Thursday, May 9, 2024

Kerala

നേതാക്കളുടെ കസ്റ്റഡി: സംസ്ഥാനത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

കൊച്ചി (www.mediavisionnews.in): എസ്ഡിപിഐ നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആറ് എസ്ഡിപിഐ നേതാക്കളെയാണ് കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള നിലപാട്...

കൊള്ളയടിച്ച് എണ്ണക്കമ്പനികള്‍; ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള്‍ 80 രൂപ കടന്നു

തിരുവനന്തപുരം (www.mediavisionnews.in): ഇന്ധ​ന വി​ല വീണ്ടും വ​ർ​ധി​ക്കുന്നു. സം​സ്ഥാ​ന​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ര​ണ്ട് പൈ​സ​യും ഡീ​സ​ലി​ന് 19 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.07 രൂ​പ​യും ഡീ​സ​ലി​ന് 73.43 രൂ​പ​യു​മാ​ണ് വില. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.26 രൂ​പ​യും ഡീ​സ​ലി​ന് 1.20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ഒായിൽ വില  ഒരു...

പാല്‍ തിളച്ചപ്പോള്‍ പച്ചനിറം; പരാതി പറയരുതെന്ന് പറഞ്ഞ് പകരം പാല്‍ നല്‍കി പാല്‍ കമ്പനി

പത്തനംതിട്ട(www.mediavisionnews.in): തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു. അതില്‍ ഒരു കവറിലെ പാലാണു തിളപ്പിച്ചപ്പോള്‍ പച്ചനിറമായത്....

ആ കുഞ്ഞ് ബ്രസീല്‍ ആരാധകനെ കണ്ടുകിട്ടി: ചിന്തു ഇനി ‘സിനിമാ നടന്‍’

മലപ്പുറം (www.mediavisionnews.in):ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതില്‍ മനംനൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടീം തോറ്റതിന്റെ വിഷമവും മറ്റുള്ളവര്‍ കളിയാക്കുന്നതിന്റെ വിഷമവുമുള്ള കൊച്ചാരാധകന്‍ കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സംവിധായകന്‍ അനീഷ് ഉപാസനയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ കുട്ടിയെ കണ്ടു പിടിച്ച് തരണമെന്നും തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ...

നെയ്മറുടെ ജേഴ്‌സി ഉണക്കാനിട്ട് ശ്രീനാരായണ ഗുരു ; പരാതിയുമായി എസ്എന്‍ഡിപി

കൊച്ചി (www.mediavisionnews.in): നെയ്മറുടെ പത്താം നമ്പര്‍ ജേഴ്‌സി ഉണക്കാനിട്ട് നില്‍ക്കുന്ന ശ്രീ നാരായണ ഗുരുവിന്റെ ചിത്രം വിവാദമായതില്‍ പ്രതികരണവുമായി എസ്എന്‍ഡിപി രംഗത്ത്. ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടികാട്ടി എസ്എന്‍ ഡി പിയുടെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി നല്‍കി. ശ്രീ നാരായണഗുരുവിനെ നാരായണന്‍കുട്ടിയെന്നു സംബോധന ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഇവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ശ്രീനാരായണ...

കനത്ത മഴ: സംസ്ഥാനത്തെ എല്ലാ മദ്റസകള്‍ക്കും നാളെ അവധി

കോഴിക്കോട് (www.mediavisionnews.in): കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ മദ്റസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. നേരത്തെ മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മലപ്പുറം വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരുന്നു്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...

കണ്ണൂര്‍ ഒരുങ്ങുന്നു; കാത്തിരിപ്പില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തിലെ അപൂര്‍വ വിമാനത്താവളങ്ങളിലൊന്നാവാന്‍

കണ്ണൂര്‍(www.mediavisionnews.in): സെപ്റ്റംബറില്‍ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന കണ്ണൂര്‍ അന്താരാഷട്ര വിമാനത്താവളത്തിന്റെ മിനുക്ക് പണികള്‍ അന്തിമ ഘട്ടത്തില്‍. ക്യൂ നില്‍ക്കാതെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍ വിമാനത്താവളം. ഇന്‍ലൈന്‍ എക്സ്റേ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് കണ്ണൂരില്‍ വരുന്നത്. അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘടനത്തിനായി ഒരുങ്ങുന്നത്. വിമാനത്താവളത്തിന്റെ നിര്‍മാണ...

ബദല്‍ ശോഭായാത്രയ്ക്ക് പിന്നാലെ ആര്‍എസ്‌എസ്സിനെ പ്രതിരോധിക്കാന്‍ രാമായണമാസാചാരണവും സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം

തിരുവനന്തപുരം(www.mediavisionnews.in): ശ്രീകൃഷ്ണ ജയന്തിയുടെ ബദല്‍ ശോഭായാത്രയ്ക്കു പിന്നാലെ രാമായണമാസാചരണവും സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. സംസ്‌കൃത സംഘം എന്ന സംഘടനയുടെ പേരിലാണ് പാര്‍ടി രാമായണമാസാചരണം സംഘടിപ്പിക്കുക. ക്ഷേത്രങ്ങളും മതാചാരങ്ങളും കൈപ്പിടിയിലാക്കുന്ന ആര്‍എസ്‌എസ് നീക്കത്തെ പ്രതിരോധിക്കാനാണ് തീരുമാനമെന്നാണ് പാര്‍ടി വിശദീകരണം. ഈ മാസം ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെയാണ് രാമായണ മാസാചരണത്തിനു സിപിഐഎം തുടക്കമിടുക. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ...

കേരളത്തിന്റെ വിയോജിപ്പ് മറികടന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രം

തിരുവനന്തപുരം(www.mediavisionnews.in): ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി സൂചന. അഭിമന്യുവിന്റെ കൊലപാതകമടക്കം അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. നേരത്തെയും കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പ് കാരണം നടപടി മന്ദഗതിയില്‍ ആവുകയായിരുന്നു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന്...

ലോകകപ്പ് ഫുട്ബോള്‍ ‘ചെറിയ കളിയല്ല’; സംസ്ഥാനത്ത് ആരാധകര്‍ ഉയര്‍ത്തിയത് 300 കോടിയുടെ ഫ്‌ളക്‌സുകള്‍

തിരുവനന്തപുരം (www.mediavisionnews.in): ലോകം ഫുട്ബോള്‍ ലോകകപ്പിന്റെ ചൂടിലാണ്. കേരളക്കരയും കാല്‍പ്പന്ത് മാമാങ്കത്തിന്റെ ആവേശത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എവിടെയും ഇഷ്ട ടീമിന്റെയും താരത്തിന്റെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍. നഗരം ഗ്രാമ ഭേതമില്ലാതെ മുക്കിലും മൂലയിലും കാല്‍പ്പന്ത് ആവേശം ഫ്‌ളക്സുകളിലേക്ക് ചേക്കേറിയിരിക്കുന്നു. ഈ മുക്കിലും മൂലയിലും ഉയര്‍ന്ന ഫ്‌ളക്‌സിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഫുട്ബാള്‍ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഉയര്‍ന്നത് 300...
- Advertisement -spot_img

Latest News

കടൽ ജലം ചൂട് പിടിക്കുന്നു, ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

ബ്രിട്ടൻ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ലോകത്തിലെ സമുദ്രങ്ങളുടെ താപനില അതി രൂക്ഷമായി ഉയരുന്നു. ഒരു ദിവസം കൊണ്ട് സമുദ്ര ജലത്തിനുണ്ടാകുന്ന താപനില വ്യത്യാസത്തിലെ റെക്കോർഡുകളാണ് നിലവിലെ...
- Advertisement -spot_img