Kerala

‘വയറ്റിൽ രണ്ട് നാണയങ്ങൾ’; ആലുവയിൽ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ആലുവ:ആലുവയിൽ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഒരു രൂപയ്ക്ക് പുറമേ 50 പൈസയായിരുന്നു കുഞ്ഞിന്റെ വയറ്റിൽ ഉണ്ടായിരുന്നത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവത്തിന്റെ പരിശോധനാഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും...

സംസ്ഥാനത്ത് നാല് കോവിഡ് മരണം

സംസ്ഥാനത്തിന്ന് നാല് കോവിഡ് മരണം കൂടി. കോഴിക്കോട് , കാസര്‍കോട് , കണ്ണൂർ , എറണാകുളം ജില്ലകളിലാണ് ഇന്ന് മരണം . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി , കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഇരിക്കൂർ സ്വദേശി യശോദ , ഉപ്പള സ്വദേശി വിനോദ് കുമാര്‍ , എറണാകുളത്തെ...

കണ്ണൂർ വിമാനത്താവളത്തിൽ 12.50 ലക്ഷത്തിന്റെ ഐ ഫോണും എയർപോഡുകളുമായി കാസർകോട് സ്വദേശികളെ പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്ന് മൊബൈൽഫോണുകളും ഇയർപോഡുകളും കസ്റ്റംസ് പിടിച്ചു. 16 ആപ്പിൾ ഐ ഫോണും 12 ഇയർ പോഡുകളുമാണ് പിടികൂടിയത്‌. ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ ജബീർ, ജസീർ എന്നിവരിൽനിന്നാണ് ബാഗിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തത്. മൊബൈലുകൾക്കും ഇയർ പോഡിനുമായി 12.5 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ്...

കണ്ണൂരിൽ വീണ്ടും സ്വർണക്കടത്ത്; വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് മൂന്ന് ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ ആളെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ കാസർകോട് സ്വദേശി അബ്ദുൾ ഖയ്യൂമിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വർണമാണ് പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളിൽ കടത്തിയ...

കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമെന്ന് മുഖ്യമന്ത്രി, ഇനി കർശന നിലപാടെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോള്‍ രാജ്യവും ലോകവും...

കോണ്‍ഗ്രസിന്‍റെ അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല; രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത

രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ സമസ്തയുടെ വിമര്‍ശനം. മതേതര സമൂഹം പ്രതീക്ഷിക്കാത്ത നടപടിയാണ് കോണ്‍ഗ്രസിന്‍റെതെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗമെഴുതി. ഇത് കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കാത്തത് എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. മുഖപ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും...

ആ കരുതല്‍ വെറുതേയായില്ല; ക്വാറന്റിനിലിരിക്കെ പാമ്പ് കടിയേറ്റ കുഞ്ഞ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടു

കണ്ണൂര്‍: ക്വാറന്റീനിലിരിക്കെ പാമ്പ് കടിയേറ്റ ഒന്നരവയസുകാരി ആശുപത്രി വിട്ടു. പാമ്പ് കടിയേറ്റ ശേഷം കൊവിഡ് സ്ഥിരീകിരിച്ച കുട്ടി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂര്‍...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് മരക്കാര്‍കുട്ടിയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ശാരീരികമായ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു....

സ്വർണക്കടത്ത് കേസിൽ നിർണായക അറസ്റ്റ്; അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി പിടിയിൽ,​ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണംകടത്തിയ കേസിൽ നിർണായക അറസ്റ്റ്. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയിൽനിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിൽ മുഹമ്മദലി ഇബ്രാഹിം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ 24ാം പ്രതിയാണ്. ഇതോടെ സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. നേരത്തെ...

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ 497 ആയി,​ ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകൾ,​ 25 എണ്ണം ഒഴിവാക്കി

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 30 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ വാഴയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചേക്കാട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും), ചേലമ്പ്ര (എല്ലാ വാർഡുകളും), ചെറുകാവ് (എല്ലാ വാർഡുകളും), ഉള്ളിയേരി...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img