Gulf

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് അടുത്ത മാസം മുതല്‍ വിഎഫ്എസ് വഴി മാത്രം

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസാ സ്റ്റാമ്പിങ് ഇനി വിസ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി മാത്രമായിരിക്കും. തൊഴില്‍ വിസകള്‍ ഒഴികെ ടൂറിസ്റ്റ് വിസകള്‍, റസിഡന്‍സ് വിസകള്‍, പേഴ്‍സണല്‍ വിസിറ്റ് വിസകള്‍, സ്റ്റുഡന്റ് വിസകള്‍ തുടങ്ങിയവയ്ക്കാണ് ഇത് ബാധകമാവുന്നത്. ഏപ്രില്‍ നാല് മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും. വിസ സ്റ്റാമ്പിങില്‍ വരുന്ന മാറ്റം സംബന്ധിച്ച്...

റമദാന്‍ വ്രതാരംഭത്തിന്റെ തലേദിവസം മക്ക, മദീന ഹറമുകളിൽ തറാവീഹ് നമസ്കാരത്തിന് അണിനിരന്നത് ലക്ഷങ്ങൾ

റിയാദ്: പുണ്യമാസമായ റമദാനിലെ വ്രതാനുഷ്ഠാനത്തിന് വ്യാഴാഴ്ച ആരംഭം കുറിച്ചതിന്റെ തലേ ദിവസം രാത്രി തറാവീഹ് നമസ്കാരത്തിനായി മക്ക, മദീന ഹറമുകളില്‍ ഭക്തലക്ഷങ്ങൾ അണിനിരന്നു. സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും തറാവീഹ് നമസ്കരത്തിന് ആയിരങ്ങൾ എത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷമാണെവിടെയും. ഇനി മുപ്പത് നാളുകളും ഇരവുപകൽ വ്യത്യാസമില്ലാതെ ആത്മീയതയിൽ വിലയം പ്രാപിക്കും. സർശക്തനായ ദൈവത്തിന് മുമ്പിൽ ആരാധനക്കായി ആത്മസമർപ്പണം...

വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു; യു.എ.ഇയിലെ പ്രവാസികൾക്ക് ഇരുട്ടടി

ആവശ്യക്കാരുടെ എണ്ണം വർധിക്കുമ്പോൾ ടിക്കറ്റ് നിരക്കുകളും വർധിപ്പിച്ച് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും വിമാനക്കമ്പനികൾ തെറ്റിച്ചിട്ടില്ല. അവധി സീസൺ മുതലെടുത്ത് വിമാനക്കമ്പനികൾ അവയുടെ ടിക്കറ്റ് നിരക്കുകൾ അധികരിപ്പിച്ചിരിക്കുകയാണ് നിലവിൽ. ഇതോടെ യു.എ.ഇയിലെ സാധാരണക്കാരായ പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയോ അതിലധികമോ ആയാണ് ടിക്കറ്റ് നിരക്കുകൾ ഈ മാസം ഉയർന്നിരിക്കുന്നത്. യു.എ.ഇയിൽ നിന്ന് നാട്ടിലേക്കും നാട്ടിൽനിന്ന്...

ഖത്തറിൽ ബഹുനില കെട്ടിടം തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ദോഹ: ഖത്തറിൽ ബഹുനില കെട്ടിടം ഭാഗികമായി തകർന്നു. ദോഹ അൽ മൻസൂറയിൽ ആൾതാമസമുള്ള ഏഴ്​ നില കെട്ടിടമാണ്​ ബുധനാഴ്​ച രാവിലെ തകർന്നു വീണത്​. ഖത്തർ സിവിൽ ഡിഫൻസ്​, ആംബുലൻസ്​, പൊലീസ്​ ഉൾപ്പെടെ രക്ഷാ പ്രവർത്തനം തുടരുന്നു. ബുധനാഴ്​ച രാവിലെ 8.18ഓടെയാണ്​ മൻസൂറ ബി റിങ്ങ്​ റോഡിൽ ലുലു എക്​സ്​പ്രസിന്​ പിറകിലുള്ള ​ബഹുനില ​കെട്ടിടം തകർന്നത്​. സമീപത്തെ...

ബിഗ് ടിക്കറ്റ് ആഴ്ച്ച നറുക്കെടുപ്പ്: ഒരു ലക്ഷം ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി

ബിഗ് ടിക്കറ്റിലൂടെ മാര്‍ച്ച് മാസം ഓരോ ആഴ്ച്ചയും നേടാം ഒരു ലക്ഷം ദിര്‍ഹം വീതം മൂന്നു പേര്‍ക്ക്. ഈ ആഴ്ച്ചത്തെ മൂന്നു വിജയികള്‍ ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ് രാജ്യക്കാരാണ്. നളിൻ സൻജീവ കോര്‍ഡൻ അജ്‍മാനിൽ ഏഴ് മാസമായി താമസിക്കുകയാണ് ശ്രീലങ്കൻ സ്വദേശിയായ നളിൻ സൻജീന കോര്‍ഡൻ. ക്വാളിറ്റി കൺട്രോളറായി ജോലിനോക്കുന്ന നളിൻ ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സഹപ്രവര്‍ത്തകര്‍ ഒരുമിച്ച്...

മാസപ്പിറ കണ്ടില്ല; ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച

ദുബൈ: ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ...

റമദാന്‍ പ്രമാണിച്ച് യു.എ.ഇയില്‍ 1025 തടവുകാര്‍ക്ക് മോചനം

ദുബൈ: ലോക മുസ്ലിം ജനത റമദാനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ 1025 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദാണ് 1,025 തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. മാപ്പുനല്‍കിയ തടവുകാര്‍ പലതരം കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. യു.എ.ഇ.യില്‍ ഇത്തരം പ്രധാനപ്പെട്ട കാലയളവുകളില്‍ തടവുകാര്‍ക്ക് മാപ്പുനല്‍കുന്നത് സാധാരണമാണ്. മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച്...

റമദാന് മുന്നോടിയായി മക്കയില്‍ കഅ്ബയെ അണിയിച്ച കിസവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി

റിയാദ്: മക്കയില്‍ കഅ്ബയെ അണിയിച്ച പുടവ (കിസ്‍വ)യുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. റമദാന് മുന്നോടിയായാണ് ഇത്. കിങ് അബ്ദുൽ അസീസ് കിസ്‍വ സമുച്ചയത്തിൽനിന്നുള്ള ജോലിക്കാരാണ് കിസ്‍വയുടെ കോടുപാടുകൾ തീർത്ത് അതിന്റെ ഭംഗിയും രൂപവും ഏറ്റവും മികച്ച രൂപത്തിൽ സംരക്ഷിക്കുന്നതിനുള്ള ജോലികൾ പുർത്തിയാക്കിയത്. കഅ്ബയുടെ കിസ്‍വ ദിവസേന പരിശോധിക്കുകയും കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നതായി കിങ് അബ്ദുൽ അസീസ്...

നിങ്ങളുടെ വിസ ആർട്ടിക്കിൾ 18 ആണോ? എങ്കിൽ ഉടൻ മാറ്റണം, ഇല്ലേൽ നടപടി വരും

കുവൈത്ത്‌സിറ്റി: കുവൈത്തിൽ ആർട്ടിക്കിൾ 18 വിസയിൽ ഉള്ളവരോട് വിസ ആർട്ടിക്കിൾ 19 ലേക്ക് മാറ്റണമെന്ന് നിർദേശം. ആർട്ടിക്കിൾ 18 സ്ഥാപനങ്ങളുടെ വിസയിൽ പാർട്ണർ, മാനേജിംഗ് പാർട്ണർ എന്നീ പദവികളിൽ ഉള്ളവരാണ് വിസ മാറ്റേണ്ടത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികളുടെ ഉടമസ്ഥത നിരോധിക്കുന്നത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിസ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടി. ആർട്ടിക്കിൾ 18 ലുള്ള...

ഖത്തറിലാണോ? ഒരു ലക്ഷം പേർക്ക് റമദാനിൽ നോമ്പ് തുറക്കാൻ ‘ഇഫ്താർ കൂടാരങ്ങൾ’ തുറക്കുന്നു

ദോഹ: വീശുദ്ധ റമദാനിൽ ഒരു ലക്ഷം പേർക്ക് ദിനംപ്രതി ഇഫ്താർ ഒരുക്കാൻ സൗകര്യമൊരുക്കി ഖത്തർ. ഒരു ദിവസം 10,000 നോമ്പുകാർക്ക് ഭക്ഷണം നൽകാൻ കഴിയുന്ന 10 ഇഫ്താർ ടെന്റുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക. പ്രവാസികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ്. രാജ്യത്തുടനീളം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ടെന്റുകൾ സ്ഥാപിക്കുകയെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img