തിരുവനന്തപുരം: തിയറ്ററുകളിലെ അമിത ഭക്ഷണവിലക്കും കൊള്ളക്കുമെതിരെ നിയമനടപടികൾ കടുപ്പിക്കാൻ ഭക്ഷ്യവകുപ്പ് തയ്യാറാകുന്നു. ഇതോടെ പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമിതമായി ഈടാക്കുന്ന തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ ഉപഭോക്തൃ കോടതികളിൽ കേസ് നൽകുന്നതിന് ജില്ലാ സപ്ലൈസ് ഓഫീസർമാർക്ക് അനുമതി നൽകും. ഇതിന്റെ ഭാഗമായി മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കാനാണ് തീരുമാനം. വിജ്ഞാപനത്തിന്റെ കരട് മന്ത്രിക്ക്...
കുമ്പള: കുമ്പള പ്രസ് ഫോറം ഡിജിറ്റലൈസേഷന്റെ ഭാഗമായി
യൂടൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളുടെ ലോഞ്ചിങ് എ.കെ.എം അഷ്റഫ് എം.എൽ.എ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ എ.കെ.എം. അഷ്റഫ് എം.എൽ.എക്ക് എഴുത്തുകാരൻ കെ.എം അബ്ബാസും, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളക്ക് എ.കെ.എം...
കാസർകോട്: ദേശീയപാത 66 പൂർണമായി സജ്ജമാകുന്നതോടെ കാസർകോട്ടുനിന്ന് തിരുവനന്തപുരം വരെ കാറിൽ പോകുന്നവർ ടോളിനായി മാത്രം വലിയ തുക മാറ്റിവെക്കേണ്ടിവരും. ഒരു ദിശയിലേക്കുള്ള യാത്രക്ക് ഏകദേശം 3000 രൂപ വരെ ടോൾ നൽകേണ്ടിവരുമെന്നാണ് എൻ.എച്ച് അധികൃതർ അറിയിക്കുന്നത്. അങ്ങനെ വന്നാൽ കാസർകോട് -തിരുവനന്തപുരം പോയിവരാൻ ടോൾ ചെലവ് മാത്രം 6000 രൂപയ്ക്കു മുകളിലാകും.
റോഡ് യാത്രയുടെ...
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് മഴ കനക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലാ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ...
കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സൈബർ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്....
കോട്ടയം: പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മരണം രണ്ടായി. മണക്കാട്ട് റെജീനയുടെ മൃതദേഹമാണ് ഒടുവിലായി കണ്ടെത്തിയത്. നേരത്തെ റെജീനയുടെ മകൻ ജോസഫിൻ ജോണിയും മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി.
ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട്...
കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നിര്‍ദ്ദേശം നല്‍കിയത്.
ഇതോടെ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി,...
തിരുവനന്തപുരം: പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും ഖജനാവിലെ നഷ്ടം നികത്താനും പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ. മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ നടപ്പിലാക്കുമെന്ന് അറിയിച്ച അഞ്ച് പരിഷ്കാരങ്ങൾ ഇവയാണ്:
സ്പെഷ്യൽ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം: സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്വത്തുവകകളെക്കുറിച്ചുമുള്ള...
തിരുവനന്തപുരം: ദില്ലിയിലെ ജന്തര്‍ മന്തറിൽ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ സിജെപി പ്രതിഷേധത്തിനെതിരെ നടത്തിയ അശ്ലീല- അധിക്ഷേപ പരാമർശത്തിൽ ടി ജി മോഹൻദാസിനെതിരെ കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. മോഹൻദാസിനെതിരെ കേസ് വൈകുന്നത് വിവാദമായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർ കേസെടുക്കാൻ വൈകുന്നതിൽ അതൃപ്തി...
കൊച്ചി: സംവിധായകനും നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി 20 വിട്ടു. സാബു എം ജേക്കബുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് അഖിൽ ട്വന്റി 20 വിട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു അഖിൽ മാരാർ.
പാർട്ടി വിട്ടതിന് പിന്നാലെ സാബു എം. ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖിൽ ഉന്നയിച്ചത്. പാർട്ടിയിൽ പ്രവർത്തന...
മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...