ദുബൈ: പ്രവാസി ഇന്ത്യക്കാരന് ദുബൈയില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം. ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലാണ് 57കാരനായ സാബുവിന് ഒന്നാം സമ്മാനം ലഭിച്ചത്. ദുബൈ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന ബംഗളുരു സ്വദേശിയായ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബൈ...
അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വീസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്. വീസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഐസിഎ, ജിഡിആർഎഫ്എ അനുമതി വാങി യുഎഇയിലേക്ക് മടങ്ങാം. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.
ദുബൈ: എമിറേറ്റ്സിന്റെ യൂണിഫോം ധരിച്ച എയര്‍ഹോസ്റ്റസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നെറുകയില്‍ നില്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. യു.കെയിലെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് യുഎഇയെ ഒഴിവാക്കിയ സാഹചര്യത്തില്‍ എമിറേറ്റ്സ് പുറത്തുവിട്ട പരസ്യത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ആ ദൃശ്യങ്ങളുണ്ടായിരുന്നത്. വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ അത്...
അബുദാബി: ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് നിലവില്‍ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികള്‍ അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളില്‍ സിനോഫാം, ആസ്ട്രസെനിക, മൊഡേണ, സ്പുട്നിക്, ഫൈസര്‍ ബയോഎന്‍ടെക് എന്നീ വാക്സിനുകള്‍ എടുത്തവര്‍ക്കും പ്രവേശന അനുമതിയില്ല.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഉള്‍പ്പെടെ...
ദുബൈ, അബുദാബി വിമാനത്താവളത്തിലേക്ക് അതത് വിസക്കാര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ദുബൈ വിസക്കാര്‍ക്കും അബുദാബിയിലിറങ്ങാന് അബുദാബി വിസക്കാര്‍ക്കും മാത്രമേ അനുവാദം ഉണ്ടാവുകയുള്ളു.
ഇതിന്‍പ്രകാരം ഓഗസ്റ്റ് അഞ്ചിന് മുമ്പെടുത്ത ജിഡിആര്‍എഫ്എ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സ്)...
ദുബായ്: ആശയകുഴപ്പം പരിഹരിച്ചതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്ളൈ ദുബായ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന് രാവിലെ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു.
നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു.
ദുബായ്: യു.എ.ഇയിലേക്കുള്ള ഇന്ത്യാക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് ഭാഗകമായി അവസാനിച്ചതോടെ പ്രവാസികള്‍ മടങ്ങി തുടങ്ങി. ഇന്ന് നൂറു കണക്കിനാളുകളാണ് ദുബായിലും ഷാര്‍ജയിലുമായി വിമാനമിറങ്ങിയത്.
യു.എ.ഇയില്‍ നിന്ന് കോവിഡ് 19 വാക്സിന്റെ 2 ഡോസും എടുത്ത താമസവിസക്കാര്‍ക്കാണ് പ്രവേശനാനുമതി. ആരോഗ്യ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും യു.എ.ഇയില്‍ പഠിക്കുന്നവര്‍ക്കും, ചികിത്സാ മാനുഷിക പരിഗണന അര്‍ഹരായവര്‍ക്കും വാക്സിനേഷനില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക്...
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഭാഗ്യം തേടിയെത്തിയ സനൂപ് സുനില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന് ഹരിശ്രീ അശോകന്റെ മരുമകന് കൂടിയാണ്. ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടി അശോകന്റെ ഭര്‍ത്താവും എറണാകുളം വൈറ്റില സ്വദേശിയുമാണ് സനൂപ് സുനില്‍. സനൂപും 19 സഹപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്ത 183947 നമ്പര്‍...
ദുബായ്: യു.എ.ഇയിലേക്ക് പ്രവാസികള്‍ക്കുള്ള യാത്രാതടസ്സം താത്കാലികമായി നീങ്ങിയെങ്കിലും പൂര്‍ണ്ണമായി ആശ്വസിക്കാനുള്ള വകയില്ല.യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, യു.എ.ഇയില്‍ വെച്ച് രണ്ടു ഡോസ് വാക്സിനുകളും എടുത്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്.
ഇന്ത്യയില്‍നിന്ന് വാക്സിനെടുത്തവരെ അടുത്ത ഘട്ടത്തിലേ പരിഗണിക്കൂവെന്നാണ് അറിയുന്നത്....
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...