ജിദ്ദ: വിപണിയിൽ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ സൗദി അറേബ്യ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയുള്ളൂവെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ഒപെക് അംഗങ്ങളുമായി ഏകോപിപ്പിച്ച് ഉത്പാദനം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളും. വിപണി എണ്ണ ഉൽപാദനം നിർണ്ണയിക്കുന്നത് തുടരുമെന്നും വിതരണ ദൗർലഭ്യം ഇല്ലെങ്കിൽ സൗദി അറേബ്യ ഉൽപാദനം വർദ്ധിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണിയിലേക്കും തന്‍റെ...
റിയാദ്: സൗദി അറേബ്യയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ഒരാൾക്ക് വ്യാഴാഴ്ചയാണ് കുരങ്ങ് വസൂരി ബാധിച്ചതായി കണ്ടെത്തിയത്. സൗദി ആരോഗ്യ മന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ എല്ലാവരിൽ നിന്നും ലബോറട്ടറി പരിശോധനകൾക്കായി സാമ്പിളുകൾ എടുത്തിട്ടുണ്ട്. രോഗിയുമായി...
ജിദ്ദ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തി. സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ബൈഡൻ കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങിയ ബൈഡൻ നേരെ ജിദ്ദയിലെ അൽ സലാം പാലസിലേക്കാണ് പോയത്. ബൈഡന് ഊഷ്മളമായ സ്വീകരണമാണ് കിരീടാവകാശി...
കൊച്ചി: യാത്രാമധ്യേ യന്ത്രതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ അറേബ്യ വിമാനം സുരക്ഷിതമായി കൊച്ചിയിൽ ഇറക്കി. എയർപോർട്ട് അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ ഇരുത്തിയ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്.
222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്ന് പറന്നുയർന്ന എയർ അറേബ്യ ജി 9-426 വിമാനത്തിൻ ഹൈഡ്രോളജിക് സംവിധാനം തകരാറിലായതായി കണ്ടെത്തി. ഇതോടെ വൈകിട്ട് 6.41ന്...
യു എ ഇ : യുഎഇയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടതായി പ്രാദേശിക കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എക്സ്പോ സ്ട്രീറ്റിന് സമീപം ദുബായിയുടെ തെക്കൻ ഭാഗത്ത് ശക്തമായ പൊടിക്കാറ്റ് വീശുന്നതിന്‍റെ വീഡിയോയും എൻസിഎംഎസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എമിറേറ്റിന്‍റെ മറ്റ് ഭാഗങ്ങളും പൊടിപടലങ്ങളാൽ മൂടപ്പെടുകയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ...
കുവൈറ്റ്: കുവൈറ്റിലെ തൊഴിൽ വിപണിയിൽ നിന്ന് ഈ വർഷം ആദ്യ പാദത്തിൽ 60 വയസിന് മുകളിലുള്ള 4000 തൊഴിലാളികൾ രാജ്യം വിട്ടതായി കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സും മാൻപവർ അതോറിറ്റിയും ചേർന്നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. വർക്ക് പെർമിറ്റ് പുതുക്കാൻ 800 ദിർഹം അധികമായി നൽകേണ്ടതിനാലാണ് പലരും രാജ്യം വിടുന്നത്. വർക്ക് പെർമിറ്റ്...
ദോഹ: വിദേശത്ത് നിന്ന് എത്തിയ 147 പേർ ഉൾപ്പെടെ ഖത്തറിൽ 971 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 629 പേർ രോഗമുക്തി നേടി. നിലവിൽ 5,789 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 97 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 4 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെ 680 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
മസ്‌കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ എത്തി. ബെർലിനിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിനെ ജർമ്മനിയിലെ ഫെഡറൽ റിപ്പബ്ലിക്ക് ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു.
പിന്നീട് ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തി. ഊർജ്ജ മേഖലയിലെ സഹകരണ പ്രഖ്യാപനത്തിൽ ഒമാനും ജർമനിയും ഒപ്പുവെച്ചു. സാങ്കേതിക വിജ്ഞാനം,...
അബുദാബി: കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാതിരിക്കാൻ നിർദേശവുമായി അബുദാബി പൊലീസ് ബോധവൽക്കരണ ക്യാമ്പയിൻ നടത്തി. അൽ ഐൻ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ്, അബുദാബി പോലീസ് ഹാപ്പിനസ് പട്രോൾ, എൻഎംസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ "നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന" എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്ന...
കുവൈറ്റ് : ബലി പെരുന്നാൾ അവധി ദിനത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ 1737 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 1,737 വിമാനങ്ങളിലായി 2,85,000 യാത്രക്കാരാണ് യാത്ര ചെയ്തത്. അവധിക്കാലത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയവരും ധാരാളമുണ്ട്. കൂടാതെ, അവധിക്കാലം ചെലവഴിക്കാൻ നിരവധി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും അവരുടെ യാത്ര...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...