ദുബൈ: വ്യാജ പേരുകളിൽ ലോസ്റ്റ് ലഗ്ഗേജുകൾ വില്പനയ്ക്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ദുബൈ എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 1-നാണ് ദുബൈ എയർപോർട്ട് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
തങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് ഇത്തരം വ്യക്തികൾ നടത്തുന്ന തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്താനും പൊതുജനങ്ങളോട്...
റിയാദ്: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി വയോധിക വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ ഫാത്തിമ (77) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കു പോയ സൗദി എയര്‍ലന്‍സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു.
ശ്വാസ തടസമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം...
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 260-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ട് ആണ് സ്വപ്‌ന വിജയം സ്വന്തമാക്കിയത്.
സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍...
അബുദാബി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിമാന ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കാന്‍ തീരുമാനിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന...
ദുബായ്: സ്നേഹത്തിൻ്റെയും, സൗഹൃദത്തിൻ്റെയും ഓർമ്മകൾ വായിച്ചെടുത്ത് 20 വർഷങ്ങൾക്ക് ശേഷം ചന്ദ്രഗിരി സ്കൂളിലെ SSLC ബാച്ച് ഒന്നാഗെ ഒരോസം സീസൺ 2 പ്രൗഢമായി സമാപിച്ചു. കഴിഞ്ഞ മൂന്നു മാസത്തോളമായി നടന്ന വിവിധ പരിപാടികളുടെ സമാപനം ദുബായ് ദേര ഗ്രീക്കിലെ pearl creek hotel ഇൽ വെച്ചു നടന്നു .
ഒന്നാഗെ ഓരോസം യു എ ഇ...
റിയാദ്: സൗദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ. ഏപ്രിൽ 21 മുതൽ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും ഇനി തത്സമയം പിഴ വാങ്ങേണ്ടി വരും.
രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ റണ്ണിംഗ് കാർഡോ ഓപറേഷൻ...
മക്ക: ഈ വര്‍ഷം സഊദിയിൽ ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ നഗരസഭ ലക്ഷ്യമിടുന്നുവെന്ന് വക്താവ് ഉസാമ സൈത്തൂന്നി അറിയിച്ചു. ഏകദേശം രണ്ട് മില്യൺ തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടങ്ങളാണ് അനുവദിക്കുന്നത്. ഇതിനോടകം തന്നെ 1000 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം...
അബുദബി: 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദബി ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഓൺലൈൻ ഡാറ്റാബേസ് ആയ നംബിയോ ആണ് പട്ടിക പുറത്തുവിട്ടത്. ദുബായ്, അജ്മാൻ, റാസൽ ഖൈമ തുടങ്ങിയ യുഎഇ നഗരങ്ങൾ ആദ്യ ആറ് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നംബിയോയുടെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ എട്ടാം തവണയാണ് യുഎഇ തലസ്ഥാനം ഒന്നാം...
കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയർമാരായി (ഖാദിമുല്‍ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/ കേരള സർക്കാർ സർവീസിലുള്ള സ്ഥിരം ജീവനക്കാരിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in വഴി സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷ നിശ്ചിത...
ന്യൂഡൽഹി: ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) ചൊവ്വാഴ്ച തുടക്കമാകും. ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ...