Sunday, November 9, 2025

Gulf

ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഖത്തറിലെ പ്രവാസിക്കൊപ്പം; 10 സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം

അബുദാബി: ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം തുടരുകയാണ്.  ഖത്തറില്‍ പ്രവാസിയായ സുമന്‍ മുത്തയ്യ നടര്‍ രാഘവനാണ് ഈ മാസം നടന്ന മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി ഒരു കിലോഗ്രാം സ്വര്‍ണമെന്ന ഉറപ്പുള്ള സമ്മാനം സ്വന്തമാക്കിയതെന്ന് ബിഗ് ടിക്കറ്റ് അധികൃര്‍ അറിയിച്ചു. ബിഗ് ടിക്കറ്റിന്റെ 'ബൈ...

പകരക്കാരെ വെച്ച് വെള്ളിയാഴ്ച പ്രഭാഷണം നടത്തി; സൗദിയിൽ ഇമാമുമാരെ പിരിച്ചുവിട്ടു

റിയാദ്: പകരക്കാരെ വെച്ച് വെള്ളിയാഴ്ച പ്രഭാഷണം നടത്തിയ ഇമാമുമാരെ സൗദി ഇസ്ലാമികകാര്യ മന്ത്രാലയം പിരിച്ചുവിട്ടു. മന്ത്രാലയത്തെ അറിയിക്കാതെ വെള്ളിയാഴ്ച ‘ഖുത്ബ’ (പ്രഭാഷണം) നിർവഹിക്കാൻ പകരം ആളുകളെ നിയോഗിച്ചതിനാണ് നിരവധി ഇമാമുമാരെ പിരിച്ചുവിട്ടതെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പ്രസംഗത്തിനുള്ള വിഷയം മന്ത്രാലയം മുൻകൂട്ടി നിശ്ചയിച്ച് വിജ്ഞാപനം അയക്കുകയാണ് പതിവ്. ഇത് അവഗണിച്ച് സ്വന്തം വിഷയം...

പണം തട്ടി നാട്ടിലേക്ക് മുങ്ങിയ മലയാളി പ്രവാസികളെ കണ്ടെത്തി ജിദ്ദ പൊലീസിന് കൈമാറണം, ആവശ്യവുമായി ഗൾഫിലെ പ്രമുഖ കമ്പനി മുഖ്യമന്ത്രിക്ക് മുന്നിൽ

തിരുവനന്തപുരം: ഗൾഫിൽ ഭക്ഷ്യ ഉത്പാദന വിതരണ കമ്പനിയുടെ ട്രക്കുകൾ മറിച്ചുവിറ്റ പണവുമായി നാട്ടിലേക്ക് മുങ്ങിയ തൃശൂർ ഇരിങ്ങാലക്കുടയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ഉടമകളായ മൂന്നുപേർക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി നൽകി. ജിദ്ദയിലെ പ്രമുഖ ഭക്ഷ്യ ഉത്പാദന വിതരണ കമ്പനിയായ അവ്ദ അൽസഹറാണി ട്രേഡിംഗ് എസ്റ്റാബ്ളിഷ്‌മെന്റ് കമ്പനിയാണ് അഭിഭാഷകൻ മുഖാന്തിരം പരാതി നൽകിയത്. ജിദ്ദ സ്വദേശി ഇമാദ് അവ്ദ...

മക്ക, മദീന നഗരങ്ങളെ ലോകോത്തര വ്യാപാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നു

മക്ക, മദീന നഗരങ്ങളെ ലോകോത്തര സാമ്പത്തിക വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് ധാരണയായി. ഇസ്ലാമിക നാഗരികതയിൽ ആഗോള സാമ്പത്തിക കേന്ദ്രങ്ങളാക്കി ഇരു നഗരങ്ങളെയും വികസിപ്പിക്കുയാണ് ലക്ഷ്യം. മക്ക, മദീന ചേംബറുകളും ഇസ്ലാമിക് ചേംബറും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇസ്ലാമിക ലോകത്തെ സാമ്പത്തിക ബിസിനസ് പ്രവർത്തനങ്ങളുടെ ആകർഷണ കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. മക്ക, മദീന...

ബിഗ് ടിക്കറ്റിലൂടെ വിജയിക്കാന്‍ ഇനി ഇരട്ടി സാധ്യതകള്‍; 70 കോടിയിലേറെ രൂപയുടെ ഗ്രാന്‍ഡ് പ്രൈസ്

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിലൂടെ വിജയിക്കാന്‍ ഇനി ഇരട്ടി സാധ്യതകള്‍. ബിഗ് ടിക്കറ്റിന്റെ ബിഗ് ഫെസ്റ്റീവ് വീക്കിലൂടെ രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നു. ഡിസംബര്‍ 25ന് രാവിലെ 10 മണി മുതല്‍ ഡിസംബര്‍ 31ന് രാത്രി...

നൂറ്റാണ്ടിലെ മികച്ച ടൂർണമെന്റായി ഖത്തർ ലോകകപ്പ്, ബി.ബി.സി സർവേയിൽ ബഹുദൂരം മുന്നിൽ

ലണ്ടൻ: 2022 ഫിഫ ലോകകപ്പ് പറഞ്ഞതുപോലെ തന്നെ പ്രൗഢഗംഭീരമായി നടത്തി മാലോകരുടെ കൈയ്യടി നേടുകയാണ് ഖത്തർ. ഫിഫ ​​പ്രസിഡന്റടക്കമുള്ള പ്രമുഖർ ഖത്തർ ഭരണകൂടത്തെയും അവരുടെ സംഘാടന മികവിനെയും വാനോളം പുകഴ്ത്തി രംഗത്തുവന്നിരുന്നു. എന്നാൽ, ടൂർണമെന്റിന് മുമ്പും ഉടനീളവും യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ മാധ്യമങ്ങൾ നിരന്തരം ഖത്തർ വിരുദ്ധ വാർത്തകളായിരുന്നു നൽകിയത്. ബി.ബി.സി ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന...

യു.എ.ഇയിൽ മഴ സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

യു.എ.ഇയിൽ ഇന്ന് പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകൽ പൊതുവേ മേഘാവൃതമായിരിക്കുമെന്നും കാഴ്ച പരിധി കുറയുമെന്നും മുന്നറയിപ്പുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എൻ.സി.എം അധികൃതർ വ്യക്തമാക്കി. കൂടാതെ പലയിടങ്ങളിലും ഇന്ന് പകൽ സമയത്ത് താപനില കുറയാനും രാജ്യത്ത് ഇന്ന് പൊതുവേ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും എൻ.സി.എം വ്യക്തമാക്കി.

ബിശ്ത് തന്നാൽ പകരം ഏട്ടരക്കോടി രൂപ തരാം; മെസിക്ക് മുന്നിൽ വലിയ ഓഫറുമായി പാർലമെന്റ് അംഗം

ലോകകപ്പ് ഫുട്ബോൾ ഉത്സവം ഖത്തറിന്റെ മണ്ണിൽ കൊടിയിറങ്ങുമ്പോൾ ലോക ജേതാക്കൾക്കുള്ള കിരീടം ചൂടിയിരിക്കുകയാണ് അർജന്റൈൻ ഫുട്ബോൾ ടീം. ലോകകപ്പ് നേടിയതോടെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിക്ക് ക്ലബ്ബ്, ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നിന്നുള്ള പ്രധാനപ്പെട്ട എല്ലാ ടൈറ്റിലുകളും സ്വന്തമാക്കാൻ സാധിച്ചു. എന്നാലിപ്പോൾ ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന അവസരത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി...

ദുബൈയില്‍ ഗാർഹിക പീഡനം വാട്​സ്​ ആപ്പ്​ വഴിയും റിപ്പോർട്ട്​ ചെയ്യാം

ഗാർഹിക പീഡനം, മനുഷ്യക്കടത്ത്​, ഭീഷണി തുടങ്ങിയ അതിക്രമങ്ങൾ വാട്സ്​ആപ്പ്​ വഴിയും റിപ്പോർട്ട്​ ചെയ്യാൻ സൗകര്യം. ദുബൈ ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ്​ ചിൽഡ്രൻ ആണ്​ പരാതികൾ അറിയിക്കാനും സഹായം തേടാനും എളുപ്പമുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്​. ഇരകൾക്ക്​ മാനസികവും സാമൂഹികവും നിയമപരവുമായ സഹായങ്ങൾക്ക്​ അപേക്ഷിക്കാനും ഇത്​ ഉപയോഗിക്കാം. ഫൗണ്ടേഷന്‍റെ സേവനങ്ങൾ സുഗമമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ്​ പദ്ധതി നടപ്പിലാക്കുന്നത്​....

യുഎഇ നറുക്കെടുപ്പ്: ഡ്രൈവറായ ഇന്ത്യന്‍ യുവാവിന് 33 കോടിയുടെ ഭാഗ്യം

ദുബായ്: യുഎഇ എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പില്‍ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് 15 മില്യണ്‍ സമ്മാനം. 33 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഇന്ത്യാക്കാരനായ അജയ് ഒഗുളയെ തേടിയെത്തിയത്. 31കാരനായ അജയ് വെറുതെ ഒരു ഭാഗ്യ പരീക്ഷണത്തിനായി എടുത്ത ടിക്കറ്റാണു ഭാഗ്യം കൊണ്ടു ചെന്നത്. നാലു വര്‍ഷം മുന്‍പ് ദുബായിലെത്തിയ അജയ് ഒരു ജ്വല്ലറിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്. സ്വന്തമായി ഒരു...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img