Gulf

ആഘോഷത്തിലാറാടി സൗദി, വമ്പന്‍ പ്രഖ്യാപനവുമായി ലുലു; ചില്ലറ സമ്മാനം ഒന്നുമല്ല കൊടുക്കുന്നത്!

റിയാദ്: ഖത്തര്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്‍റീനയെ കുപ്പുകുത്തിച്ചത് ആഘോഷമാക്കി സൗദി അറേബ്യ. ലുലു ഗ്രൂപ്പും സൗദി അറേബ്യയുടെ ആഘോഷത്തിനൊപ്പം പങ്കുചേരുകയാണ്. സൗദി ഫുട്ബാൾ ടീം നേടിയ ഐതിഹാസിക വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റ് സൗദി ശാഖകളിൽ 14 ഫോർഡ് എസ്‍യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാർഹരെ തെരഞ്ഞെടുക്കുക....

ഫിഫ ലോകകപ്പ്: ഖത്തറിന് യുഎഇയുടെ പിന്തുണ, അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്

അബുദാബി : ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച യുഎഇ പ്രസിഡന്റ് എല്ലാ ആശംസകളും കൈമാറി. ലോകകപ്പിന് എല്ലാവിധ ആശംസകളും അറിയിക്കുന്നെന്നും ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍...

പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് വിസിറ്റ് വിസയിൽ യു.എ.ഇയിലേക്ക് വരാനാവില്ല

പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് ഇനി യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ലെന്ന് മുന്നറിയിപ്പ്. യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരുന്നവരെയാണ് ഈ പ്രഖ്യാപനം ബാധിക്കുക. സർനെയിമോ, രണ്ടാം പേരോ പാസ്പോർട്ടിൽ വേണമെന്നാണ് നിബന്ധന. എന്നാൽ താമസ, തൊഴിൽ വിസക്കാർക്ക് വിലക്ക് ബാധകമായിരിക്കില്ല. പുതിയ നിയന്ത്രണം എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ഖത്തറിന് ആവശ്യമായ എന്ത് സഹായവും നല്‍കണമെന്ന് സൗദിയിലെ മന്ത്രാലയങ്ങള്‍ക്ക് കിരീടാവകാശിയുടെ നിര്‍ദേശം

റിയാദ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല്‍ പിന്തുണയുമായി സൗദി അറേബ്യ. ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ എന്ത് അധിക സഹായവും നല്‍കണമെന്ന് സൗദി അറേബ്യയിലെ മന്ത്രാലയങ്ങളോടും ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ഏജന്‍സികളോടും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. സൗദി കായിക മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍...

ദുബൈയില്‍ ഇതുവരെ അനുവദിച്ചത് ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍

ദുബൈ: ദുബൈയില്‍ ഗോള്‍ഡന്‍ വിസ ആരംഭിച്ച 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആകെ ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്.  151,600 ഗോള്‍ഡന്‍ വിസകളാണ് ഇതുവരെ അനുവദിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, മറ്റ് മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഗോള്‍ഡന്‍ വിസ ലഭിച്ചത്....

1.36 കോടി രൂപയുടെ ബില്ല് പങ്കുവച്ച് സാള്‍ട്ട് ബേ; ഒരു ഗ്രാമത്തിന്‍റെ പട്ടിണി മാറ്റാമായിരുന്നെന്ന് വിമര്‍ശനം

ഭക്ഷണപ്രേമികളില്‍ നിരവധി ആരാധകരുള്ള തുര്‍ക്കിഷ് ഷെഫാണ് നുസ്രെത് ഗോക്‌ചെ. ഗോക്‌ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതുകൊണ്ട് തന്നെ സാള്‍ട്ട് ബേ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. നുസ്രെത് ഗോക്‌ചെ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അബുദാബിയിലെ സ്വന്തം റെസ്റ്റോറെന്‍റില്‍ നിന്നുള്ള ബില്ലാണ് ഗോക്‌ചെ...

യുഎഇ ദേശീയ ദിനം; ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ക്യാബിനറ്റ്

അബുദാബി:  ഈ വര്‍ഷത്തെ യുഎഇ ദേശീയ ദിനത്തിന്റെയും സ്‍മരണ ദിനത്തിന്റെയും ഔദ്യോഗിക അവധി ദിനങ്ങള്‍ ക്യാബിനറ്റ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും അവധി. ഞായറാഴ്ച രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്കും അവധിയായതിനാല്‍, ഞായറാഴ്ച അവധിയുള്ളവര്‍ക്ക് ആകെ നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും, അവധിക്ക് ശേഷം...

ഷോർട്സ് ഇടേണ്ട, പന്നിയിറച്ചി ചോദിക്കേണ്ട, വിരലുകൾ പോലും പണിതരും ; ഖത്തറിൽ ലോകകപ്പിന് പോയി ലോക്കപ്പിലാകല്ലേ

ദോഹ : ലോകം ഒരു പന്തായി ഉരുളാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇക്കുറി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഏഷ്യൻ രാജ്യമായ ഖത്തറാണെന്ന് ഏവർക്കും അറിയാം. ഫുട്ബാൾ മാമാങ്കം ഒരു വൻ വിജയമാക്കാനുള്ള എല്ലാ മായാജാലവും ഖത്തർ ഒരുക്കിയിട്ടുണ്ട്. 32 ടീമുകൾ പങ്കെടുക്കുന്ന 440 മില്യൺ ഡോളറിന്റെ സമ്മാനത്തുകയുള്ള മത്സരങ്ങൾ നവംബർ 20 മുതൽ...

സൗദിയിലേക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു

സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യയിലെ സൗദി കോൺസുലേറ്റുകൾ നേരത്തെ ഏർപ്പെടുത്തിയിരുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്താണ് തീരുമാനം പിൻവലിച്ചതെന്ന് ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യൻ പൗരന്മാർക്ക് സൗദിയിലേക്കുള്ള യാത്രയ്ക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്...

ലോകകപ്പിലെ മഹാഭാഗ്യവാന്‍, എല്ലാ മത്സരങ്ങളുടെയും ടിക്കറ്റ് സ്വന്തമാക്കി ഖത്തറിലെ മലയാളി വ്യവസായി

ദോഹ: ഖത്തര്‍ ലോകകപ്പിലെ മഹാഭാഗ്യവാന്‍ ആരായിരിക്കും. രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടും ഏഷ്യയിലെത്തിയ ലോകകപ്പിലെ എല്ലാ മത്സരങ്ങളും നേരില്‍ കാണാന്‍ അവസരം ലഭിക്കുന്നവരായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആ ഭാഗ്യവാന്‍മാരിലൊരാള്‍ ഒരു മലയാളിയാണ്. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെക് സി.ഇ. ഒ. ജോസ് ഫിലിപ്പാണ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img