Friday, January 23, 2026

Gulf

ഉംറ തീർത്ഥാടകർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം, എവിടെ നിന്നും തിരിച്ചുപോകാം

റിയാദ്: ഉംറ വിസയിൽ എത്തുന്ന വിദേശികളെ രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും തിരിച്ചുപോകാനും അനുവദിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) അറിയിച്ചു. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും തിരിച്ചും സർവിസ് നടത്തുന്ന അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉംറ തീർഥാടകരെ ഏത് വിമാനത്താവളത്തിലും ഇറക്കാനും തിരികെ കൊണ്ടുപോകാനും കമ്പനികൾ ബാധ്യസ്ഥരാണ്....

മക്ക മസ്ജിദുല്‍ ഹറമിലെ ക്രെയിന്‍ ദുരന്തം; സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് 20 മില്യണ്‍ റിയാല്‍ പിഴ അടക്കണമെന്ന് കോടതി

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ 2015ല്‍ ഉണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് 20 മില്യണ്‍ റിയാല്‍ പിഴ അടക്കണമെന്ന് മക്ക ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ഉത്തരവ് വ്യക്തമാക്കി. മസ്ജിദുല്‍ ഹറം വിപുലീകരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ക്രെയിന്‍ 2015 സെപ്തംബര്‍ 11 നാണ് ശക്തമായ...

ഹജ്ജ് യാത്ര മേയ് 21 മുതൽ

കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് യാത്ര മേയ് 21 മുതൽ ജൂൺ 22 വരെ രണ്ടു ഘട്ടങ്ങളിൽ. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നവർ മദീനയിലേക്കാണ് പുറപ്പെടുക. ഇവരുടെ മടക്കയാത്ര ജിദ്ദയിൽനിന്നായിരിക്കും. രണ്ടാംഘട്ടത്തിലുള്ളവർ ജിദ്ദയിലേക്കാണ് പുറപ്പെടുക. ഇവർ മടങ്ങുന്നത് മദീനയിൽനിന്നായിരിക്കും. യാത്ര പുറപ്പെടുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ എത്തണമെന്ന് കേന്ദ്ര...

‘പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങണം’; ഹക്കീമിന്റെ മടക്കം ചേതനയറ്റ്,കുത്തിയത് ഷവര്‍മ കത്തി കൊണ്ട്

ഷാര്‍ജ: പാലക്കാട് സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് കല്ലംകുഴി പടലത്ത് അബ്ദുല്‍ ഹക്കീം (31) ആണ് കൊല്ലപ്പെട്ടത്. ബുത്തീനയില്‍ ഷാര്‍ജ സുലേഖ ആശുപത്രിക്ക് എതിര്‍വശത്തുള്ള കഫ്റ്റീരിയയില്‍ ഞായറാഴ്ച രാത്രി 12 മണിക്കായിരുന്നു സംഭവം. പ്രതിയായ പാകിസ്താന്‍ പൗരനെ പോലീസ് സംഭവസ്ഥലത്തുതന്നെ അറസ്റ്റുചെയ്തു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബുത്തീനയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍...

ദുബൈയുടെ ആകാശത്ത് പറക്കും കാറുകൾ സജീവമാകുന്നു

അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ദുബൈ. വീണ്ടും എല്ലാവരിലും ആകാംശ നിറക്കുന്ന പുതിയ വെളിപ്പെടുത്തലാണ് ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് നടത്തിയിരിക്കുന്നത്. 2026ഓടെ ദുബൈ നഗരത്തിന്റെ ആകാശത്ത് പറക്കും കാറുകൾ സജീവമാകുമെന്നാണ് പ്രഖ്യാപനം. വെറുമൊരു പ്രഖ്യാപനത്തിനുമപ്പുറം പദ്ധതിയെക്കുറിച്ച് വ്യക്തമായ വിശദീകരണത്തോടെയുള്ള വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ...

പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്

പ്രണയദിന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വൻ സമ്മാനങ്ങൾ ഒരുക്കി ബിഗ് ടിക്കറ്റ്. ഫെബ്രുവരി 13 മുതൽ 15 വരെ ഒരുക്കിയിരിക്കുന്ന ഫ്ലാഷ് സെയിലിൽ പങ്കെടുക്കുന്നവർക്ക് 15 മില്യൺ ദിർഹം അധിക സമ്മാനം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഈ ദിവസങ്ങളിൽ രണ്ടു റാഫിൾ ടിക്കറ്റ് വാങ്ങുന്നവർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ പങ്കെടുക്കാവുന്ന രണ്ടു ടിക്കറ്റുകൾ കൂടി സൗജന്യമായി...

സൗദിക്ക് പുറത്തുനിന്ന് ഇത്തവണ 20 ലക്ഷത്തിലധികം ഹജ്ജ് തീർഥാടകരെത്തുമെന്ന് മന്ത്രി

റിയാദ്: ഈ വർഷം സൗദി അറേബ്യക്ക് പുറത്തുനിന്ന് 20 ലക്ഷത്തിലധികം തീർഥാടകർ ഹജ്ജിനെത്തും. ഇറാഖിൽനിന്ന് 33,690 പേരുണ്ടാകും. ഇറാഖ് സന്ദർശന വേളയിൽ ഇറാഖി ഹജ്ജ്, ഉംറ തീർഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയ ഹജ്ജായിരിക്കും ഇത്തവണത്തേത്. പ്രായപരിധിയുണ്ടാവില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണത്തിലേക്ക്...

ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി; മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

ദില്ലി: ഈ വർഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് പത്താം തീയ്യതിയാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റായ https://hajcommittee.gov.in/ലൂടെയും, ഹജ്ജ് കമ്മിറ്റിയുടെ HCOI മൊബൈല്‍ ആപ്പിലൂടെയും അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കാം. 1,75,025 പേരുടെ...

ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ

ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച...

സ്വദേശിവത്കരണം വ്യാപകമാക്കുന്നു; കൂടുതല്‍ പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img