Tuesday, November 11, 2025

Gulf

ഒമാനിൽ മഴ തുടരും; ജാഗ്രത വേണമെന്ന് നിർദേശം

മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ, അൽ ദാഹിറ, ബുറൈമി എന്നിവിടങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. മസ്കറ്റ്, അൽ ബാത്തിന ഗവർണറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമാണ്. ന്യൂനമർദ്ദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളിൽ കാറ്റിനും സാധ്യതയുണ്ട്. കാലവർഷം ശക്തമായ...

ഗൾഫ് നാടുകളിൽ താപനില കുത്തനെ ഉയരുന്നു, സഊദിയിൽ 48 ഡിഗ്രി, കുവൈത്ത് 50 ഡിഗ്രിയിലേക്ക്

റിയാദ്: ഗൾഫ് നാടുകളിൽ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. മിക്ക ഗൾഫ് നാടുകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഗൾഫിന്റെ ചില ഭാഗങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. സഊദിയിലെ ദമാം നഗരത്തിൽ 48 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണിതെന്ന്. സഊദിയിലെ തന്നെ...

സൗദിയില്‍ വാഹനങ്ങള്‍ക്ക് കൂളിംഗ് പേപ്പറുകള്‍ പതിപ്പിക്കാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയിലെ താപനില ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് കൂളിംഗ് പേപ്പറുകൾ ഒട്ടിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഒരു നിർദ്ദിഷ്ട പരിധിക്കുള്ളിലുള്ളതും കാഴ്ചയിൽ ഇടപെടാത്തതുമായ പേപ്പറുകൾ ഉപയോഗിക്കുന്നതിനാണ് അനുമതി. അതേസമയം, ഈ പരിധി ലംഘിച്ചാൽ 500 മുതൽ 9,000 റിയാൽ വരെ പിഴ നൽകേണ്ടി വരും. സൗദി അറേബ്യയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ്...

യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദേശം നൽകി അധികൃതര്‍

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലും മറ്റ് ചില പ്രദേശങ്ങളിലും ചൊവ്വാഴ്ച മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പെയ്യുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ കാണുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പ്രതികൂല കാലാവസ്ഥയിൽ അബുദാബിയിലെ റോഡുകളിൽ പാലിക്കേണ്ട പരമാവധി വേഗപരിധി...

ഗൾഫ് വിമാന നിരക്കിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിമാന നിരക്ക് വർദ്ധനവിന്‍റെ കാര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് പറഞ്ഞു. രാജ്യസഭയിൽ എളമരം കരീം എം പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങൾ...

ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ ആദ്യ കിക്കോഫിന് തീയതി കുറിച്ചു

ദോഹ: ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ കളിമുറ്റത്ത്​ പന്തുരുളാൻ തീയതി കുറിച്ചു. ആദ്യ കിക്കോഫ് ഓഗസ്റ്റ് 11ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. സ്റ്റേഡിയത്തിലെ എല്ലാ നിർമ്മാണ ജോലികളും പൂർത്തിയായി. ഖത്തർ സ്റ്റാർസ് ലീഗിലെ അൽ അറബി-അൽ റയ്യാൻ മത്സരത്തിനാണ് ലോകകപ്പിന്‍റെ സ്വപ്ന വേദി സാക്ഷ്യം വഹിക്കുക. സ്റ്റാർസ് ലീഗ് മാറ്റിയ മത്സരത്തിന്‍റെ ഫിക്സ്ചർ കഴിഞ്ഞ ദിവസമാണ്...

ഇന്ത്യയ്ക്കും ഒമാനുമിടയില്‍ സര്‍വീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഇന്‍ഡിഗോ

മസ്‌കറ്റ്: ഇൻഡിഗോ എയർലൈനുകൾ ഇന്ത്യയ്ക്കും ഒമാനുമിടയ്ക്ക് സർവീസ് വ്യാപിപ്പിക്കുന്നു. ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിവാര നാല് സർവീസുകൾ ഇൻഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ രണ്ട് വിമാന സർവീസുകളും ഉണ്ടാകും. പുതിയ സർവീസുകൾ ആരംഭിച്ച ഇൻഡിഗോ എയർലൈൻസിനെ ഒമാൻ വിമാനത്താവളം അഭിനന്ദിച്ചു.

റിയാലിന്‍റെ വിനിമയ നിരക്ക് 208 രൂപയിലേക്ക്

മ​സ്ക​ത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ശക്തമായതോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 208 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകൾ ഉപഭോക്താക്കൾക്ക് റിയാലിന് 207.20 രൂപ നിരക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, അന്താരാഷ്ട്ര കറൻസി പോർട്ടർ എക്സ് ഇ കറൻസി കൺവെർട്ടറിലെ റിയാലിന്‍റെ വിനിമയ നിരക്ക് തിങ്കളാഴ്ച വൈകുന്നേരം...

സൈബർ സുരക്ഷ വർധിപ്പിക്കാൻ ‘വാണിങ്’ പ്ലാറ്റ്ഫോം വികസിപ്പിച്ച് ഖത്തര്‍

ദോഹ: സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ പുതിയ സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. കോർപ്പറേഷനുകൾക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കുമെതിരായ സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിന് 'വാണിങ്' എന്ന വിപുലമായ പ്ലാറ്റ്ഫോം ഖത്തർ വികസിപ്പിച്ചെടുത്തു. ക്യു.സി.ആർ.ഐ, ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, തുർക്കിയിലെ ടി.ഒ.ബി.ബി. ഇക്കണോമിക്സ് ആൻഡ് ടെക്നോളജി സർവകലാശാല, കാദിർ ഹാസ്...

കുവൈത്ത് പൗരന്മാർക്ക് യാത്രായിളവ് നൽകാൻ ബ്രിട്ടൺ

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരൻമാരെ പ്രവേശന വിസയിൽ നിന്ന് ഒഴിവാക്കി അടുത്ത വർഷം ഓൺലൈൻ യാത്രാ പെർമിറ്റായി അത് മാറ്റുമെന്ന് കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ ഫലമാണിതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. "ഒരു ഓൺലൈൻ യാത്രാ പെർമിറ്റ് നൽകുന്നത് വളരെ വേഗത്തിൽ ചെയ്യാൻ കഴിയും, ഇതിന്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img