Kerala

ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥ; എല്ലാവരും ശ്രദ്ധിച്ചില്ലെങ്കിൽ രോഗികൾ ഇനിയും കൂടും: ആരോഗ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): ആരിൽ നിന്നും കോവിഡ്-19 പകരുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി കെ കെ ശൈലജ. എല്ലാവരും ശ്രദ്ധിച്ചില്ലെങ്കിൽ രോഗികൾ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എൽടിസി) സൗകര്യങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികൾ കൂടുന്ന അവസ്ഥയിൽ ചികിത്സിക്കാൻ ആശുപത്രികളിൽ സ്ഥലമില്ലാതെ വരും. ഇത് മുന്നിൽ കണ്ടണ്...

രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ചികിത്സ വീട്ടില്‍ തന്നെ- മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന വന്നാല്‍ ലക്ഷണമില്ലാത്തവരും ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്തതുമായവര്‍ക്ക്‌ വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന്...

സംസ്ഥാനത്ത് 593 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 29 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in)  : സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  19...

സ്വർണക്കടത്ത് കേസ്: മുഖ്യപ്രതി ഫൈസൽ ഫരീദിനെതിരെ ഇന്റർപോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം സ്വർണക്കടത്ത്​ കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനായി ഇൻറർപോൾ ലുക്ക്​ഔട്ട്​ നോട്ടീസ്​ ഇറക്കി. ഇന്ത്യയുടെ അഭ്യർഥന പ്രകാരമാണ് നടപടി. നേരത്തെ ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് ഇന്ത്യ റദ്ദ് ചെയ്തിരുന്നു. വിമാനത്താവളങ്ങളിലൂടെയോ തുറമുഖങ്ങളിലൂടെയോ കടക്കാൻ ഫൈസൻ ഫരീദിന് ഇനി സാധിക്കില്ല. ഇന്റർ പോളിന്റെ സഹായത്തോടെ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ലുക്ക് ഔട്ട്...

ചികിത്സാ ഫണ്ടിലെ തര്‍ക്കം: ഫിറോസ് കുന്നംപറമ്പിലിനെതിരേ കേസ്

കൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പോലീസ് കേസെടുത്തത്. ഫിറോസ് കുന്നംപറമ്പിലിനൊപ്പം...

കേരളത്തിൽ സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ സർക്കാർ അനുമതി

തിരുവനന്തപുരം∙ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ, ഐസിഎംആർ അംഗീകാരമുള്ള സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും ആന്റിജൻ പരിശോധന നടത്താൻ സർക്കാർ അനുമതി. ഇതിനുള്ള നിരക്ക് 625 രൂപയായി നിശ്ചയിച്ചു. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻറ് ഹെൽത്ത് കെയർ (എൻഎബിഎച്ച്) അക്രഡിറ്റേഷൻ, നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് (എൻഎബിഎൽ), ഐസിഎംആർ അംഗീകാരമുള്ള ലാബുകൾ, സംസ്ഥാന...

സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചകളിലും അവധി

സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെന്നപോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ അവധി നല്‍കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്ന് 791 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്....

പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി,​ രാജ്യത്ത് ആദ്യം,​ ​ തലസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി സമൂഹവ്യാപനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ മേഖലയായ പൂന്തുറയിലും പുല്ലുവിളയിലുമാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് സമൂഹവ്യാപനം ഉണ്ടായതായി സ,​ർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള മേഖലയിൽ സമൂഹ വ്യാപനമുണ്ടായതായി കണ്ടെത്തിയെന്നും...

സംസ്ഥാനത്ത് 791 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 32 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) വെള്ളിയാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 791 പേര്‍ക്ക്.  തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകള്‍ വിശദീകരിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന്. ആരോഗ്യപ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1,...

ശസ്ത്രക്രിയക്ക് അത്യപൂർവ ബ്ലഡ് ഗ്രൂപ്പ് കാത്തിരുന്ന അഞ്ചു വയസുകാരിക്ക് രക്തദാതാവിനെ കണ്ടെത്തി

ശസ്ത്രക്രിയക്ക് അത്യപൂർവ ബ്ലഡ് ഗ്രൂപ്പ് കാത്തിരുന്ന അഞ്ചു വയസുകാരി അനുഷ്‌ക മോൾക്ക് രക്തദാതാവിനെ കണ്ടെത്തി. മഹാരാഷട്രയിൽ നിന്നാണ് രക്തദാതാവിനെ കണ്ടെത്തിയത്. രക്തം അമൃത ആശുപത്രിയിൽ എത്തിച്ചു. രക്തദാതാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബോംബെ ആശുപത്രിയിൽ എത്തി ഇദ്ദേഹം രക്തം നൽകുകയായിരുന്നു. ഇത് പിന്നീട് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലും അവിടെ നിന്ന് അമൃത ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img