ദുബൈ: പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവര്‍ സ്വന്തം മണ്ണില്‍ വിമാനമിറങ്ങി. കണ്ണീരോടെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഓടിയെത്തി. വെറും ഒരു കാത്തിരിപ്പ് ആയിരുന്നില്ല അത്, ജീവിതം ഇനി എങ്ങനെയെന്ന് അറിയാതെ, ഇനി ഒരിക്കലെങ്കിലും പ്രിയപ്പെട്ടവരെ കാണാനാകുമോ എന്നറിയാത്ത 18 വര്‍ഷത്തെ ജയില്‍വാസം. ദുബൈയില്‍ ജയിലിലായിരുന്ന അഞ്ച് പ്രവാസികള്‍ കഴിഞ്ഞ ദിവസമാണ് മോചിതരായി നാട്ടിലെത്തിയത്.
കൊലപാതക കേസിൽ...
റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകൾ (നികാഹ്) നടത്താൻ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം മക്കയിലെയും മദീനയിലെയും ഇസ്ലാമിക വിശുദ്ധ ഗേഹങ്ങളിൽ വിവാഹ കരാറുകൾ നടത്താൻ സൗദി അധികൃതർ അനുവാദം നൽകുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോർട്ട്...
റിയാദ്: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തിേൻറതാണ് തീരുമാനം. നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന് (ശഅ്ബാൻ മധ്യത്തോടെ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. ഇത് ലക്ഷക്കണക്കിന്...
വീട്ടുജോലിക്കായി സൗദിയിലെത്തി വഞ്ചിക്കപ്പെട്ട ഇന്ത്യക്കാരിക്ക് ആശ്വാസം. മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തുറന്നത്. സൗദിയിലെ ഖമീഷ് മിഷൈതില്‍ നിന്നും സൗദി പൊലീസിന്റെ കൂടി സഹായത്തോടെയാണ് കര്‍ണാടക സ്വദേശി നാട്ടിലെത്തിയത്. വിസ ഏജന്റിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് വഞ്ചിക്കപ്പെട്ട സബിഹ.
രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് തുമഗുരു സ്വദേശി സബിഹ സൗദിയിലേക്ക്...
ദുബൈ: യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും. പണമയക്കുമ്പോൾ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകൾക്ക് അനുമതി ലഭിച്ചു. ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികൾ അധികം നൽകേണ്ടി വരും.
മണി എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണമയക്കുന്നവർക്കാണ് ഫീസ് വർധന ബാധകമാവുക. എന്നാൽ, ഇവരുടെ മൊബൈൽ ആപ്പ്...
കുവൈത്ത് സിറ്റി: സെലിബ്രിറ്റികളുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടുന്നത് സാധാരണയാണ്. എന്നാല്‍ ചില വിവാഹ മോചന വാര്‍ത്തകള്‍ അതിന് പിന്നിലെ കാരണം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വസ്തുവിന്‍റെ മണം ഭര്‍ത്താവിന് വെറുപ്പാണെന്ന കാരണത്താല്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കുവൈത്തിലെ ദമ്പതികള്‍.
നിലവില്‍ കുവൈത്തിലെ കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസ്...
ഗൾഫ് മേഖലയിലെ ഏറ്റവും പ്രവർത്തന പാരമ്പര്യമുള്ള ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോ ആയ ബിഗ് ടിക്കറ്റ് അബുദാബി മൂന്നു ദശകമായി ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങളാണ് മത്സരാർത്ഥികൾക്ക് നൽകുന്നത്. ഈ മാസവും ഇത് വ്യത്യസ്തമല്ല. വരുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കായി ടിക്കറ്റെടുക്കുന്നവരിൽ നിന്നും ഒരാൾക്ക് മാർച്ച് മൂന്നിന് 15 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും.
ഗ്യാരണ്ടീഡ്...
സുഹൃത്തിനെ ചതിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ ലഗേജുമായുള്ള യാത്രകളിൽ പ്രവാസികൾ ജാഗ്രത പാലിക്കേണ്ട കൂടുതൽ ചർച്ചയാവുകയാണ്. സുഹൃത്തുക്കൾക്ക് വേണ്ടിയോ മറ്റോ കൊണ്ടു പോകുന്ന മരുന്നുകൾ പോലും ജാഗ്രതയില്ലെങ്കിൽ കുരുക്കിലാക്കും. ആവശ്യത്തിലധികം പൊതിഞ്ഞു വെച്ചിട്ടുള്ള കുപ്പി തുറന്നു നോക്കാൻ കാണിച്ച ജാഗ്രതയാണ് വലിയ കുരുക്കിൽ നിന്ന് പ്രവാസിയായ ഫൈസലിനെ രക്ഷിച്ചത്. സമാനമാണ് ചില മരുന്നുകളുടെ...
ഒലിവ് ബഹ്റൈൻ കമ്മിറ്റി നിലവിൽ വന്നു. ഒൺലൈൻ മുഖാന്തരം നടന്ന യോഗത്തിൽ ആദ്യമായി ഒലീവ് ബഹ്റൈൻ കമ്മിറ്റി നിലവിൽ വന്നു. ഒലീവ് ബഹ്റൈൻ പ്രസിഡന്റായി താഹ മുഹ്തസ് വൈസ് പ്രസിഡന്റ് ആബിദ് . ജനറൽ സെക്രട്ടറിയായി മുഹമ്മദ് കൈസ് ജോയിന്റ് സെക്രട്ടറി ഇർഫാൻ ട്രഷറർ അലി ബി.പി. വർക്കിംങ്ങ് കമ്മിറ്റി അംഗങ്ങളായി ഹനീഫ് .ഷഫീഖ്....
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 41 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ 480 ഗ്രാം സ്വർണവും, 269 ഗ്രാമിന്‍റെ സ്വർണാഭരണങ്ങളും 20 ഗ്രാമിന്‍റെ സ്വർണ കട്ടിയുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
മറ്റൊരു സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടിയിൽ 41 ലക്ഷം...