Kerala

ഇല്ലാത്ത ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് കണ്ണൂരിലേയ്ക്ക് യാത്ര പാസ് ഒപ്പിച്ചു; പോയത് കാമുകന്റെ കൂടെയും, ശേഷം അറസ്റ്റ്, പിന്നാലെ വിവാഹവും

മലപ്പുറം: ഇല്ലാത്ത ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് കണ്ണൂരിലേയക്ക് യാത്ര പാസ് ഒപ്പിച്ച യുവതി പോയത് കാമുകന്റെ ഒപ്പം. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. സംഭവത്തില്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്‌റ്റേഷനിലെത്തി. ഇതോടെയാണ് കബളിപ്പിച്ച കാര്യം പിടികിട്ടിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി ഇല്ലാത്ത ഭര്‍ത്താവിന്റെ...

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സ തുടരവെ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ചു

കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തരയാണ് മരിച്ചത്. ഭർത്താവിനൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്. രാവിലെ ഉത്തരയെ വിളിച്ചിട്ട് ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മൂർഖൻ പാമ്പിനെ...

തമിഴ്‌നാട്ടില്‍നിന്ന് കാട്ടിലൂടെ നടന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ചു

പാലക്കാട് ∙ അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. ഷോളയാർ വരഗംപാടി സ്വദേശി 25 വയസുള്ള കാർത്തിക് ആണ് മരിച്ചത്. വയറുവേദനയെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29-ന് എത്തിയതായിരുന്നു. യുവാവിന് പനി ബാധിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നാണ് കാർത്തിക് നാട്ടിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.  മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍...

ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം; പൊലീസിനെ കണ്ട് ആളുകൾ ചിതറിയോടി, ബിജെപി പ്രവർത്തകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിലെ ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഭാഗവത പാരായണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ലേറെ ആളുകളാണ് പങ്കെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  രാവിലെ 7.30 ക്ക് ആയിരുന്നു സംഭവം. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്. ബിജെപി...

പ്രവാസികൾ സ്വന്തം മണ്ണിൽ; അബുദാബിയിൽ നിന്ന് 181 പേരുമായി വിമാനം കൊച്ചിയിലെത്തി

കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി. വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്. ഇവർക്ക് പോകാനായി മൂന്ന് കെഎസ്ആർടിസി ബസുകളാണ് ഒരുക്കിയത്....

നീല റേഷന്‍ കാര്‍ഡുകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം നാളെ മുതല്‍; ക്രമീകരണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനത്തിന്‍ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനേതര സബ്‌സിഡി വിഭാഗം) നാളെ മുതല്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കി തിയതി ക്രമീകരിച്ചിട്ടുണ്ട്. എട്ടിന് കാര്‍ഡിന്റെ അവസാന അക്കം പൂജ്യത്തിനും, ഒന്‍പതിന് 1, 11ന് രണ്ട്, മൂന്ന്, 12ന് നാല്,...

കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടിവരും

തിരുവനന്തപുരം: ലോക്ഡൗൺ വരുത്തിയ നഷ്ടവും പ്രതിസന്ധിയും കാരണം കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടിവരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കടക്കെണിയിൽപെട്ട് വ്യാപാരികൾ ആത്മഹത്യ ചെയ്യാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി. രാജ്യത്താകമാനമുള്ള ഏഴുകോടി ചില്ലറ വ്യാപാരികളിലൂടെ ദിവസേന 15,000 കോടി രൂപയുടെ വ്യാപാരമാണ്...

കൊച്ചി വിമാനത്തിൽ എത്തുന്നത് 181 പേർ; 49 ഗർഭിണികൾ, നാലു കുട്ടികൾ

കൊച്ചി∙ അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളും. വിമാനം രാത്രി 10.20ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കാൻ എട്ട് കെഎസ്ആർടിസി ബസും 40 ടാക്സികളുമാണ് തയാറാക്കിയിരിക്കുന്നത്. ഗർഭിണികൾക്കു സ്വകാര്യ വാഹനത്തിലോ സിയാൽ ഒരുക്കിയ ടാക്സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവർ 14 ദിവസം...

മുസ്ലീം വേട്ടയ്‌ക്കെതിരെ പൊരുതാന്‍ കേരളത്തിലെ മുസ്ലിം സംഘടനകളുടെ തീരുമാനം

പൗരത്വ ഭേതഗതി നിമയത്തിനെതിരെ നടത്തിയ സമരത്തിന്റെ പേരില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീകര നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ മുസ്ലിം സംഘടനകള്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ അധ്യക്ഷക വഹിച്ചു. സംസ്ഥാനത്തെ വിവിധ മുസ്ലീം മതസംഘടനകളുടെയും വിദ്യാഭ്യാസ സാംസ്‌കാരിക സംഘടന കളുടെയും നേതാക്കള്‍ പങ്കെടുത്തു. കോവിഡ്...

വീണ്ടും ആശ്വാസം; ഇന്നും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല: 5 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img