അബുദാബി: യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 988 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. ഈ വര്‍ഷത്തെ ബലി പെരുന്നാളിന് മുന്നോടിയായാണ് ഇത്രയും തടവുകാര്‍ക്ക് മോചനം അനുവദിക്കാന്‍ രാഷ്‍ട്രത്തലവന്‍ ഉത്തരവ് നല്‍കിയത്.
പെരുന്നാളുകളും ദേശീയ ദിനവും പോലുള്ള ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം അനുവദിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്....
പ്രവാസികളുടെ രാജ്യത്തേക്കുളള കടന്ന് വരവിന് വേഗത കൂട്ടാനും, വ്യത്യസ്ഥമായ തൊഴില്‍, പ്രൊഫഷന്‍ എന്നിവകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് രാജ്യത്തിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുന്നതിനുമായി വ്യത്യസ്ഥമായ നിരവധി വിസകള്‍ യു.എ.ഇ പ്രവാസികള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലം രാജ്യത്ത് തൊഴില്‍ ചെയ്തതിന് ശേഷം വിരമിച്ച യു.എ.ഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് യു.എ.ഇ വിസ അവതരിപ്പിച്ചിട്ടുണ്ട്. പ്രസ്തുത വിസക്കായി മുന്നോട്ട്...
ജൂണിൽ ഓരോ ആഴ്ച്ചയും 23 പേര്‍ക്ക് ബിഗ് ടിക്കറ്റിലൂടെ ഗ്യാരണ്ടീഡ് സമ്മാനമായി ഒരു ലക്ഷം ദിര്‍ഹം അല്ലെങ്കിൽ 10,000 ദിര്‍ഹം വീതം നേടാം.
മൻസൂര്‍ മുഹമ്മദ്
യു.എ.ഇയിൽ 2001 മുതൽ സ്ഥിരതാമസമാക്കിയ പാകിസ്ഥാന്‍ സ്വദേശിയാണ് മൻസൂര്‍. 15 വര്‍ഷമായി ബിഗ് ടിക്കറ്റിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 20 സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ഭാഗ്യപരീക്ഷണം. അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് മൻസൂര്‍ സമ്മാനര്‍ഹമായ ടിക്കറ്റെടുത്തത്....
ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സ്‍കൂളുകളില്‍ വേനല്‍ അവധിക്കൊപ്പം ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി കൂടി വന്നതോടെ ദുബൈ വിമാനത്താവളത്തില്‍ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നാം തീയ്യതി വരെയുള്ള സമയത്ത് ഏതാണ്ട് 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്...
വർഷങ്ങള്‍ നീണ്ട വൈരാഗ്യത്തിന് ശേഷം യുഎഇയും ഖത്തറും നയന്ത്രബന്ധം പുനഃസ്ഥാപിച്ചു. ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകല്‍ സാധ്യമായത്. ഇതോടെ അബുദാബിയിലെ ഖത്തർ എംബസിയും ദുബായിലെ ഖത്തർ കോൺസുലേറ്റും ദോഹയിലെ എമിറാത്തി എംബസിയും പ്രവർത്തനം പുനരാരംഭിച്ചതായി ഇരു രാജ്യങ്ങളും വ്യക്തമാക്കി. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമാണ് വാർത്ത പുറത്തുവിട്ടത്
അതേസമയം, ഇരു രാജ്യങ്ങളുടെയും അംബാസഡർമാർ...
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും ഉള്‍പ്പെടെ നാല് ദിവസത്തെ അവധിയായിരിക്കും സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക.
ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെയാണ് സ്വകാര്യ മേഖലയുടെ...
റിയാദ്: സൗദി അറേബ്യയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി മാസൗദി സുപ്രീംകോടതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അറഫ ദിനം ജൂണ്‍ 27 നു ചൊവ്വാഴ്ചയും സഊദിയില്‍ ബലിപെരുന്നാള്‍ ജൂണ്‍ 28 ന് ബുധനാഴ്ചയും ആയിരിക്കും.
കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെരുന്നാള്‍ അവധിക്ക് മുമ്പ് ജൂണ്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്തെ 2023 - 2024 സാമ്പത്തിക വര്‍ഷത്തെ പുതിയ ബജറ്റിന്റെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി മുതല്‍ തന്നെ...
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...