Gulf

മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

യു.എ.ഇയിൽ മിക്കയിടങ്ങളിലും ഇന്ന് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം എല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ഭാഗികമായി മേഘാവൃതമായിരിക്കാനും സാധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകുന്നത്. ചിലയിടങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബൂദബിയിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ...

യുഎഇയില്‍ ശമ്പളം കുറയ്ക്കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: യുഎഇയില്‍ സ്വദേശികളായ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. എമിറാത്തികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന വേതന സുരക്ഷാ പദ്ധതി ചില കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. ഇത്തരം നിരവധി കമ്പനികള്‍ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും അദ്ദേഹം പ്രസ്‍താവനയില്‍...

യുഎഇയില്‍ തൊഴിലാളികള്‍ക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ നടപടി; വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം

അബുദാബി: യുഎഇയില്‍ ജീവനക്കാർക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. തൊഴിലാളികൾക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുന്നത് വരെ സസ്പെൻഷൻ തുടരുകയും ചെയ്യും. മനുഷ്യക്കടത്ത് ശ്രദ്ധയിൽപ്പെട്ടാലും സ്ഥാപനത്തിന്‍റെ പെർമിറ്റ് റദ്ദാക്കും. നിരപരാധികളാണെന്ന് തെളിഞ്ഞ ശേഷം മാത്രമേ പെര്‍മിറ്റ്...

ജിദ്ദ മഴക്കെടുതി; നഷ്ടപരിഹാരം വേണ്ടവര്‍ അപേക്ഷ നല്‍കണം

ജിദ്ദ: ജിദ്ദയില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. 2009ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള പരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ്...

ലോകകപ്പ് മത്സരം കാണുന്നതിനിടെ പ്രവാസിക്ക് സ്വപ്‌നനേട്ടം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടു കോടി സമ്മാനം

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ ഹരി ജയറാം. ഖത്തറില്‍ ഫിഫ ലോകകപ്പ് മത്സരം കാണുന്നതിനിടെയാണ് ഈ മാസം ബിഗ് ടിക്കറ്റിലൂടെ മില്യനയറാകുന്ന ആറുപേരില്‍ ഒരാളാണ് താനെന്ന്...

പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാം; അറിയിപ്പില്‍ മാറ്റം, പുതിയ നിബന്ധന ഇങ്ങനെ

ദുബൈ: പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയില്‍ പ്രവേശനം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ  യുഎഇയിലെ എല്ലാ ട്രാവല്‍ ഏജന്‍സികള്‍ക്കും എയര്‍ ഇന്ത്യ പുതുക്കിയ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് (ഗിവണ്‍...

യുഎഇയില്‍ 90 ശതമാനം വരെ വിലക്കുറവുമായി മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു

ദുബൈ: വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) ആണ് ഈ വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ ഒരുക്കുന്നത്. നവംബര്‍ 25 മുതല്‍ 27 വരെയായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുക. ഫാഷന്‍, ബ്യൂട്ടി, ഹോ...

യുഎഇയിലെ പുതിയ നറുക്കെടുപ്പിലും വിജയം ഇന്ത്യക്കാര്‍ക്ക് തന്നെ; എട്ട് കോടി സ്വന്തമാക്കി യുവാവ്

ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് സമ്മാനം. മുംബൈ സ്വദേശിയായ രാഹുല്‍ വിനോദ് ആനന്ദിനാണ് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ദുബൈയില്‍ താമസിക്കുന്ന ഈ 36 വയസുകാരന്‍ 2016 മുതല്‍ സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു. നവംബര്‍ ഒന്നിന് ഓണ്‍ലൈനായി...

സൗദി താരം ഷഹ്‌റാനിയുടെ പരുക്ക് ഗുരുതരം; ശസ്ത്രക്രിയക്കായി ജര്‍മ്മനിയിലേക്ക്, ചാര്‍ട്ടേഡ് വിമാനം അനുവദിച്ച് സല്‍മാന്‍ രാജകുമാരന്‍

ദോഹ: ലോകകപ്പ് പോരാട്ടത്തില്‍ ഇന്നലെ നടന്ന അര്‍ജന്റീന-സൗദി മത്സരത്തിനിടെ പരുക്ക് പറ്റിയ സൗദി താരം യാസര്‍ അല്‍ ഷഹ്‌റാനിയുടെ സ്ഥിതി ഗുരുതരം. സൗദി ഗോള്‍കീപ്പര്‍ അല്‍ ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് താരത്തിന് പരുക്ക് പറ്റിയത്. പെനാല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ന്നു വന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോള്‍കീപ്പറുടെ കാല്‍മുട്ട് ഷഹ്‌റാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പന്ത് ഹെഡ് ചെയ്ത്...

പാസ്‌പോര്‍ട്ടില്‍ ‘ഒറ്റപ്പേരു’ള്ളവരുടെ യുഎഇ പ്രവേശനം; വ്യക്തമാക്കി എയര്‍ ഇന്ത്യ

ദുബൈ: പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയവരുടെ യുഎഇ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ. പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല. ഉദാഹരണ സഹിതമാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്....
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img