Gulf

മാസപ്പിറ കണ്ടില്ല; ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച

ദുബൈ: ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ...

റമദാന്‍ പ്രമാണിച്ച് യു.എ.ഇയില്‍ 1025 തടവുകാര്‍ക്ക് മോചനം

ദുബൈ: ലോക മുസ്ലിം ജനത റമദാനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ 1025 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദാണ് 1,025 തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. മാപ്പുനല്‍കിയ തടവുകാര്‍ പലതരം കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. യു.എ.ഇ.യില്‍ ഇത്തരം പ്രധാനപ്പെട്ട കാലയളവുകളില്‍ തടവുകാര്‍ക്ക് മാപ്പുനല്‍കുന്നത് സാധാരണമാണ്. മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച്...

റമദാന് മുന്നോടിയായി മക്കയില്‍ കഅ്ബയെ അണിയിച്ച കിസവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി

റിയാദ്: മക്കയില്‍ കഅ്ബയെ അണിയിച്ച പുടവ (കിസ്‍വ)യുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. റമദാന് മുന്നോടിയായാണ് ഇത്. കിങ് അബ്ദുൽ അസീസ് കിസ്‍വ സമുച്ചയത്തിൽനിന്നുള്ള ജോലിക്കാരാണ് കിസ്‍വയുടെ കോടുപാടുകൾ തീർത്ത് അതിന്റെ ഭംഗിയും രൂപവും ഏറ്റവും മികച്ച രൂപത്തിൽ സംരക്ഷിക്കുന്നതിനുള്ള ജോലികൾ പുർത്തിയാക്കിയത്. കഅ്ബയുടെ കിസ്‍വ ദിവസേന പരിശോധിക്കുകയും കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നതായി കിങ് അബ്ദുൽ അസീസ്...

നിങ്ങളുടെ വിസ ആർട്ടിക്കിൾ 18 ആണോ? എങ്കിൽ ഉടൻ മാറ്റണം, ഇല്ലേൽ നടപടി വരും

കുവൈത്ത്‌സിറ്റി: കുവൈത്തിൽ ആർട്ടിക്കിൾ 18 വിസയിൽ ഉള്ളവരോട് വിസ ആർട്ടിക്കിൾ 19 ലേക്ക് മാറ്റണമെന്ന് നിർദേശം. ആർട്ടിക്കിൾ 18 സ്ഥാപനങ്ങളുടെ വിസയിൽ പാർട്ണർ, മാനേജിംഗ് പാർട്ണർ എന്നീ പദവികളിൽ ഉള്ളവരാണ് വിസ മാറ്റേണ്ടത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികളുടെ ഉടമസ്ഥത നിരോധിക്കുന്നത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിസ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടി. ആർട്ടിക്കിൾ 18 ലുള്ള...

ഖത്തറിലാണോ? ഒരു ലക്ഷം പേർക്ക് റമദാനിൽ നോമ്പ് തുറക്കാൻ ‘ഇഫ്താർ കൂടാരങ്ങൾ’ തുറക്കുന്നു

ദോഹ: വീശുദ്ധ റമദാനിൽ ഒരു ലക്ഷം പേർക്ക് ദിനംപ്രതി ഇഫ്താർ ഒരുക്കാൻ സൗകര്യമൊരുക്കി ഖത്തർ. ഒരു ദിവസം 10,000 നോമ്പുകാർക്ക് ഭക്ഷണം നൽകാൻ കഴിയുന്ന 10 ഇഫ്താർ ടെന്റുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക. പ്രവാസികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ്. രാജ്യത്തുടനീളം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ടെന്റുകൾ സ്ഥാപിക്കുകയെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ...

ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന ദിനം റമദാൻ 10

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളടക്കമുള്ള ആഭ്യന്തര തീർഥാടകർ റമദാൻ 10ന് മുമ്പായി അപേക്ഷിക്കണമെന്ന് സൌദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ് നിർവഹിക്കുന്ന തീർഥാടകർക്കുള്ള അപേക്ഷസമർപ്പണമാണ് റമദാൻ 10 വരെ. അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച സ്വദേശി പൗരന്മാർക്കും വിദേശ താമസക്കാർക്കും റമദാൻ പത്തിന് ശേഷം അപേക്ഷിക്കാം. സൗകര്യങ്ങളുടെ ലഭ്യത അവസാനിക്കുന്നതുമായി...

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ജീവന്‍ നിലച്ചു,ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രവാസലോകത്ത്‌ എത്തിയ ചെറുപ്പക്കാരന്‍; ഹൃദയം മുറിക്കുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

മരണം അങ്ങനെയാണ്...ഏതുനേരത്താണ്, എവിടെ വച്ചാണ് എന്നൊന്നും പറയാന്‍ സാധിക്കില്ല.പ്രവാസികളെ സംബന്ധിച്ചിടത്തോളം ജനിച്ച നാടു പോലും കാണാതെ പ്രിയപ്പെട്ടവരെ കാണാതെ വിട പറയാനായിരിക്കും വിധി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജീവന്‍ നിലച്ചുപോയ കോട്ടയംകാരനായ പ്രവാസിയുടെ കഥ ആരുടെയും ഉള്ളുലയ്ക്കും. പതിവ് പോലെ ജോലിക്ക് പോയ ഇദ്ദേഹം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി താമസ സ്ഥലത്തേക്ക് വന്നതായിരുന്നു. ഇടവേള സമയവും...

റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണം; നിര്‍ദേശം നല്‍കി സൗദി സുപ്രിംകോടതി

റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തുള്ള ജനങ്ങളോട് ആവശ്യപ്പെട്ട് സൗദി സുപ്രിം കോടതി. ശഅബാന്‍ 29 പൂര്‍ത്തിയാകുന്ന ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദേശം. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി നിരീക്ഷിക്കാം. മാസപ്പിറവി ദൃശ്യമായാല്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയേയോ കോടതിയില്‍ എത്താന്‍ സഹായിക്കുന്ന കേന്ദ്രങ്ങളെയോ സമീപിക്കണമെന്നും സുപ്രിം കോടതി അറിയിച്ചു. ചൊവാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ബുധനാഴ്ച...

ജമീല ഉമ്മയെ ആശ്വസിപ്പിച്ച് മുനവ്വറലി തങ്ങള്‍, ചേലക്കരയില്‍ വീടുനിര്‍മിച്ചുനല്‍കും

ദുബായ്- തൃശൂര്‍ ചേലക്കരയിലെ വീട്ടില്‍നിന്ന് ബന്ധുക്കള്‍ ഇറക്കി വിട്ടതിനെ തുടര്‍ന്ന് വീണ്ടും യു.എ.ഇയില്‍ വീട്ടുജോലിക്കെത്തിയ 66 കാരിക്ക് ആശ്വാസമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം. ഖിസൈസില്‍ ജോലി ചെയ്യുന്ന വീട്ടിലെത്തി മുനവ്വറലി തങ്ങള്‍ ജമീലയെ ആശ്വസിപ്പിച്ചു. സ്വദേശമായ തൃശൂര്‍ ചേലക്കരയില്‍ വീടു നിര്‍മിച്ചുനല്‍കുമെന്നും മുനവ്വറലി തങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മുനവ്വറലി തങ്ങള്‍...

‘നാജി’യും ഓളും ബഹ്‌റൈനിലെത്തി: യുഎഇയും കടന്ന് ലക്ഷ്യം യൂറോപ്പ്

മനാമ: യാത്രകളെ ഹരമായി കാണുന്ന സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ നാജി നൗഷിയുടെ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. നാജിയുടെ ‘ഓള്‍’ ബഹ്‌റൈനിലുമെത്തി. ബഹ്‌റൈനില്‍ നിന്നും യുഎഇയിലേക്കും തുടര്‍ന്ന് വിവിധ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കുമാണ് നാജിയുടെ സഞ്ചാരം. ഖത്തര്‍ വേള്‍ഡ് കപ്പ് ടു യൂറോപ്പ് ട്രിപ്പ് എന്നെഴുതി അലങ്കരിച്ച ഈ മഹീന്ദ്ര ഥാറാണ് സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ നാജി നൗഷിയുടെ...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img