Gulf

വിസാ നിയമങ്ങളില്‍ മാറ്റങ്ങളുമായി ഒമാന്‍; ‘ഈ രാജ്യത്തിന് ഇനി പുതിയ വിസ നല്‍കില്ല’

മസ്‌ക്കറ്റ്: വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ ഒമാനില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ വിസിറ്റിംഗ് വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് 50 റിയാല്‍ നല്‍കിയാല്‍ വിസ...

ഏകദിന ലോകകപ്പ്: ‘പാകിസ്ഥാനെ തോല്‍പ്പിച്ചതിന് റാഷിദ് ഖാന് 10 കോടി പാരിദോഷികം’; പ്രചാരണങ്ങളോട് പ്രതികരിച്ച് രത്തന്‍ ടാറ്റ

മുംബൈ: ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ താരത്തിന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ക്രിക്കറ്റുമായി തനിക്ക് ഇതുവരെ യാതൊരു ബന്ധവുമില്ലെന്നും അതുകൊണ്ടു തന്നെ ലോകകപ്പിലെ പ്രകടനത്തിന് ഏതെങ്കിലും താരത്തിന് പാരിതോഷികമോ പിഴയോ നല്‍കാമെന്ന് ഐസിസിക്ക് മുമ്പാകെ നിര്‍ദേശം വെച്ചിട്ടില്ലെന്നും രത്തന്‍ ടാറ്റ എക്സിലെ(മുമ്പ് ട്വിറ്റര്‍)...

പ്രവാസികൾ ശ്രദ്ധിക്കുക! ബാഗേജുകളിൽ അച്ചാറും നെയ്യുമടക്കം പറ്റില്ല, നിരോധനമുള്ള വസ്തുക്കളുടെ ലിസ്റ്റ്

അബുദാബി: ബിസിനസ്,ടൂറിസം, തൊഴില്‍ ആവശ്യങ്ങള്‍ക്കായി നിരവധി ഇന്ത്യക്കാരാണ് യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് ഇന്ത്യ-യുഎഇ കോറിഡോര്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പലരും ബാഗില്‍ യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാധനങ്ങള്‍ കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ ബാഗേജില്‍...

സൗദിയിൽ ശക്തമായ മഴ; തെരുവുകളിൽ വെള്ളം നിറഞ്ഞു, ഗതാഗതക്കുരുക്ക്

ജിദ്ദ:വെള്ളിയാഴ്ച വൈകീട്ട് മക്കയിലും ജിദ്ദയിലും മഴ പെയ്തു. മേഖലയിൽ മഴയുണ്ടാകുമെന്ന് സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മക്കയിൽ മഴയുണ്ടായത്. മസ്ജിദുൽ ഹറം,മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും കൂടാതെ മറ്റ് ഡിസ്ട്രിക്ടുകളിലും മർകസുകളിലും ശക്തമായ മഴ ലഭിച്ചു. തെരുവുകളിൽ, പ്രത്യേകിച്ച് അസീസിയ പ്രദേശത്ത് വെള്ളം നിറഞ്ഞു. ഇത് വാഹന ഗതാഗതക്കുരുക്ക്...

ബൈ 2 ഗെറ്റ് 2 ഓഫര്‍: ബിഗ് ടിക്കറ്റ് വാങ്ങാം, 20 മില്യൺ ദിര്‍ഹം നേടാം

ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടാനുള്ള സാധ്യതകള്‍ നാലിരട്ടിയാക്കാം. ഒക്ടോബര്‍ 28 മുതൽ 31 വരെയുള്ള ബൈ 2 ഗെറ്റ് 2 ഓഫറിൽ പങ്കെടുക്കാം. ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റ് www.bigticket.ae വഴി രണ്ടു ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ അധികമായി സൗജന്യമായി ലഭിക്കും. നവംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹം നേടാൻ അവസരം നൽകുന്ന ഗെയിമാണിത്. അല്ലെങ്കിൽ...

ഖത്തറിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്: ബാഗേജ് പരിധി ലംഘിക്കരുതെന്ന് കസ്റ്റംസ്

ദോ​ഹ: രാജ്യത്തേക്ക് എത്തുന്നവർ കൈവശം വെക്കുന്ന ബാഗേജിന്റെ പരിധി എല്ലാ യാത്രക്കാരും പാലിക്കണമെന്ന് ഖത്തർ കസ്റ്റംസ്. ബാഗേജിലെ ആകെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലിൽ കൂടരുതെന്ന് ഖത്തർ കസ്റ്റംസ് പുറത്തിറക്കിയ നോട്ടിസിൽ വ്യക്തമാക്കി. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. വ്യക്തിഗത വസ്തുക്കളായാലും സമ്മാനങ്ങളായാലും വസ്തുക്കളുടെ...

ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല; നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു, മരണം ആറായിരം കടന്നു

ടെൽഅവീവ്: ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്. ഹമാസിന്‍റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേൽ...

ഇസ്രായേലിന്റെ കൂട്ടക്കൊലക്ക്​ ലോകം പച്ചക്കൊടി നൽകരുത്; ഗസ്സ ആക്രമണത്തിൽ തുറന്നടിച്ച് ഖത്തർ അമീർ​

ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഇസ്രായേലിന്റെ നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി കാട്ടരുതെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും അമീർ പറഞ്ഞു. ഖത്തർ ശൂറ കൗൺസിലിന്റെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. 'സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദുരിതത്തിലാണ് ഫലസ്തീൻ ജനത. അന്താരാഷ്ട്ര നിയമങ്ങൾ മാത്രമല്ല,...

രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം

റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം. വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസത്ത് ഫീ...

ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങള്‍ എഴുതുന്നത് വിലക്കി സൗദി

റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന് സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാൻറ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഖുർആനിക വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗിക്കപ്പെടാതിരിക്കാനുമാണ് ഇത്. ഇത് സംബന്ധിച്ച് സൗദി ചേംബർ ഓഫ്...
- Advertisement -spot_img

Latest News

വാഹന മോഡിഫിക്കേഷൻ: മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...
- Advertisement -spot_img