Sunday, May 11, 2025

Gulf

ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കുന്ന ഭാഗ്യശാലി ആരാകും? നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരീസിലെ ഫന്‍റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പ് നാളെ. 1.5 കോടി ദിര്‍ഹം(30 കോടിയോളം ഇന്ത്യന്‍ രൂപ)ആണ് ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. ജൂണ്‍ മൂന്ന് വ്യാഴാഴ്ച യുഎഇ സമയം വൈകിട്ട് 7.30നാണ് തത്സമയ നറുക്കെടുപ്പ്. ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ വഴി നറുക്കെടുപ്പ് തത്സമയം കാണാം. കൂടാതെ...

സൗദിയില്‍ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം

റിയാദ്: ക്വാറന്റൈയ്ന്‍ നടപടികളില്‍ ഭേദഗതി വരുത്തി സൗദി അറേബ്യ. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയില്‍ കരുതിയാല്‍ മതിയെന്നാണ് സൗദി അറിയിച്ചത്. ഫൈസര്‍, കൊവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്‌സിനുകള്‍. ഇവയില്‍ ഏതെങ്കിലും...

ബിഗ് ടിക്കറ്റില്‍ അടുത്ത തവണ മൂന്ന് പേര്‍‌ കോടീശ്വരന്മാരാവും; ഒന്നാം സമ്മാനം 40 കോടി

അബുദാബി: നിരവധി മലയാളികളുടേതടക്കം ഒട്ടേറെപ്പേരുടെ വലിയ സ്വപ്‍‌നങ്ങള്‍ സാക്ഷാത്കരിച്ച ബിഗ് ടിക്കറ്റ്, ഉപഭോക്താക്കളെ വീണ്ടും വിസ്‍മയിപ്പിക്കുന്നു. ജൂണില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന്  ഒരാള്‍ക്ക് പകരം മൂന്ന് കോടീശ്വരന്മാരെ തെരഞ്ഞെടുക്കുമെന്നാണ് പുതിയ അറിയിപ്പ്. ബിഗ് ടിക്കറ്റിന്റെ എല്ലാ ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ സമ്മാനവും മറ്റൊരു നറുക്കെടുപ്പിലേക്ക് ഒരിക്കലും മാറ്റിവെയ്‍ക്കപ്പെടാറില്ല.  ഓരോ നറുക്കെടുപ്പിലും പ്രഖ്യാപിക്കപ്പെടുന്ന എല്ലാ സമ്മാനങ്ങളും വിജയികള്‍ക്ക് ഉറപ്പായും ലഭ്യമാവും. ജൂലൈ...

‘മക്കള്‍ മുങ്ങി താഴുന്നത് കണ്ടത് കൊണ്ടാവാം സ്വന്തം ജീവന്‍ മറന്ന് കടലിലേക്ക് ചാടിയത്, അതാണ് മാതാവ്’ റഫ്‌സയുടെ വിയോഗത്തില്‍ നൊമ്പരകുറിപ്പുമായി അഷറഫ്‌ താമരശ്ശേരി

ഉമ്മുല്‍ഖുവൈന്‍: കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് റഫ്‌സ മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെ അവരുടെ മൃതദേഹം നാട്ടിലേക്കയച്ചു. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് നേതൃത്വം നല്‍കിയ ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ നോവാവുന്നത്. അല്പം മുമ്പ്...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീട്ടിയത് സൗദി പ്രവാസികൾക്കും തിരിച്ചടി

റിയാദ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടിയത് സൗദിയിലേക്കുള്ള മലയാളി പ്രവാസികളുടെ യാത്രാ പ്രതീക്ഷകൾക്കും മങ്ങലേൽപിച്ചു. യുഎഇയുമായുള്ള യാത്രാനിരോധം സൗദി അറേബ്യ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സൗദിയിലേക്ക് വരാനുള്ള ഇന്ത്യൻ പ്രവാസികൾ യുഎഇ വഴി യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു. നിലവിൽ ജൂൺ 14 വരെയായിരുന്നു ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

അബുദാബി: ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂൺ 30വരെയാണ് വിലക്ക് നീട്ടിയതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഞായറാഴ്‍ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. യാത്രാ വിലക്ക് ജൂണ്‍ 14 വരെ നീട്ടിയെന്നായിരുന്നു കഴിഞ്ഞയാഴ്‍ച എമിറേറ്റ്സ് അറിയിച്ചിരുന്നത്. ഇന്ന് പുറത്തുവന്ന പുതിയ അറിയിപ്പിലാണ് ജൂണ്‍ 30 വരെ ഇന്ത്യയില്‍...

ഇന്ത്യയ്ക്ക് വീണ്ടും സൗദിയുടെ സഹായം; 60 ടണ്‍ ഓക്‌സിജന്‍ കൂടി അയച്ചു

റിയാദ്: കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൂടി സൗദിയില്‍ നിന്ന് അയച്ചു. മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു....

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ഇറങ്ങി; മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങി മരിച്ചത്. 35 വയസായിരുന്നു. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താനായി റഫ്‌സ കടലില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ അതിനിടെ റഫ്‌സ കടലില്‍ മുങ്ങി പോവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് റഫ്‌സയുടെ ജീവനെടുക്കാന്‍ ഇടയാക്കിയത്. അജ്മാനിലാണ്...

റോഡിലെ അശ്രദ്ധ വിളിച്ചുവരുത്തിയ അപകടം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്

അബുദാബി: അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്‍ത് സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ബോധവത്‍കരണത്തിന്റെ ഭാഗമായാണ് പൊലീസ് അപകടത്തിന്റെ വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്. റോഡിന്റെ ഇടതുവശത്തുള്ള ലേനില്‍ വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന കാറാണ് ഡ്രൈവറുടെ അശ്രദ്ധ കാരണം തൊട്ട്...

സൗദിയിലേക്ക് മടങ്ങിയെത്താൻ കഴിയാത്ത പ്രവാസികൾക്ക് രാജ കാരുണ്യം; ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കും

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിൽപ്പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താൻ കഴിയാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എൻട്രി വിസയുമാണ് സൗജന്യമായി പുതുക്കാൻ രാജാവ് ഉത്തരവിട്ടത്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള...
- Advertisement -spot_img

Latest News

സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ ഇനിമുതൽ ഡ്രൈവിങ് ലൈസൻസിൽ നെഗറ്റീവ്സ് ലഭിക്കും; ‘മെറിറ്റ് ആൻഡ് ഡീമെറിറ്റ്’ സംവിധാനം ഏർപെടുത്താനൊരുങ്ങി റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000ത്തിലധികം റോഡ്...
- Advertisement -spot_img