ദുബൈ: ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം. ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന് പുറമെ മംഗളൂരു, ദില്ലി, ലക്‌നൗ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. കൊച്ചിയിലേക്ക് 380 ദിര്‍ഹം, കോഴിക്കോടേക്ക്...
ദോഹ: ഫുട്ബോള്‍ ലോകത്തിന്‍റെ ആവേശം അറേബ്യന്‍ മണല്‍ത്തരികളെ നൃത്തം ചവിട്ടാന്‍ ഒരു മാസം മാത്രം. ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന് കൃത്യം ഒരു മാസമാണ് അവശേഷിക്കുന്നത്. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും.
കാൽപ്പന്തിന്‍റെ ലോകപൂരം ആദ്യമായി അറേബ്യൻ മണ്ണിലേക്ക് ആവേശം വിതറാനെത്തുകയാണ്. ഒപ്പം വീണ്ടുമൊരു...
അബുദാബി: സഹോദരിയെ പരിചരിച്ചതിനും കല്യാണം കഴിയുന്നത് വരെയുള്ള ചെലവുകള്‍ വഹിച്ചതിനും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. യുഎഇയിലാണ് സംഭവം. ഭക്ഷണം, വസ്ത്രം, മറ്റ് ചെലവുകള്‍ എന്നിവ വഹിച്ചതിനാണ് 100,000 ദിര്‍ഹം (22 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ വാദം കേട്ട അല്‍ ഐന്‍ കോടതി കേസ്...
ദോഹ: ഖത്തറിൽ മഴക്കാലത്തിന് തുടക്കമായി. പ്രാദേശികമായി അൽവാസ്മി എന്ന് അറിയപ്പെടുന്ന മഴക്കാലത്തിന്റെ ആരംഭമറിയിച്ച് കൊണ്ട് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ശനിയാഴ്ച ഖത്തറിന്റെ വടക്കൻ പ്രദേശങ്ങളിൽ മഴ പെയ്തു. ചിലയിടങ്ങളിൽ ഇടിയോട് കൂടിയുള്ള മഴ ലഭിച്ചു. 52 ദിവസമാണ് അൽ വാസ്മി മഴക്കാലത്തിന്റെ കാലയളവ്. പടിഞ്ഞാറ് നിന്നും കിഴക്കോട്ട് മേഘസഞ്ചാരമുള്ളതിനാൽ മഴ ലഭിക്കുന്ന...
യു എ ഇയിൽ കനത്ത മൂടൽമഞ്ഞ് പിടിമുറുക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ രാജ്യത്ത് വ്യാപകമായി ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും ജാഗ്രതാനിർദേശം നിലനിൽക്കുന്നുണ്ട്.
രാത്രി മുതൽ നേരം പുലരുന്നത് വരെയാണ് യു എ ഇ യുടെ ഒട്ടുമിക്ക പ്രദേശങ്ങളും കനത്ത മൂടൽമഞ്ഞിന്‍റെ പിടിയിലമരുന്നത്. രാവിലെ നേരത്തേ ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നവർക്ക് വലിയ വെല്ലുവിളിയാണ് കാഴ്ചയെ മറയ്ക്കുന്ന മൂടൽമഞ്ഞ്....
അബുദാബി: വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന യുഎഇയുടെ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വഴി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികള്‍. നാല് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാര കുറവുള്ളവരുമായ നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ റമസാനിലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി...
ബഹറൈൻ: ബഹ്‌റൈനിൽ വിസിറ്റ് വിസയിൽ വന്ന് ജോലി ചെയ്യരുതെന്നും തൊഴിൽ വിസ രാജ്യത്ത് വരുന്നതിന് മുമ്പ് തന്നെ നേടണമെന്നും ഓർമിപ്പിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. രാജ്യത്ത് എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളുടെ രേഖകൾ നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണമെന്നും എൽ.എം.ആർ.എ ആവശ്യപ്പെട്ടു.
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യവസ്ഥകളും റെസിഡൻസി നിയമങ്ങളുമുൾപ്പെടെ രാജ്യത്ത് ബാധകമായ എല്ലാ...
യു.എ.ഇയിൽ ഇനി തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് ലഭിക്കും. ഫെഡറൽ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഒരുപോലെ പരിരക്ഷ ലഭിക്കുന്നതാണ് പുതിയ സംവിധാനം.
ഒരാളുടെ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി ലഭിക്കുന്നതുവരേയോ, അല്ലെങ്കിൽ മൂന്ന് മാസം വരേയുമാണ് ഇൻഷുറൻസ് തുക ലഭിക്കുക. മാസന്തോറും അയാളുടെ ആദ്യശമ്പളത്തിന്റെ 60% തുകയാണ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുക. എങ്കിലും മാസം...
അബുദാബി: രാത്രികാലങ്ങളിലും വെളുപ്പിനും കടലില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പൊലീസ് ക്യാമ്പയിന്‍ ആരംഭിച്ചു.
കടലില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും എമര്‍ജന്‍സി നമ്പരുകളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ബീച്ചിലെത്തി സഞ്ചാരികളെയും താമസക്കാരെയും ബോധവത്കരിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമാണ്. പകല്‍ സമയങ്ങളില്‍ മാത്രമെ...
റിയാദ്: ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി. നേരത്തെ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. 'ലോകകപ്പ് കാണാന്‍ വരുന്നുണ്ടെങ്കില്‍, തനത് അറേബ്യന്‍ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കരുതെന്നാണ് മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുള്ളത്.
നിലവില്‍ സൗദി...
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...