Gulf

ഖത്തർ ലോകകപ്പിന് 500 കോടി കാഴ്‌ചക്കാർ; ചരിത്രത്തിൽ ആദ്യം

ദോഹ: ഖത്തര്‍ ലോകകപ്പ് ലോകത്താകമാനം കണ്ടത് 500 കോടി ആരാധകര്‍. ഫൈനല്‍ മാത്രം 150കോടി പേര്‍ കണ്ടു. ഔദ്യോഗിക കണക്കുകള്‍ ഫിഫ പുറത്തുവിട്ടു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടൂര്‍ണമെന്റെന്ന പെരുമയാണ് ഖത്തര്‍ ലോകകപ്പ് കൈവരിച്ചിരിക്കുന്നത്. 88966 പേര്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് ആസ്വദിച്ച കലാശപ്പോര് ടിവിയിലൂടെ 150 കോടി ആരാധകര്‍ തത്സമയം...

ആദ്യ ഗോള്‍ മെസിയുടേത്, അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് റൊണാള്‍ഡോ; റിയാദില്‍ ഗോള്‍ മഴ

സൗദി അറേബ്യയില്‍ പി.എസ്.ജിയും റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ വിജയം നേടി പി.എസ്.ജി.മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം. ലയണല്‍ മെസി, എംബാപ്പെ, റാമോസ്, മാര്‍ക്വിഞ്ഞോസ്, എകിറ്റിക്കെ തുടങ്ങിയ താരങ്ങള്‍ ഫ്രഞ്ച് ക്ലബ്ബിനായി ഗോള്‍ നേടിയപ്പോള്‍ സൗദിയിലെ അരങ്ങേറ്റ മത്സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. സൂ ജാങ്, ടലിസ്‌ക...

യു.എ.ഇയില്‍ 44 രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സില്‍ വാഹനമോടിക്കാം; ലിസ്റ്റില്‍ ഇന്ത്യയില്ല

യു.എ.ഇയില്‍ 44 രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് സ്വന്തംനാട്ടിലെ ലൈസന്‍സ് വെച്ചുതന്നെ യു.എ.ഇയില്‍ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാര്‍ക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കില്‍ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം. ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായവും പൂര്‍ത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കല്‍...

ടിക്കറ്റിനൊപ്പം ടൂറിസ്റ്റ് വിസ; സൗദിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ അവസരം

ജിദ്ദ: സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ഉടൻ ആരംഭിക്കും. സൗദിയിൽ പ്രവേശിക്കുന്നവർക്ക് നാല് ദിവസം രാജ്യത്ത് ചെലവഴിക്കാനുള്ള സൗകര്യമാണ് പുതിയ വിസയിലൂടെ ലഭിക്കുക. ഇതിലൂടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് അനുവാദമുണ്ടാകും. നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാകുന്നു എന്ന പദ്ധതിയിലൂടെ വൻ മാറ്റത്തിനാണ് സൗദി വഴി തുറക്കുന്നത്....

ഹജ്ജ്: ഇഖാമക്ക് ദുൽഹജ്ജ് വരെ കാലാവധിയുണ്ടാവണം

ജിദ്ദ: സൗദിയിൽനിന്ന്, ഹജ്ജ് നിർവഹിക്കാൻ അപേക്ഷിക്കുന്നവരുടെ ദേശീയ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇഖാമ കാലാവധിയുള്ളതായിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലെ ഒരാളുടെ അന്വേഷണത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചറിയൽ കാർഡിന് കാലാവധിയുണ്ടാവണമെന്നത് ഹജ്ജ് അപേക്ഷ നൽകുന്നതിനുള്ള പ്രധാന വ്യവസ്ഥയാണ്. ഹജ്ജ് മാസമായ ദുൽഹജ്ജ് അവസാനം വരെയെങ്കിലും കാലാവധിയുണ്ടായിരിക്കണം. പ്രധാന അപേക്ഷകനും കൂടെയുള്ള ആളുകൾക്കും ഇത്...

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ 63 ശതമാനം കുറവ്; അഭിമാന നേട്ടവുമായി ദുബായ്

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തി ദുബായ്. സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ദുബായില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ല്‍ 63 ശതമാനമാണ് കുറവ് വന്നത്. സി.ഐ.ഡി വിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടത്തിയ വാര്‍ഷിക പരിശോധനക്കു ശേഷം...

ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി, വധു പാക് യുവതി, ദുബായിലെ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരം ശേഖരിച്ച് എൻ ഐ എ

ഇസ്ലാമാബാദ് : മുംബയ് സ്‌ഫോടനക്കേസിൽ ഉൾപ്പടെ പങ്കുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി. പാകിസ്ഥാനിലെ കറാച്ചിയിൽ ഒളിവിൽ കഴിയുന്ന ഭീകരൻ ഇത്തവണ പാക് യുവതിയെയാണ് വിവാഹം ചെയ്തത്. ദാവൂദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയാണ് ദാവൂദ് വീണ്ടും വിവാഹം ചെയ്തത്. ദാവൂദിനെ കുറിച്ചുള്ള ഈ വിവരങ്ങൾ എൻ ഐ...

അനുവാദമില്ലാതെ മറ്റൊരാളുടെ വാഹനമോടിച്ചാല്‍ തെറ്റാണോ? യുഎഇയിലെ നിയമം ഇങ്ങനെ

യുഎഇയിലെ റോഡുകള്‍ വളരെ മികച്ചതാണ്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും യുഎഇ മുന്‍ഗണനാപട്ടികയിലുണ്ട്. പക്ഷേ യുഎഇയില്‍ ഒരാളുടെ വാഹനം അയാള്‍ അറിയാതെ ഓടിക്കുന്നത് കുറ്റകരമാണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു വര്‍ഷം തടവും 10000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ രണ്ടിലൊന്ന് പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് യുഎഇയില്‍ ഇത്. വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയോ അല്ലെങ്കില്‍ അതോടിക്കാനുള്ള അവകാശമുള്ളയാളോ അറിയാതെ, അനുമതിയോ...

ഈ വർഷം ഹജ്ജിന് 20 ലക്ഷം തീർത്ഥാടകർ, കൂടുതൽ വിദേശികൾക്ക് ഹജ്ജിനെത്താം

റിയാദ്: ഈ വർഷം 20 ലക്ഷം പേർ ഹജ്ജ് നിർവഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു. മുൻവർഷങ്ങളിൽ കൊറോണ സാഹചര്യത്തെ തുടർന്ന് തീർത്ഥാടകരുടെ തീർത്തും വെട്ടിക്കുറച്ചിരുന്നു . അതിന് പിന്നാലെ കഴിഞ്ഞ വർഷം 10 ലക്ഷം തീർത്ഥാടകരെ അനുവദിച്ചു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള 18...

സൗദിക്ക് പോകുന്നവർക്ക് സന്തോഷവാർത്ത

റിയാദ്: പ്രഫഷനൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരാനൊരുങ്ങുന്നവർക്ക് ആശ്വാസ നടപടിയുമായി ഇന്ത്യയിലെ സൗദി എംബസിയും കോൺസുലേറ്റും. പ്രഫഷനൽ വിസ സ്റ്റാമ്പ് ചെയ്യാൻ യോഗ്യത സർട്ടിഫിക്കറ്റുകളിൽ സൗദി എംബസിയുടെയോ കോൺസുലേറ്റിന്‍റെയൊ അറ്റസ്റ്റേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണെങ്കിൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ്...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img