അബുദാബി: യുഎഇയിലെ പൊതുമേഖലയ്ക്ക് ബാധകമായ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാല് ദിവസത്തെ അവധിയാണ് ബലി പെരുന്നാളിന് ഔദ്യോഗികമായി ലഭിക്കുക. മാസപ്പിറവി ദൃശ്യമാവുന്നതിന് അനുസരിച്ച് അവധി ദിനങ്ങളില്‍ മാറ്റം വരാം. എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസം അവധി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ഫെഡറല്‍ അതോറിറ്റി...
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കവര്‍ച്ച ചെയ്യപ്പെട്ടു. മംഗളൂരു പുത്തൂര്‍ സ്വദേശി ഉബൈദുല്ലയുടെ കുടുംബത്തിന്റെ യാത്ര മുടങ്ങിയത്. വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് മൂന്ന് പാസ്‌പോര്‍ട്ടുകളും ആധാര്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങിയ രേഖകളും പണവും സ്വര്‍ണ്ണവും നഷ്ടമായത്.
Also Read:ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്...
റിയാദ്: സഊദിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കിയതോടെ മലയാളി വിദ്യാർഥികളടക്കം നിരവധി പേർ ജയിലുകളിൽ. പ്രവാസി മലയാളികൾക്ക് പുറമെ പ്രവാസി മലയാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളും ഇത്തരത്തിൽ കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നതായി സാമൂഹ്യപ്രവർത്തകരാണ് വെളിപ്പെടുത്തിയത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ മയക്കു മരുന്ന് കേസുകൾ വർധിച്ചു വരുന്നതായും, പിടിക്കപ്പെടുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും സാമൂഹ്യ പ്രവർത്തകർ...
ഒരു മാസത്തെയോ രണ്ട് മാസത്തെയോ സന്ദർശന വിസയിൽ യുഎഇയിലെത്തിയ വിനോദസഞ്ചാരികൾക്ക് രാജ്യത്തിനകത്ത് അവരുടെ താമസം 30 ദിവസം കൂടി നീട്ടാൻ അനുമതി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ വിസ നടപടിക്രമങ്ങളിൽ യുഎഇ നിരവധി...
റിയാദ്: ഏകീകൃത സന്ദര്‍ശക വിസയും ടൂറിസം കലണ്ടറും ഏര്‍പ്പെടുത്താന്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തത്വത്തില്‍ അംഗീകാരം നല്‍കി. സൗദി അറേബ്യയും ഒമാനുമാണ് ഏകീകൃത ജിസിസി സന്ദര്‍ശക വിസ എന്ന ആശയത്തിലേക്ക് ഒരു പടി കൂടി മൂന്നോട്ട് നീങ്ങുന്നത്. അടുത്തിടെ ഒമാന്‍ സന്ദര്‍ശിച്ച സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖത്തീബ്, ഒമാന്‍ ഹെറിറ്റേജ് ആന്റ്...
ദുബൈ: ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം. ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഭാഗത്തേക്ക് ഇനി മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്. യാത്രക്കാരെ സ്വീകരിക്കാനായി എത്തുന്ന കാറുകള്‍ രണ്ട് കാര്‍ പാര്‍ക്കിങുകളില്‍ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയോ അല്ലെങ്കില്‍...
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയുടെ ഭാഗ്യവും മലയാളിക്ക് ഒപ്പം. ശനിയാഴ്ച രാത്രി നടന്ന 252-ാം സീരിസ് നറുക്കെടുപ്പിലാണ് അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ ലൗസിമോള്‍ അച്ചാമ്മ രണ്ട് കോടി ദിര്‍ഹത്തിന്റെ (40 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. മേയ് ആറാം തീയ്യതി ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടെടുത്ത 116137...
ദുബൈ: മറ്റ് എമിറേറ്റുകൾക്ക് പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ് പിരീഡ് ഒഴിവാക്കി. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും.
നേരത്തെ 30, 60 ദിവസത്തെ സന്ദർശക വിസയിൽ ദുബൈയിലെത്തുന്നവർക്ക് 10 ദിവസം കൂടി രാജ്യത്ത് അധികമായി...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. യുവവ്യവസായി ശൈഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമാണ് വരന്‍. വിവാഹിതയാവുന്ന വിവരം നേരത്തെ തന്നെ...