്തിന്റെ കാഠിന്യം കാരണമാണ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസി(ഇന്‍കോയിസ്)ന്റെ പഠനം ഉദ്ധരിച്ച്...
തിരുവനന്തപുരം (www.mediavisionnews.in): മാന്യമല്ലാത്തതും അധിക്ഷേപകരവുമായ ടിക്ടോക്ക് വീഡിയോകള്‍ക്ക് കടിഞ്ഞാണിടാന്‍ കേരള പൊലീസ്. പ്രേമം തകര്‍ന്നത് ആഘോഷിക്കാനും തേച്ചിട്ട് പോയ അവനെ/ അവളെ ചീത്ത വിളിച്ച് അവഹേളിക്കുകയും ചെയ്യുന്ന വീഡിയോകളാണ് കേരള പൊലീസിനെ ചൊടിപ്പിച്ചത്. സതീഷന്റെ മോനെ തെറി വിളിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ ഈയടുത്ത് വൈറലായിരുന്നു. അതേ സമയം തന്നെ മലപ്പുറത്തെ കിളിനക്കോട് വെച്ച് പെണ്‍കുട്ടികള്‍ക്ക്...
(www.mediavisionnews.in): ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന തേപ്പ് വീഡിയോകളാണ്. ഇത്തരത്തില്‍ ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയവും കഴിഞ്ഞ് മറ്റൊരുത്തന്റെ കൂടെ യുവതി ഇറങ്ങി പോയ സംഭവമാണ് ഏറെ വാര്‍ത്തയായിരിക്കുന്നത്. ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു യുവാവും യുവതിയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ബന്ധുക്കള്‍ കൂടി പച്ചക്കൊടി കാണിച്ചതോടെ വിവാഹാഘോഷങ്ങളായി.
വിവാഹത്തിന് മാസങ്ങള്‍ മുമ്പ് ടിക് ടോകിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...