Kerala

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4725 രൂപയും ഒരു പവന് 37,800 രൂപയുമാണ് ഇന്നത്തെ വില.

ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകിയ പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു: അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശികൾ

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയ എട്ടാം ക്ളാസുകാരിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ടയിൽ വച്ച് ഒരു യുവാവിനെ കാറുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിന്മേലാണ് പതിമൂന്നുകാരിയുടെ മാതാപിതാക്കളായ സുജിത് കൃഷ്ണ, സിതാര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് മറച്ചുവയ്ക്കുന്നതിനായാണ് ദമ്പതികൾ...

ഖമറുദീനെതിരായ ജുവലറി തട്ടിപ്പ് കേസ്: അന്വേഷണ സംഘം കാസ‌ർകോട്ടേക്ക്, എം എൽ എ രാജിവയ്ക്കണമെന്ന് സി പി എം

കാസര്‍കോട്: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരായ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണത്തിന് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി, കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കാസർകോട് എത്തും. എംഎൽഎക്കും ജ്വല്ലറി എംഡി പൂക്കോയ തങ്ങൾക്കുമെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത 39 വഞ്ചനാ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ചന്തേര സ്റ്റേഷനിൽ...

സംസ്ഥാനത്ത് 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക്…? അന്തിമ തീരുമാനം അടുത്തയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടായേക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന നാലാം ഘട്ടത്തില്‍ ഒമ്പതുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളുകളിലെത്താമെന്ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടുത്തയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക....

മുസ്​ലിം ലീഗുമായുള്ള സൗഹൃദബന്ധം സുദൃഢം, നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ബാധ്യത – സമസ്​ത

മലപ്പുറം: പൂര്‍വീക മഹത്തുക്കളിലൂടെ തുടര്‍ന്നു വന്ന സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായും മുസ്‌ലിം ലീഗും തമ്മിലുള്ള സൗഹൃദ ബന്ധം സുദൃഢമാണെന്നും പ്രസ്തുത ബന്ധം നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതയില്‍ ഇന്നു ചേര്‍ന്ന ഇരു സംഘടനകളുടേയും നേതൃയോഗം സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രസ്തുത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരു വിധ...

സംസ്ഥാനത്ത് 3139 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 124 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍...

എം എൽ എയുടെ മുന്നിൽ തുണിയുരിഞ്ഞ് യൂത്ത് കോൺഗ്രസുകാർ സംശയം തീർത്തു: പൊലീസ് കേസെടുത്തു

കൊല്ലം: കോവൂർ കുഞ്ഞുമോൻ എം എൽ എയെ വഴിയിൽ തടഞ്ഞ് യൂത്ത്കോൺഗ്രസുകാരുടെ വേറിട്ട പ്രതിഷേധം. ഉടുതുണി അഴിച്ചായിരുന്നു യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം നടത്തിയത്. ഇതിനൊപ്പം കരിങ്കൊടിയും കാണിച്ചു. യൂത്ത്കോൺഗ്രസുകാരുടെ മുണ്ട് നീക്കിനോക്കിയാൽ കാവിനിക്കർ കാണാമെന്ന എം എൽ എയുടെ നിയമസഭയിലെ പരാമർശമാണ് യു ഡി എഫിനെ പ്രകോപിപ്പിച്ചത്. ശാസ്താം കോട്ടയ്ക്ക് സമീപത്തായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പൊടുന്നനെ...

അന്ന് ഉള്ളിയെങ്കില്‍ ഇന്ന് തക്കാളി; കുത്തനെ കയറി വില, കിലോയ്ക്ക് 80-85 രൂപ വരെ! അറിയാം കേരളത്തിലെ വിലയും

ന്യൂഡല്‍ഹി: തക്കാളി വിലയില്‍ വന്‍ വര്‍ധനവ്. റോക്കറ്റ് കണക്കെയാണ് വില വര്‍ധനവുണ്ടായിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് ചില്ലറ വില്‍പ്പനയ്ക്ക് കിലോയ്ക്ക് ഇടാക്കുന്നത് 80 മുതല്‍ 85 രൂപ വരെയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവാണ് തക്കാളി വില കുതിച്ച് കയറാന്‍ ഇടയാക്കിയതെന്ന് മൊത്തവില്‍പ്പനക്കാരന്‍ പറയുന്നു. അതേസമയം സര്‍ക്കാര്‍ വിവരമനുസരിച്ച് ഡല്‍ഹിയില്‍ തക്കാളി കിലോക്ക് 60 രൂപയാണ് വില. തക്കാളി...

ഒന്നും വേണ്ട ഉമ്മാ, അവളെ എനിക്ക് താ എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നവനാണ്, ഞങ്ങളെ കൈയ്യിലുള്ളതെല്ലാം കൊടുത്തു, വീട്ടുജോലി ചെയ്തും ഇല്ലായ്മയില്‍ നിന്നും സ്വരുക്കൂട്ടിയും വളര്‍ത്തിയതാണ് ഞാനെന്റെ മക്കളെ; റംസിയുടെ ഉമ്മ പറയുന്നു

കൊല്ലം: ഒരു കുടുംബത്തെ മാത്രമല്ല കേരളക്കരയെ ഒന്നടങ്കം റംസിയുടെ മരണം വേദനയിലാഴ്ത്തുകയാണ്. ജീവനെപ്പോലെ സ്‌നേഹിച്ചിരുന്നവന്‍ തന്നെ തള്ളിപ്പറഞ്ഞതോടെയാണ് റംസിയ്ക്ക് ജീവിതം തന്നെ വെറുത്തുപോയത്. തന്നെ കൈവിടരുതെന്ന് കെഞ്ചിപ്പറഞ്ഞിട്ടും അവളെ ഉപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതം തേടിപ്പോയ ഹാരിസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടങ്ങാതെ പ്രതിഷേധം ഉയരുകയാണ്. അതിനിടെ നൊന്തുപെറ്റ് വളര്‍ത്തി വലുതാക്കിയ മകളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന റംസിയുടെ...

തലസ്ഥാനത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ ഗുണ്ടകൾക്ക് വിരുന്ന്; ഇന്‍റലിജന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്ത് ഡിസിസി അംഗത്തിൻ്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നതിനെ കുറിച്ച് അന്വേഷണം. ചേന്തിയിലെ ഒരു വീട്ടിൽ ഈ മാസം ഒന്നിനാണ് ഗുണ്ടകൾ കൂടിയത്. ചേന്തി അനിയെന്ന ഡിസിസി അംഗത്തിൻ്റെ വീട്ടിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ വീടിന് മുന്നിൽ വച്ചാണ് ഈ മാസം രണ്ടിന് യുവാവിനെ വെട്ടിയത്. സംഭവത്തെ കുറിച്ച് ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി. നിരവധി കേസുകളില്‍ പ്രതിയായ...
- Advertisement -spot_img

Latest News

2006ൽ പറവൂരിലെ ഡീൽ എന്തായിരുന്നു?; വിഡി സതീശന്‍ ഗോള്‍വാള്‍ക്കര്‍ക്കു മുന്നില്‍ വിളക്കു കൊളുത്തുന്ന ചിത്രവുമായി മുഖ്യമന്ത്രി

തിരുവന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ ആർഎസ്എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ പറവൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച ഗോൾവാൾക്കർ ജന്മശദാബ്ദി ആഘോഷത്തിൽ വി.ഡി. സതീശൻ...
- Advertisement -spot_img