റിയാദ്: പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ സഊദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.പലസ്തീനിൽ സിവിലിയന്മാർക്കെതിരെയുളള ആക്രമണത്തെ അപലപിക്കുന്നതായി സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സ്ഥിതി കൂടുതൽ വഷളാകുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും സഊദി അറേബ്യ മുന്നറിയിപ്പ് നൽകി.
സംഘർഷം അവസാനിപ്പിക്കണം. സമാധാന ജീവിതം പുനസ്ഥാപിക്കണം. ഇതിന് ഇസ്രായേലിന്റെ അധിനിവേശം...
കുവൈത്തില്‍ നിന്ന് പ്രവാസികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാമെന്ന് ഔഖാഫ് മന്ത്രാലയം. രാജ്യത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ജനുവരി 29 മുതല്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ( http://hajj-register.awqaf.gov.kw) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഫെബ്രുവരി 28 ആണ് അവസാന തിയതി. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ...
അബുദാബി: യുഎഇയില്‍ തൊഴില്‍ കരാറുകളിലെ നിബന്ധനകള്‍ പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുത്താനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ കരാറുകളുടെ കാലപരിധി നിജപ്പെടുത്തിക്കൊണ്ടുള്ള പരിഷ്‍കാരമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ നിശ്ചിത കാലയളവ് നിജപ്പെടുത്താതെ അനിശ്ചിത കാലത്തേക്ക് ഒപ്പുവെച്ചിട്ടുള്ള തൊഴില്‍ കരാറുകള്‍ നിയമം അനുസരിച്ച് മാറ്റേണ്ടി വരും.
2023 ഡിസംബര്‍...
യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഭരണകൂടം. ശക്തമായ മഴ തുടരുമെന്നശക്തമായ മഴ തുടരുമെന്ന അറിയിപ്പുള്ളതിനാല്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും പഠനം ഓണ്‍ലൈനിലേക്കു മാറ്റി. ദുബായ് ഗ്ലോബല്‍ വില്ലേജ് രാത്രി 8ന് അടച്ചു. ഷാര്‍ജ, ഫുജൈറ എമിറേറ്റുകളിലെ ചില സ്‌കൂളുകളും അടച്ചിട്ടുണ്ട്.
ഈ ആഴ്ച രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ...
ജിദ്ദ: സഊദി അറേബ്യ ഈ വര്‍ഷത്തെ (ഹിജ്‌റ 1444) ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബിഅ. ഇത്തവണ 20 ലക്ഷം പേര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു. അള്‍ജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മന്ത്രി, 41,300 സീറ്റ് ആണ് ആ രാജ്യത്തിന്റെ ഹജ്ജ് ക്വാട്ടയെന്നും വ്യക്തമാക്കി.
പ്രായനിബന്ധന ഉള്‍പ്പെടെ ഒഴിവാക്കി,...
ഈ മാസം Big Ticket-ൽ നിങ്ങള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാം. ജനുവരി 25 മുതൽ 30 വരെ നടക്കുന്ന New Year Bonanza കൂടുതൽ സമ്മാനങ്ങള്‍ നേടാൻ സഹായിക്കും. ഈ കാലയളവിൽ “buy 2, get 1 free offer” നിങ്ങള്‍ക്കും ഉപയോഗിക്കാം. 23 ഭാഗ്യശാലികള്‍ക്ക് രണ്ട് Big Ticket അധികം നേടാനാകും. അതായത്...
ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർഥാടകർ രണ്ടാം ഗഡു ഫീസ് ജനുവരി 29നകം (റജബ് ഏഴ് ഞായറാഴ്ച) അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഹജ്ജിന് ബുക് ചെയ്ത് ആദ്യഗഡു അടച്ചവർ രണ്ടാം ഗഡുവായ 40 ശതമാനമാണ് ഇപ്പോൾ അടക്കേണ്ടത്.
ബുക്കിങും ഹജ്ജ് പെർമിറ്റ് ഇഷ്യൂവും ഉറപ്പാക്കുന്നതിന് പൗരന്മാരും താമസക്കാരും മൂന്ന് ഗഡുക്കളായി നിശ്ചിത...
അബുദാബി: യുഎഇയില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കുട്ടിയുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം. അബുദാബി പരമോന്നത കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയും ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരും ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ ഉണ്ടായെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
മകനെ നഷ്ടമായതു കൊണ്ട് തങ്ങള്‍ക്ക് സംഭവിച്ച...
യു.എ.ഇയിലെ മുഴുവൻ തൊഴിൽകരാറുകളും ഫെബ്രുവരി ഒന്നിന് മുമ്പ് നിശ്ചിതകാല തൊഴിൽകരാറുകളാക്കി മാറ്റണം. പുതിയ തൊഴിൽ നിയമപ്രകാരം അനിശ്ചിതകാല കരാറുകൾ നിർത്തലാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. എന്നാൽ, എത്രകാലത്തേക്ക് വേണമെങ്കിലും കരാറുണ്ടാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
നേരത്തേ യു.എ.ഇയിൽ അൺലിമിറ്റ്ഡ് കോൺട്രാക്ട്, ലിമിറ്റഡ് കോൺട്രാക്ട് എന്നിങ്ങനെ രണ്ടുതരത്തിൽ തൊഴിൽ കരാറുകളുണ്ടായിരുന്നു. എന്നാൽ, പുതിയ തൊഴിൽ നിയമം അൺലിമിറ്റഡ്...
അബുദാബി: സ്വീഡനില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മാനവിക, ധാര്‍മിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിപരീതമായി സുരക്ഷയയും സ്ഥിരതയും തകര്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും തള്ളിക്കളയുന്നുവെന്നും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. വിദ്വേഷ പ്രചരണങ്ങളും ഹിംസയും ചെറുക്കണമെന്നും...