മുസ്ലീം വേട്ടയ്‌ക്കെതിരെ പൊരുതാന്‍ കേരളത്തിലെ മുസ്ലിം സംഘടനകളുടെ തീരുമാനം

0
148

പൗരത്വ ഭേതഗതി നിമയത്തിനെതിരെ നടത്തിയ സമരത്തിന്റെ പേരില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീകര നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ മുസ്ലിം സംഘടനകള്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ അധ്യക്ഷക വഹിച്ചു. സംസ്ഥാനത്തെ വിവിധ മുസ്ലീം മതസംഘടനകളുടെയും വിദ്യാഭ്യാസ സാംസ്‌കാരിക സംഘടന കളുടെയും നേതാക്കള്‍ പങ്കെടുത്തു.

കോവിഡ് – 19 നെ നേരിടുന്നതിന് വേണ്ടി രാജ്യം ലോക്ഡൗണിലായപ്പോള്‍, അതിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം സമുദായത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശിയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യ തലസ്ഥാനത്ത് സമരം നയിച്ചവരേയും അതിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെയുമാണ് ഭീകര നിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലലടച്ചിരിക്കുന്നത് നീതികരിക്കാനാകില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

തിഹാര്‍ ജയിലില്‍ ഏകാന്ത തടവില്‍ അകപ്പെട്ട ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനും രാജ്യദ്രോഹ കുറ്റം ആരോപിച്ച് വേട്ടയാടുന്ന ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനും അക്കാദമിഷ്യനും ആക്ടിവിസ്റ്റുമായ ഡോ.സഫറുല്‍ ഇസ്ലാം ഖാനുള്‍പ്പെടെയുളളവര്‍ക്ക് നേതാക്കള്‍ ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഭരണകൂട വേട്ടയ്‌ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം ഉയര്‍ന്നു വരണമെന്നാണ് യോഗം തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ വലിയ കാമ്പയിനുകള്‍ നടത്തും അന്യായമായി കുറ്റം ചാര്‍ത്തപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കുന്നതോടൊപ്പം സര്‍ക്കാര്‍ നിലപാടിനെ നിയമപരമായി നേരിടുകയും രാഷ്ട്രീയ സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരാനും നേതാക്കളുടെ യോഗം തീരുമാനിച്ചു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് ചേർന്ന കേരളത്തിലെ മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ…

Posted by MI Abdul Azeez on Thursday, May 7, 2020

LEAVE A REPLY

Please enter your comment!
Please enter your name here