Gulf

ഈ വര്‍ഷം 20 ലക്ഷം പേര്‍ ഹജ്ജിനെത്തുമെന്ന് സഊദി അറേബ്യ

ജിദ്ദ: സഊദി അറേബ്യ ഈ വര്‍ഷത്തെ (ഹിജ്‌റ 1444) ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബിഅ. ഇത്തവണ 20 ലക്ഷം പേര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു. അള്‍ജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മന്ത്രി, 41,300 സീറ്റ് ആണ് ആ രാജ്യത്തിന്റെ ഹജ്ജ് ക്വാട്ടയെന്നും വ്യക്തമാക്കി. പ്രായനിബന്ധന ഉള്‍പ്പെടെ ഒഴിവാക്കി,...

23 മില്യൺ ദിര്‍ഹത്തിലേക്ക് 2 അധിക ടിക്കറ്റുകള്‍

ഈ മാസം Big Ticket-ൽ നിങ്ങള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാം. ജനുവരി 25 മുതൽ 30 വരെ നടക്കുന്ന New Year Bonanza കൂടുതൽ സമ്മാനങ്ങള്‍ നേടാൻ സഹായിക്കും. ഈ കാലയളവിൽ “buy 2, get 1 free offer” നിങ്ങള്‍ക്കും ഉപയോഗിക്കാം. 23 ഭാഗ്യശാലികള്‍ക്ക് രണ്ട് Big Ticket അധികം നേടാനാകും. അതായത്...

ആഭ്യന്തര ഹജ്ജ് തീർത്ഥാടകർ രണ്ടാം ഗഡു ഫീസ്​ ഞായറാഴ്​ചക്കകം അടക്കണം

ജിദ്ദ: ആഭ്യന്തര ഹജ്ജ്​ തീർഥാടകർ​ രണ്ടാം ഗഡു ഫീസ്​ ജനുവരി​ 29നകം (റജബ്​ ഏഴ്​ ഞായറാഴ്​ച) അടക്കണമെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഹജ്ജിന്​ ബുക് ചെയ്ത് ആദ്യഗഡു അടച്ചവർ രണ്ടാം ഗഡുവായ 40 ശതമാനമാണ് ഇപ്പോൾ അടക്കേണ്ടത്. ബുക്കിങും ഹജ്ജ് പെർമിറ്റ് ഇഷ്യൂവും ഉറപ്പാക്കുന്നതിന് പൗരന്മാരും താമസക്കാരും മൂന്ന് ഗഡുക്കളായി നിശ്ചിത...

ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കുട്ടി മരിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് 1.2 കോടി നഷ്ടപരിഹാരം

അബുദാബി: യുഎഇയില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കുട്ടിയുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം. അബുദാബി പരമോന്നത കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയും ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരും ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ ഉണ്ടായെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മകനെ നഷ്ടമായതു കൊണ്ട് തങ്ങള്‍ക്ക് സംഭവിച്ച...

യു.എ.ഇയിൽ തൊഴിൽകരാറുകൾ നിശ്ചിതകാല കരാറുകളാക്കി മാറ്റണമെന്ന് നിർദ്ദേശം

യു.എ.ഇയിലെ മുഴുവൻ തൊഴിൽകരാറുകളും ഫെബ്രുവരി ഒന്നിന് മുമ്പ് നിശ്ചിതകാല തൊഴിൽകരാറുകളാക്കി മാറ്റണം. പുതിയ തൊഴിൽ നിയമപ്രകാരം അനിശ്ചിതകാല കരാറുകൾ നിർത്തലാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. എന്നാൽ, എത്രകാലത്തേക്ക് വേണമെങ്കിലും കരാറുണ്ടാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നേരത്തേ യു.എ.ഇയിൽ അൺലിമിറ്റ്ഡ് കോൺട്രാക്ട്, ലിമിറ്റഡ് കോൺട്രാക്ട് എന്നിങ്ങനെ രണ്ടുതരത്തിൽ തൊഴിൽ കരാറുകളുണ്ടായിരുന്നു. എന്നാൽ, പുതിയ തൊഴിൽ നിയമം അൺലിമിറ്റഡ്...

സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

അബുദാബി: സ്വീഡനില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മാനവിക, ധാര്‍മിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിപരീതമായി സുരക്ഷയയും സ്ഥിരതയും തകര്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും തള്ളിക്കളയുന്നുവെന്നും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. വിദ്വേഷ പ്രചരണങ്ങളും ഹിംസയും ചെറുക്കണമെന്നും...

ഒലീവ് സൗദിയെ ഇവർ നയിക്കും

റിയാദ്:ഒലിവ് സൗദി കമ്മീറ്റി നിലവിൽ വന്നു.20/1/2023 വെള്ളിയാഴ്ച്ച ഓൺ ലൈൻ മുഖാന്തരം നടന്ന യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മജീദ് ഗുദർ, സെക്രട്ടറിയായി ജാവിദ് ഒ.എം, ട്രഷററായി ഖാലിദ് കെ.കെ നെയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് മിർഷാദ് അന്താൻ, ജോയിന്റ് സെക്രട്ടറി അൻസീർ, സമീർ വർക്കിംങ്ങ് കമ്മിറ്റി അനസ് ഒ എം, സിദ്ധീഖ്, സമീർ ഒ എം, മുനീർ,...

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

ദുബൈ: യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചതായി ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ മൂന്ന് കേന്ദങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി കോൺസുലേറ്റ് അറിയിച്ചു. ദുബായിൽ രണ്ടു കേന്ദ്രങ്ങളിലും ഷാർജയിൽ ഒരിടത്തുമാണ് സേവനങ്ങൾ ലഭിക്കുക. ദുബൈ അല്‍ ഖലീജ് സെന്റര്‍, ബര്‍ദുബൈ ഹബീബ്...

യു.എ.ഇയിൽ എമിറേറ്റ്​സ്​ ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു

ദുബൈ: യു.എ.ഇയിൽ എമിറേറ്റ്​സ്​ ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു. ഇത്​ സംബന്ധിച്ച്​ ഔദ്യോഗിക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, നിരക്കുകൾ വർധിപ്പിച്ച്​ ഫെഡറൽ അതോറിറ്റിയിൽ നിന്ന്​ അറിയിപ്പ്​ ലഭിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. 100 ദിർഹമാണ്​ വിസക്ക്​ വർധിപ്പിച്ചിരിക്കുന്നത്​. എമിറേറ്റ്​സ്​ ഐ.ഡി, സന്ദർശക വിസ, റെസിഡന്‍റ്​ വിസ എന്നിക്കെല്ലാം നിരക്ക്​ വർധനവ്​ ബാധകമാണ്​. ഇതോടെ, 270 ദിർഹമായിരുന്ന...

നാട്ടിലേക്ക് പെട്ടിയുമായി യാത്ര തിരിച്ചയാൾ മറ്റൊരു പെട്ടിയിൽ യാത്രയാകുന്ന സങ്കടകരമായ വിധി, പ്രവാസിയുടെ ദാരുണാന്ത്യത്തെ കുറിച്ച് അഷറഫ് താമരശ്ശേരി

പ്രവാസലോകത്ത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്രയവും അത്താണിയുമാണ് അഷ്റഫ് താമരശേരി. ഗൾഫിൽ വച്ച് മരണപ്പെടുന്ന മലയാളി പ്രവാസികളുടെ മൃതദേഹം ബന്ധുക്കളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിൽ ഇടപെടൽ ശ്രദ്ധേയമാണ്. പ്രവാസലോകത്തെ മരണങ്ങളെ കുറിച്ച് ഫേസ്ബുക്കിലും അഷറഫ് താമരശ്ശേരി കുറിപ്പുകൾ എഴുതാറുണ്ട്. അത്തരത്തിൽ നാട്ടിലേക്ക് ബന്ധുക്കളെ കാണാൻ പെട്ടിയും പായ്ക്ക് ചെയ്ത് യാത്ര തിരിച്ച യുവാവ് വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപേ...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img