Gulf

ഫോ​ട്ടോയെടുക്കാൻ​ കരഞ്ഞ കുട്ടിയെ ചേർത്തണച്ച്​ ദുബൈ ഭരണാധികാരി

ദുബൈ: കുട്ടികൾക്ക്​ ഒരോരോ ആഗ്രഹങ്ങളാണ്​. മാതാപിതാക്കൾക്ക്​ എപ്പോഴും എല്ലാമൊന്നും നേടിക്കൊടുക്കാൻ കഴിയില്ല. അതുപോലൊരു ആഗ്രഹമാണ്​ ഏഴ്​ വയസുകാരി കുസൃതിക്കുട്ടി ത​െൻറ ഉമ്മയോട്​ പങ്കുവെച്ചത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ കൂടെ ഫോ​ട്ടോയെടുക്കണമെന്നായിരുന്നു ആഗ്രഹം. എക്​സ്​പോ നഗരിയിൽ ദൂരെ നാടി​െൻറ പ്രിയപ്പെട്ട ഭരണാധികാരിയെ കണ്ട​പ്പോഴാണ്​ കുട്ടിക്ക്​...

സൗദിയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട കേസ്; രണ്ട് മലയാളികളുൾപ്പടെ ആറു പ്രതികള്‍ക്കും വധശിക്ഷ തന്നെ

റിയാദ്: സൗദി അറേബ്യയിൽ അഞ്ച് വർഷം മുമ്പ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഘാതകർക്ക് വധശിക്ഷ തന്നെ. നേരത്തെ സൗദി ശരീഅ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലെ വാർക്ക്ഷോപ്പ് ഏരിയയിൽ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട്, കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശി ഷമീറിന്റെ  ഘാതകരായ...

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍

ദുബൈ: ദുബൈയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ് ഫെസ്റ്റിവല്‍ 15ന് തുടങ്ങുന്നു. എക്‌സ്‌പോ 2020യും യു.എ.ഇയുടെ 50-ാം വാര്‍ഷികവും നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പകിട്ടോടെയാണ് ഡി.എസ്.എഫിന്റെ വരവ്. ജനുവരി 29 വരെയാണ് 27-ാം എഡിഷന്‍ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ നഗരത്തിലുള്ളതിനാല്‍ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഇക്കുറി. ലോകോത്തര വിനോദ പരിപാടികള്‍, സ്റ്റേജ്...

ഗൾഫിലും പെട്രോൾ വില പ്രശ്നമുണ്ടാക്കുന്നു, ഖുബ്ബൂസിനും പച്ചക്കറിയ്ക്കുമൊക്കെ പൊള്ളുന്ന വില, പിടിച്ചുനിൽക്കാൻ കഷ്ടപ്പെട്ട് പ്രവാസികൾ

അബുദാബി: എണ്ണയുടെ നാട്ടിൽ പെട്രോളിന് വിലകൂടിയതോടെ ഖുബ്ബൂസ് മുതൽ പച്ചക്കറിവരെയുള്ള ഒട്ടുമിക്ക സാധനങ്ങൾക്കും പൊള്ളുന്ന വില. മിക്കസാധനങ്ങളുടെയും വില 15 മുതൽ ഇരുപതുശതമാനം വരെ വർദ്ധിച്ചതോടെ എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലാണ് പ്രവാസികൾ. കൊവിഡ് വന്നതോടെ രണ്ടുവർഷമായി പല കമ്പനികളിലും ശമ്പള വർദ്ധനവില്ല. ചില കമ്പനികളിൽ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കിട്ടുന്നതുകൊണ്ട് ഒരു തരത്തിൽ...

ഒരു വർഷം സ്‌പോൺസറുടെ കീഴിൽ തന്നെ ജോലി ചെയ്യണമെന്നില്ല; പുതുതായെത്തുന്ന വിദേശികൾക്കും ഉടൻ സ്‌പോൺസർഷിപ്പ് മാറാമെന്ന് സൗദി

റിയാദ്: രാജ്യത്ത് എത്തി ഒരു വർഷം സ്‌പോൺസറുടെ കീഴിൽത്തന്നെ ജോലിചെയ്യണമെന്ന നിബന്ധന സൗദി ഒഴിവാക്കി. രാജ്യത്തെ മാനവ വിഭവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച നിയമഭേദഗതി അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ വർഷം നടപ്പിലായ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റ നിയമത്തിൽ ഇതോടെ പുതിയ ഭേദഗതിയായി. പുതുതായി രാജ്യത്തെത്തുന്ന വിദേശികൾക്ക് സ്‌പോൺസർഷിപ്പ് ഉടൻ മാറാം. എന്നാൽ ഈ സമയം തൊഴിൽ മാറാൻ...

അദാനിയും ഗ്ലേസറുമല്ല; പുതിയ ഐപിഎൽ ടീം ഉടമകൾ ആർപിഎസ്ജിയും സിവിസി ക്യാപിറ്റൽസും

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അഹമ്മദാബാദ്, ലക്നോ എന്നിവ പുതിയ ടീമുകളാവും. 2022 സീസൺ മുതൽ ഈ ടീമുകൾ ഐപിഎല്ലിലുണ്ടാവും. പുതിയ രണ്ട് ടീമുകൾക്കായി നടന്ന ലേലത്തിൽ ആർപി സഞ്ജീവ് ഗോയങ്ക (ആർപിഎസ്ജി) ഗ്രൂപ്പ്, അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ഏജൻസിയായ സിവിസി കാപിറ്റൽ എന്നിവയാണ് പുതിയ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയതെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു. ആർപി...

ഖത്തർ ലോകകപ്പില്‍ 12 ലക്ഷം കാണികളെത്തുമെന്ന് പ്രതീക്ഷ

ദോഹ: അറബ് ലോകത്തേക്ക് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പില്‍ ഖത്തര്‍ പ്രതീക്ഷിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 ലക്ഷം കാണികളെ. 2022 നവംബര്‍ 21ന് കിക്കോഫ് കുറിച്ച് ഡിസംബര്‍ 18ന് സമാപിക്കുന്ന ലോകകപ്പില്‍ സന്ദര്‍ശകരും കാണികളുമായി ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ജനമൊഴുകും എന്നാണ് പ്രതീക്ഷ. ഇവരെ വരവേല്‍ക്കാനായി ഹോട്ടലുകളും അതിനൂതനമായ പാര്‍പ്പിട സംവിധാനങ്ങളുമായി ഖത്തര്‍...

രണ്ട് കിടിലന്‍ കാറുകള്‍ കൂടി സ്വന്തമാക്കി ദുബായി പൊലീസ്

ലോകമെമ്പാടുമുള്ള വാഹന പ്രേമികളില്‍ കൌതുകം ഉണര്‍ത്തുന്നതാണ് ദുബായ്‌ പൊലീസിന്‍റെ വാഹന നിര. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകാർ നിരയുള്ള പൊലീസ് സേനയാണ് ദുബായി പൊലീസ്.  ബുഗാട്ടി, ലംബോര്‍ഗിനി, ഫെറാരി, മസേരാറ്റി, ആസ്റ്റൺ മാർട്ടിൻ വൺ-77  തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പൊലീസിനെ സമ്പന്നമാക്കുന്നത്. അടുത്തിടെ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എ6...

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാര്‍ക്കറ്റിങ് ജോലികൾ, ഓഫീസ് സെക്രട്ടറി, വിവര്‍ത്തനം, സ്റ്റോര്‍ കീപ്പർ, ഡേറ്റാ എന്‍ട്രി തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്. സ്വദേശികള്‍ക്ക് അനിയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി...

നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ കാലാവധി വീണ്ടും നീട്ടി

റിയാദ്: സൗദി അറേബ്യയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് ഇപ്പോള്‍ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സന്ദര്‍ശക വിസകള്‍ക്ക് മാത്രമായിരിക്കും കാലാവധി നീട്ടി നല്‍കിയ തീരുമാനം ബാധകമാവുക. സൗദി അറേബ്യയിലേക്ക് ഇപ്പോഴും പ്രവേശന വിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img