Wednesday, July 9, 2025

Gulf

ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്, ബാങ്കോക്കില്‍ അടിയന്തിര ലാന്റിങ്

ദോഹ: ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനം ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി. തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‍സ് ഒരുക്കിയിട്ടുണ്ടെന്നും വ്യാഴാഴ്ച ഇവരെ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്നും കമ്പനി...

യു.എ.ഇയുടെ നിരത്തുകളിലൂടെ വാഹനമോടിക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ചെയ്യരുത്

യു.എ.ഇയില്‍ വാഹനമോടിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ രാജ്യത്തിന്റെ നിരത്തുകളിലൂടെ വാഹനമോടിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങള്‍ ഓടിക്കുമ്പോഴും പാര്‍ക്കിങ്ങിന്റെ വേളയിലും യു.എ.ഇയുടെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയുമാണ് യു,എ.ഇ ഭരണകൂടം നല്‍കുക. യു.എ.ഇയിലെ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം അനുവദനീയമല്ലാത്തയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതിനും തെറ്റായ പാര്‍ക്കിങ് രീതികള്‍ക്കും 500 ദിര്‍ഹം...

ബിഗ് ടിക്കറ്റ്: ഈ മാസം 100 പേര്‍ക്ക് വിജയികളാകാം!

ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒറ്റ മാസം 100 പേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ നേടാൻ അവസരം. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ 92 പേര്‍ക്ക് ഈ മാസം ക്യാഷ് പ്രൈസുകള്‍ നേടാം. രണ്ട് മില്യൺ ദിര്‍ഹമാണ് വിജയികള്‍ സ്വന്തമാക്കുക. ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് നേരിട്ട് ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ഒരുലക്ഷം ദിര്‍ഹം സ്വന്തമാക്കുന്ന മൂന്നുപേരിൽ ഒരാളാകാം. അല്ലെങ്കിൽ 10,000 ദിര്‍ഹം...

റോഡിലെ അഭ്യാസ പ്രകടനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും; അപകട വീഡിയോ പുറത്തുവിട്ട് പൊലീസ്

അബുദാബി: റോഡില്‍ തൊട്ടു മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നത് ഏറ്റവും പ്രാഥമികമായ മര്യാദകളിലൊന്നാണ്. ഇത് പാലിക്കാതിരിക്കുന്നത് മറ്റ് ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇത്തരത്തിലൊരു അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. റോഡിലെ മഞ്ഞവര മറികടന്ന് റോഡ് ഷോള്‍ഡറിലൂടെ മറ്റൊരു വാഹനവുമായി തൊട്ടുചേര്‍ന്ന് മുന്നോട്ട്...

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. ഇവര്‍ ഉള്‍പ്പെടെ ആകെ...

റിയാദിൽ തീ പിടുത്തം; മലയാളികളടക്കം ആറ് ഇന്ത്യക്കാർ മരണപ്പെട്ടു

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 നാണ് അഗ്നിബാധയുണ്ടായതെന്നാണ് വിവരം. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹങ്ങൾ...

ബിഗ് ടിക്കറ്റ്: 20 മില്യൺ ദിര്‍ഹം നേടാം; ‘ഉറപ്പുള്ള ക്യാഷ് പ്രൈസുകളും’

മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങാം, അടുത്ത ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിനിടയ്ക്ക് നിരവധി സമ്മാനങ്ങള്‍ നേടാം. തെരഞ്ഞെടുക്കുന്ന എട്ട് ഭാഗ്യശാലികള്‍ക്ക് ക്യാഷ് പ്രൈസുകളും സ്വന്തമാക്കാം. 20 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസിനൊപ്പം ഏഴ് പേര്‍ക്ക് ജൂൺ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ നേടാം. രണ്ടാം സമ്മാനം AED 100,000. മൂന്നാം സമ്മാനം AED...

179 ദിര്‍ഹത്തിന് ടിക്കറ്റ്? ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ട് മറ്റൊരു യുഎഇ വിമാനക്കമ്പനി കൂടി

അബുദാബി: യുഎഇയിലെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ കമ്പനിയെന്ന് വിസ് എയര്‍ അബുദാബി മാനേജിങ് ഡയറക്ടര്‍ ജോണ്‍ എയ്‍ദഗെന്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആ വിപണിയുടെ ഭാഗമാവാന്‍...

ഏകീകൃത ടൂറിസ്റ്റ് വിസ; ഇനി ഗൾഫ് രാജ്യങ്ങൾ എല്ലാം സന്ദർശിക്കാൻ ഒറ്റ വിസ

വിദേശയാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഏറപ്പേരും. അതിൽ തന്നെ ഗൾഫ് രാജ്യങ്ങളോട് ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. എന്നാൽ ഒറ്റ യാത്രയിൽ ഗൾഫ് രാജ്യങ്ങളെല്ലാം കറങ്ങിവരാൻ അൽപം ബുദ്ധിമുട്ടാണ്. വിസ തന്നെയാണ് ഇക്കാര്യത്തിൽ വലിയ പ്രതിസന്ധി. എന്നാൽ ഇപ്പോഴിതാ ആ പ്രശ്നത്തിനും പരിഹാരമാകുകയാണ്. ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം ഉടൻ വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ...

15 മില്യൺ ദിര്‍ഹം സ്വന്തം; ലളിത ജീവിതം തുടരുമെന്ന് പ്രവാസി

ബിഗ് ടിക്കറ്റ് 251 സീരിസ് നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി. പത്ത് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ടെന്നാണ് യു.എ.ഇയിൽ താമസിക്കുന്ന പ്രദീപ് പറയുന്നത്. അബുദാബി വിമാനത്താവളത്തിലെ ഇൻ-സ്റ്റോര്‍ കൗണ്ടറിൽ നിന്നാണ് ബിഗ് ടിക്കറ്റ് പ്രദീപ് വാങ്ങിയത്. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭാഗ്യപരീക്ഷണം. യു.എ.ഇയിലേക്ക് മടങ്ങിവരാൻ യാത്ര തിരിക്കുന്നതിന് ഏതാനും മുൻപാണ് ഗ്രാൻഡ് പ്രൈസ് നേടിയ...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img