കുവൈത്ത് സിറ്റി: ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കര, നാവിക, വ്യോമ അതിര്‍ത്തി കടക്കുന്നവര്‍ക്ക് നിയമം ബാധകമാണ്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള...
അബുദാബി/ദുബായ്/ഷാർജ∙ യുഎഇയിൽനിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് നിരക്ക് എയർ ഇന്ത്യാ എക്സ്പ്രസ് മൂന്നിലൊന്നാക്കി കുറച്ചു. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബർ 19നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം.
അബുദാബി, അൽഐൻ, ദുബായ്, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിൽ ഈ സേവനം ലഭിക്കും....
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് കൂടുമാറിയതിന്റെ അലയൊലികൾ ലോക ഫുട്ബാളിൽ ഇനിയും അടങ്ങിയിട്ടില്ല. ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളിലൊരാളായ 31കാരൻ വമ്പൻ തുകക്കാണ് ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് അൽ ഹിലാലിലേക്ക് ചേക്കേറിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ രാജ്യാന്തര ഫുട്ബാളിലെ മിന്നുംതാരങ്ങൾ കൂടുമാറിയെത്തിയ സൗദി ലീഗിൽ...
റിയാദ്: തന്റെ സൗദി പ്രവേശനത്തിന് പിന്നിൽ പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ. റെക്കോർഡ് തുകയ്ക്കാണ് നെയ്മറിനെ അൽഹിലാൽ ടീമിൽ എത്തിച്ചത്. അൽ നസർ- ഹിലാൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അൽ നസറിന്റെ ആദ്യ മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നില്ല.
അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനിടെ പരിക്കേറ്റതിനാലാണ് റൊണാൾഡോക്ക് ആദ്യ മത്സരം നഷ്ടമായത്....
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർകുന്നിൽ അസീബ് (34) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അസീബിനെ രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യയും മക്കളും സന്ദർശക വിസയിൽ ഖത്തറിൽ ഉണ്ട്. മാലിക്,...
അബുദാബി: ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രാജ്യമായി യുഎഇ. യുഎഇയില്‍ 35 ലക്ഷത്തിലധികം ഇന്ത്യക്കാർ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന റീജിയൻ ഗൾഫ് രാജ്യങ്ങളാണ്. അഞ്ച് ഗൾഫ് രാജ്യങ്ങളിൽ മാത്രമായി 70 ലക്ഷത്തിലധികം ഇന്ത്യക്കാർ ഉണ്ട്.
34,19,000 ആയിരുന്നു യുഎഇയിലെ കഴിഞ്ഞ വർഷത്തെ ഇന്ത്യക്കാരുടെ എണ്ണം. എന്നാൽ...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ നാല് ഭാഗ്യശാലികള്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടി. ഷാര്‍ജ, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളാണ് ഇത്തവണത്തെ ഭാഗ്യശാലികള്‍.
മുഹമ്മദ് ഹസന്‍ താരിക് (ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ആഴ്ച-1)
ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ 33കാരന്‍ മുഹമ്മദ് ഹസന്‍ സ്വന്തമായി പെയിന്റിങ് ആന്‍ഡ്...
മക്കാ ഹറമിലെ ഇമാം വെള്ളിയാഴ്ച നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ തളർന്നു വീണു. ഇന്ന് ജുമുഅ ഖുതുബ നിർവഹിച്ച ശൈഖ് മാഹിർ അൽ മുഅൈഖ്ലിയാണ് കുഴഞ്ഞു വീണത്. ഖുതുബ കഴിഞ്ഞ് നമസ്കാരം തുടങ്ങി ഫാതിഹ ഓതുന്നതിനിടെ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല. തുടർന്ന് ഇരു ഹറം കാര്യാലയ മേധാവിയായ ഡോ. അബ്ദുറഹ്മാൻ അൽ സുദൈസാണ്...
ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം.
30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae...
റിയാദ്: എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം.
അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു....
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...