Thursday, May 16, 2024

Kerala

മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി; 3 വര്‍ഷത്തിനിടെ 1.72കോടി

മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി. CMRL മൂന്നുവര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപ. നിയമവിരുദ്ധ ഇടപാടെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തി. 2017–20 കാലയളവിലാണ് എസ്എന്‍ ശശിധരന്‍ കര്‍ത്തായുടെ കമ്പനി പണം നല്‍കിയത്. സേവനം നല്‍കിയില്ലെന്നും  മാസംതോറും പണം നല്‍കിയെന്നും കര്‍ത്ത മൊഴിനല്‍കി.

യുപിഐ ആപ്പുകൾക്ക് മുട്ടൻ പണി; ഉപഭോക്താക്കളുടെ ഇടപാടുകൾ മാറുന്നതിങ്ങനെ.!

മുംബൈ: യുപിഐ ഇടപാടുകൾ ഇല്ലാത്ത ഒരു ദിനം നമുക്ക് ഇന്ന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ ആപ്പ് സ്കാന്‍ ചെയ്യാനുള്ള ക്യൂആര്‍ കോഡാണ്.അത്രമാത്രം യുപിഐ ഇടപാടുകൾ ഉപഭോക്താക്കളെ ആകർഷിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗൂഗിൾ പേ, ബിം, ഫോൺ പേ, പേടിഎം, തുടങ്ങിയ മുൻനിര ആപ്പുകളാണ് ഇന്ന്...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു, പിന്‍ഗാമി ചാണ്ടി ഉമ്മൻ തന്നെ

ദില്ലി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കെപിസിസി പ്രസിഡന്‍റെ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചാണ്ടിയുമായി സംസാരിച്ചു. 27 ദിവസം...

ഉമ്മൻ ചാണ്ടിക്ക് പകരമാര് ? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന്

ദില്ലി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

മക്കയിലെത്തി ഉംറ നിര്‍വഹിച്ച് കരിം ബെന്‍സെമ, വീഡിയോ പങ്കുവെച്ച് താരം

മക്ക: മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ലോക ഫുട്‌ബോള്‍ താരങ്ങളിലൊരാളായ കരിം ബെന്‍സെമ. സൗദി അറേബ്യയിലെ അല്‍ ഇത്തിഹാദ് ക്ലബ്ബില്‍ ചേര്‍ന്ന ഈ ഫ്രഞ്ച് താരം സൗദിയില്‍ നടക്കുന്ന കിങ് സല്‍മാന്‍ ക്ലബ്ബ് കപ്പ് മത്സരത്തില്‍ നിന്ന് പുറത്തായ ശേഷമാണ് മക്കയിലെത്തിയത്. ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ വിശുദ്ധ കഅ്ബയുടെ സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ താരം എക്‌സ് അക്കൗണ്ടില്‍...

‘മതനിരപേക്ഷ ഉള്ളടക്കത്തെ ഇല്ലായ്മ ചെയ്യുന്നത്’; യുസിസിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാർ നീക്കത്തിനെതിരെ ഏക കണ്ഠമായി പ്രമേയം പാസാക്കി നിയമസഭ. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിപക്ഷം ഉന്നയിച്ച തിരുത്ത് അംഗീകരിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്. കൂടിയാലോചനയ്ക്ക് ശേഷമേ സിവിൽ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; മൂന്നരകോടിയുടെ സ്വർണവുമായി കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നര കിലോയോളം സ്വര്‍ണ്ണവുമായി കാസര്‍കോട് ഉദുമ സ്വദേശികളടക്കം മൂന്നു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ഉദുമ സ്വദേശികളായ കൊവ്വല്‍ വളപ്പില്‍ കെ എ നിസാമുദ്ദീന്‍ (44) അബ്ദുല്‍ റഹ്‌മാന്‍ (40), കണ്ണൂര്‍ മാനന്തേരിയിലെ നൗഫല്‍ (46) എന്നിവരെയാണ് വിമാനതാവളത്തിനു പുറത്തു വച്ച് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടിയത്....

ഏക സിവിൽകോഡിനെതിരെ നാളെ മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ നാളെ നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണു പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തിൽനിന്നു പിന്മാറണമെന്നു പ്രമേയത്തിൽ ആവശ്യപ്പെടും. 118 ചട്ടംപ്രകാരമാണു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഏക സിവിൽകോഡിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ പ്രമേയം ഐക്യകണ്‌ഠേന പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സർക്കാർ. ഏക...

അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കരിപ്പൂരിൽ പിടിയിൽ

ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് ദമ്പതിമാർ കടത്താൻ ശ്രമിച്ചത് രണ്ടേ കാൽ കിലോയോളം സ്വർണ മിശ്രിതം . കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളാണ് എയർ കസ്റ്റംസിൻ്റെ പിടിയിലായത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം...

സൗദിയില്‍ ബാങ്ക് വിളി കേട്ടില്ലന്നത് തെറ്റായ വിവരം; സഹോദരങ്ങള്‍ തെറ്റിദ്ധാരണ മാറ്റണം; അഭ്യര്‍ത്ഥനയുമായി മന്ത്രി സജി ചെറിയാന്‍

ബാങ്കുവിളി പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്‍. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് മന്ത്രി അഭയര്‍ത്ഥിച്ചു. ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം...
- Advertisement -spot_img

Latest News

ഉപ്പള മുത്തലിബ് കൊലക്കേസ് പ്രതി 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: ഉപ്പളയില്‍ നടന്ന മുത്തലിബ് കൊലക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വാറന്റ് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക, ഭദ്രാവതി, ദേവനഹള്ളിയിലെ സയ്യിദ് ആഷിഫി (24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍...
- Advertisement -spot_img