Gulf

ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി; മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

ദില്ലി: ഈ വർഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് പത്താം തീയ്യതിയാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റായ https://hajcommittee.gov.in/ലൂടെയും, ഹജ്ജ് കമ്മിറ്റിയുടെ HCOI മൊബൈല്‍ ആപ്പിലൂടെയും അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കാം. 1,75,025 പേരുടെ...

ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ

ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച...

സ്വദേശിവത്കരണം വ്യാപകമാക്കുന്നു; കൂടുതല്‍ പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ...

വിദേശ ഉംറ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു; എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍

റിയാദ്: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം പുണ്യഭൂമിയിലെത്തിയ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു. ഇതുവരെ ഉംറ നിർവഹിക്കാനെത്തിയ തീർഥാടകരുടെ കണക്ക് കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ ഹജ്ജ് - ഉംറ മന്ത്രാലയം പുറത്തുവിട്ടത്. ഈ സീസണില്‍ ഇതുവരെ അനുവദിച്ച ഉംറ വിസകളുടെ എണ്ണം 50 ലക്ഷമെത്തി. ഇതിൽ 40 ലക്ഷം ആളുകൾ...

യു.എ.ഇയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

യു.എ.ഇയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. രാജ്യത്തുടനീളം ശക്തമായ കാറ്റിനൊപ്പം പൊടിക്കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ അബൂദാബിയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യു.എ.ഇ കാലാവസ്ഥാ ബ്യൂറോ അഭ്യർത്ഥിച്ചു. ഇന്നലെ ഉച്ച മുതൽ തന്നെ അബൂദാബിയിൽ വെയിലിനൊപ്പം...

തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റിന്‍റെ ആഹ്വാനം

ദുബൈ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ ആഹ്വാനം. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്​ ശേഷമായിരിക്കും മയ്യിത്ത്​ നമസ്കാരം. ഇരു രാജ്യങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം പ്രസിഡന്‍റ്​ പ്രഖ്യാപിച്ചിരുന്നു. ‘ഗാലന്‍റ്​ നൈറ്റ് ടു’ എന്ന പേരിൽ...

സൗദി അറേബ്യയില്‍ തൊഴിലാളികളോട് വിവേചനം കാണിക്കുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍

റിയാദ്: തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവേചനത്തിന്റെ രൂപത്തില്‍ ലംഘനം നടത്തിയാൽ തൊഴിലുടമയോട് പരാതിപ്പെടാൻ തൊഴിലാളിക്ക് അവകാശമുണ്ട്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത സംവിധാനത്തിലൂടെ അത് സംബന്ധിച്ച് പരാതി സമർപ്പിക്കാം. പരാതി മന്ത്രാലയം പരിശോധിക്കുമെന്നും ട്വിറ്റർ വഴിയുള്ള...

ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം

ദോഹ: ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം. ഈ വര്‍ഷം ഖത്തറില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളാണ് മതകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അപേക്ഷകന്‍ രണ്ട് ഡോസ് കോവിഡ് 19 വാക്സിന്‍ എടുത്തിരിക്കണം. 18 വയസ് പൂര്‍ത്തിയായ സ്വദേശികള്‍ക്ക് അപേക്ഷിക്കാം. പ്രവാസികള്‍ക്ക് 40 വയസ് പൂര്‍ത്തിയായിരിക്കണം. 10 വര്‍ഷമായി രാജ്യത്ത് താമസിക്കുന്നയാളാകണമെന്നും നിബന്ധനയുണ്ട്. ഫെബ്രുവരി...

കേരളത്തിൽ 3 ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങൾ; അപേക്ഷാ ഫീസ് ഒഴിവാക്കി

ന്യൂഡൽഹി: കേരളത്തിൽനിന്ന് ഹജ്ജിന് പുറപ്പെടാൻ ഇനി മൂന്ന് കേന്ദ്രങ്ങൾ. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് എംബാർക്കേഷൻ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇതാദ്യമായാണ് ഹജ്ജ് പുറപ്പെടൽകേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട്ട് ഇടവേളയ്ക്കുശേഷം എംബാർക്കേഷൻ പുനരാരംഭിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ന്യൂനപക്ഷമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹജ്ജ് നയം പുതുക്കിയിട്ടുണ്ട്....

സൗദിയില്‍ റോഡിന് കുറുകെ ഓടിയ ഒട്ടകത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മംഗളൂരു സ്വദേശികള്‍ അടക്കം നാലുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡില്‍ ഹറാദില്‍ ഒട്ടകവുമായി കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മംഗലാപുരം സ്വദശികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ് വാന്‍ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. നാലു പേരും...
- Advertisement -spot_img

Latest News

റെഡ് അലർട്ട്: കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

കാസർകോട്: കനത്ത മഴയെ തുടർന്ന് വയനാട്, കാസർകോട്, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(06/06/2026) അവധി. അതിതീവ്ര മഴസാധ്യത മുൻനിർത്തി...
- Advertisement -spot_img