Sunday, July 6, 2025

Gulf

വാഹനത്തിലെ തീ അണച്ച് പെട്രോള്‍ പമ്പ് ജീവനക്കാര്‍: അടിയന്തര ഇടപെടലിനെ ആദരിച്ച് ദുബായ് പോലീസ്

ദുബായ്: വാഹനത്തില്‍ അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തം അണച്ച പെട്രോള്‍ പമ്പ് ജീവനക്കാരെ ആദരിച്ച് ദുബായ് പോലീസ്. ഇനോക് പമ്പിലെ ജീവനക്കാരെയാണ് ദുബായ് പോലീസ് അധികൃതര്‍ ആദരിച്ചത്. തീപ്പിടിത്തമുണ്ടായ സമയത്ത് വളരെ വേഗത്തിലും കാര്യക്ഷമമായും ഇടപെട്ടതിനാണ് അഭിനന്ദനച്ചടങ്ങ് ഒരുക്കിയത്. പോലീസ് അധികൃതര്‍ പെട്രോള്‍ പമ്പിലെത്തിയാണ് ജീവനക്കാരെ ആദരിച്ചത്. അടിയന്തര സാഹചര്യത്തില്‍ തൊഴിലാളികളുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ലഹ്ബാബ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍...

ഒറ്റ ടിക്കറ്റ് മതി, ഇന്ത്യന്‍ നഗരങ്ങളടക്കം 15 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ്; എയര്‍ലൈനുകള്‍ ധാരണയിലെത്തി

ദുബൈ: ദുബൈയില്‍ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈനും ശ്രീലങ്കന്‍ എയര്‍ലൈന്‍സും തമ്മില്‍ ധാരണ. ഈ പങ്കാളിത്തത്തിലൂടെ, കൊളംബോയും ദുബൈയും വഴി രണ്ട് എയര്‍ലൈനുകളുടെയും നെറ്റ് വര്‍ക്കിലെ പുതിയ സ്ഥലങ്ങളെ ബന്ധിപ്പിക്കാനാണ് ധാരണയിലെത്തിയത്. ഒറ്റ ടിക്കറ്റിലൂടെയാണ് ഇത് സാധ്യമാകുക. ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന്...

യുഎയിൽ വമ്പൻ വിവാഹത്തിന് 200 കോടി; ബോളിവുഡ് താരങ്ങളും പ്രൈവറ്റ് ജെറ്റുകളും; ഇ.ഡി അന്വേഷണത്തിന്റെ ചൂണ്ടു വിരൽ ആർക്കു നേരെ ?

യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ചു നടന്ന തന്റെ ആഡംബര വിവാഹത്തിന് മഹാദേവ് ഓണ്‍ലൈൻ ബുക്ക് ബെറ്റിങ് ആപ്പിന്റെ മുഖ്യ പ്രമോട്ടർമാരിൽ ഒരാളായ സൗരഭ് ചന്ദ്രകർ 200 കോടി രൂപ ചെലവഴിച്ചെന്ന് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വിവാഹം. നാഗ്പൂരിൽ നിന്ന് കുടുംബാംഗങ്ങൾക്ക് യുഎഇയിലേക്ക് വരാനായി ഇയാൾ സ്വകാര്യ ജെറ്റുകൾ വാടകയ്‌ക്കെടുക്കുകയും വിവാഹത്തിൽ പങ്കെടുക്കാൻ സിനിമാ...

എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാ യാത്ര നവംബര്‍ മുതല്‍; സ്മാര്‍ട്ട് പാസേജിലൂടെ ചെക്ക്-ഇന്‍, എമിഗ്രേഷന്‍

ദുബൈ: ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍-3 ഉപയോഗിക്കുന്ന എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഇനി പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനാകും. വര്‍ഷാവസാനത്തോടെ ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും പുതിയമാനദണ്ഡമാക്കുന്നതിലൂടെയാണിത് സാധ്യമാക്കുക.നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ യാത്രക്കാര്‍ക്ക് ഈ രീതിയില്‍ വിമാനത്തില്‍ കയറാനാകും. നവംബറില്‍ ദുബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-3ല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ)...

‘യുഎഇയിൽ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നു’; മുപ്പതോടെ രോഗികളാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍

അബുദബി: യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍. 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ 50 വയസില്‍ താഴെയുളളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി...

യുഎഇയിലും ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം; ഇരകളായി മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍

അബുദാബി:യുഎഇയിൽ ഓണ്‍ലൈന്‍ തട്ടിപ്പുകൾ പെരുകുന്നതിന്നാൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ വരെ തട്ടിപ്പ് നടക്കുന്നതായാണ് കണ്ടെത്തല്‍. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരകളായിരിക്കുന്നത്.   ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘം യുഎഇയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം...

ഒമ്പത് മാസത്തിനിടെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് പ്രവാസികളടക്കം 40,000ത്തിലധികം പേ‌ർക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ  40,000ത്തിലധികം പേ‌ർക്ക് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതായി കണക്കുകൾ. ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കുമടക്കം 40,413 യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ തന്നെ യാത്രാ വിലക്ക് നീക്കാൻ...

യു.എ.ഇയില്‍ ജോലി ചെയ്യാതെ ജീവിക്കാം, ഇതാ മൂന്ന് മാര്‍ഗങ്ങള്‍

ദുബായ്- യു.എ.ഇയില്‍ ജോലി ചെയ്യുന്നില്ലെങ്കില്‍പോലും യു.എ.ഇയിലെ പ്രവാസികള്‍ക്ക് വീട് വാങ്ങാം, എമിറേറ്റ്‌സ് ഐ.ഡി നേടാം, കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം. കാരണം, യു.എ.ഇ മൂന്ന് വ്യത്യസ്ത തരത്തിലുള്ള സെല്‍ഫ് സ്‌പോണ്‍സേര്‍ഡ് റസിഡന്‍സ് വിസ വാഗ്ദാനം ചെയ്യുന്നു, അതിന് നിങ്ങള്‍ക്ക് യു.എ.ഇയില്‍ ജോലിയോ ബിസിനസ്സോ ആവശ്യമില്ല. വിശദാംശങ്ങള്‍ ഇതാ: 1. റിമോട്ട് വര്‍ക്ക് വിസ  ഒരു വര്‍ഷം ഈ വിസ...

പ്രവാസികൾക്ക് തിരിച്ചടി; ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം, നിരവധി വിദേശി ജീവനക്കാരെ ബാധിക്കും

റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024 മാർച്ച് 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ...

വിമാനത്തില്‍ കുഞ്ഞിന് സീറ്റ് നല്‍കിയില്ല, സ്പൈസ് ജെറ്റ് വിമാനത്തിനെതിരെ പരാതിയുമായി ഉംറ തീര്‍ഥാടക

ജിദ്ദ: കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തില്‍ രണ്ട് വയസായ കുഞ്ഞിന് സീറ്റ് നല്‍കിയില്ലെന്ന് കാണിച്ച് യാത്രക്കാരി ബന്ധപ്പെട്ടവര്‍ക്ക് പരാതി നൽകി. സെപ്തംബര്‍ 12നു കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്പൈസ് ജെറ്റിന്‍റെ എസ്.ജി 35 വിമാനത്തിലാണ് വിമാന ജീവനക്കാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഉംറ വിസയില്‍ ഉമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img