Monday, April 29, 2024

Kerala

യന്ത്രം നിയന്ത്രണം വിട്ട് വീണു; 14 നിർമ്മാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഗർഡർ സ്ഥാപിക്കുന്ന യന്ത്രം വീണ് 14 നിർമ്മാണ തൊഴിലാളികൾ മരിച്ചു. ഷാപ്പൂരിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. ​ഗർഡർ സ്ഥാപിക്കുന്നതിനിടെയാണ് യന്ത്രം വീണത്. യന്ത്രം നിയന്ത്രണം വിട്ട് തൊഴിലാളികൾക്ക് മുകളിലേക്ക്...

എന്താണ് പൊലീസേ കുട്ടികളോടിത്ര വാശി; ജീപ്പിൽ തട്ടിയ പന്ത് തിരിച്ചുകൊടുക്കാതെ പൊലീസ്, കാത്തിരുന്ന് കുട്ടികൾ

കൊച്ചി: ജീപ്പില്‍ തട്ടിയെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത പന്ത് തിരിച്ചുകൊടുക്കാതെ കൊച്ചി പനങ്ങാട് പൊലീസ്. നെട്ടൂര്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളോടാണ് പൊലീസിന്‍റെ വാശി. നാട്ടുകാര്‍ പുതിയ പന്തുകള്‍ നല്‍കിയതോടെ കളിക്കളം സജീവമായെങ്കിലും എന്തിനാണീ വാശിയെന്ന് നെട്ടൂരിലെ ഫുട്ബോള്‍ പ്രേമികള്‍ ഒന്നടംങ്കം പൊലീസിനോട് ചോദിക്കുന്നു. മൂന്ന് ദിവസം മുന്‍പാണ് പന്തും കസ്റ്റഡിയിലെടുത്ത് ഈ ഗ്രൗണ്ടില്‍ നിന്ന് പനങ്ങാട് പൊലീസ്...

ശമ്പളം 25 ലക്ഷം രൂപ, ജോലി ലൈംഗികവേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കല്‍; സമ്മതംമൂളിയ യുവാവിന് നഷ്ടം അരലക്ഷം

കോഴിക്കോട്: വര്‍ഷത്തില്‍ 25 ലക്ഷം രൂപ ശമ്പളം, അഡ്വാന്‍സായി ശമ്പളം ഇങ്ങോട്ട് ലഭിക്കും, അതും രണ്ടുലക്ഷം രൂപ. ജോലിയോ യുവതികളെ ഗര്‍ഭം ധരിപ്പിക്കലും! കേള്‍ക്കുന്നവരാരും അമ്പരന്ന് പോകുന്ന ജോലി വാഗ്ദാനം. എന്നാല്‍, ഇതെല്ലാം ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ നമ്പറുകളാണ്. ഇത്തരം വിചിത്രമായ ജോലി വാഗ്ദാനത്തില്‍ കബളിപ്പിക്കപ്പെട്ട മാഹിയിലെ മറുനാടന്‍തൊഴിലാളിക്ക് നഷ്ടമായതാകട്ടെ അരലക്ഷത്തോളം രൂപയും. 15 വര്‍ഷമായി...

‘കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് ജനങ്ങള്‍ തന്നെ’; വൈറലായി നടന്‍ സിദ്ദിഖിന്റെ പോസ്റ്റ്

ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂര ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ സിദ്ദിഖ് രംഗത്തെത്തിയിരുന്നു. സംഭവം നടന്നതിന് തൊട്ടു പിന്നാലെ പ്രതിയെ ഞങ്ങള്‍ക്ക് വിട്ടു തരൂ എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഈ അവസരത്തില്‍ നടന്‍ സിദ്ദിഖ് പങ്കുവച്ചൊരു പോസ്റ്റാണ് വൈറല്‍ ആകുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ക്ലൈമാക്‌സിനോട്...

വക്കം പുരുഷോത്തമന്‍ അന്തരിച്ചു

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ചു തവണ ആറ്റിങ്ങലില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ മന്ത്രിപദം അദേഹം അലങ്കരിച്ചിരുന്നു. മിസോറാം, ത്രിപുര സംസ്ഥാനങ്ങളില ഗവര്‍ണറായിരുന്നു. 1946-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത്...

‘സുരാജ് വെഞ്ഞാറമൂട് എംവിഡി‌യുടെ ക്ലാസിൽ പങ്കെടുക്കണം’; അപകടത്തിന് പിന്നാലെ നടപടി

കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റയാള്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് നടനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി...

സാമൂഹ്യക്ഷേമ പെൻഷൻ; മസ്റ്ററിംഗ് തീയതി നീട്ടണം – എ.കെ.എം അഷ്റഫ്

ഉപ്പള: സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള മസ്റ്ററിംഗ് ഇന്ന് (31- 7 - 2023 ) അവസാനിക്കുന്ന സാഹചര്യത്തിൽ ഒരു മാസം കൂടി സമയം നീട്ടണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർക്ക് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് നിവേദനം...

‘കേരളത്തെ യുപിയുമായി താരതമ്യം ചെയുന്നത് യുപിയെ വെള്ള പൂശാൻ,ഓരോ 3മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനം’

എറണാകുളം: ആലുവ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ യുപി മാതൃക നടപ്പാക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്ത്.കേരളത്തെ യു പി യുമായി താരതമ്യം ചെയുന്നത് യു പി യെ വെള്ള പൂശാനാണ്.ഓരോ 3 മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യു പി.യു പി യിൽ പോലീസ് ഏറ്റുമുട്ടൽ നിത്യ സംഭവമാണ്.ബിജെപി നേതാക്കൾ...

മന്ത്രിയുമായി ഭിന്നതയില്ല; ടികെ ഹംസ നാളെ വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കും

മലപ്പുറം: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം മുതിർന്ന നേതാവ് ടികെ ഹംസ. നാളെ വഖഫ് ബോർഡ് യോ​ഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് നാളെ രാജി വെക്കാനൊരുങ്ങുന്നത്. വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

തൃശൂർ: വാടാനപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് ആൺസുഹൃത്തിനൊപ്പമെത്തിയ പതിനഞ്ചുകാരി ഷാപ്പിൽ കയറി മദ്യപിച്ചത്. സംഭവത്തിൽ ഷാപ്പ് മാനേജരെയും സുഹൃത്തിനെയും പൊലീസ് റിമാൻഡ് ചെയ്തിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കിയത്.
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍...
- Advertisement -spot_img