Gulf

സൗദി അറേബ്യയിൽ ക്വാറന്റീൻ ലംഘിച്ചാൽ 20 ലക്ഷം രൂപ പിഴ

റിയാദ്: സൗദി അറേബ്യയിൽ ക്വാറന്റീൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ (ഏതാണ്ട് 20 ലക്ഷം രൂപ) പിഴയോ അല്ലെങ്കിൽ രണ്ടുവർഷം തടവുശിക്ഷയോ ലഭിക്കും. കൊവിഡ് രോഗം ബാധിച്ചവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആയിട്ടുള്ളവർ ക്വാറന്റീൻ നിയമം ലംഘിച്ചാലാണ് ഈ പിഴയും തടവുശിക്ഷയും. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിയമലംഘനം...

സൗദിയില്‍ കൊവിഡ് വ്യാപനം രൂക്ഷം, പ്രതിദിന കേസുകള്‍ മൂവായിരത്തിന് മുകളില്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം രൂക്ഷം. പുതിയ കൊവിഡ് കേസുകള്‍ മുവായിരം കടന്നു. 24 മണിക്കൂറിനിടെ 3168 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 608 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാജ്യത്ത് ആകെ 134,397 കൊവിഡ് പി.സി.ആര്‍ പരിശോധനയാണ്...

ഇന്ത്യയില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം വേണം

ദുബൈ: ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം. ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും  ഇത് നിര്‍ബന്ധമാണ്. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയ്‍ക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്‍ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക,...

ബിഗ് ടിക്കറ്റിലൂടെ 50 കോടി രൂപ നേടി പ്രവാസി മലയാളി; എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. ഇദ്ദേഹം ഡിസംബര്‍ 30ന് വാങ്ങിയ 232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.  20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്...

സൗദിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 20 ലക്ഷത്തോളം രൂപ വരെ പിഴ

റിയാദ്: കൊവിഡ്(covid) മുന്‍കരുതല്‍ നടപടികളും മാനദണ്ഡങ്ങളും പാലിക്കാത്തവര്‍ക്ക് വന്‍തുക പിഴ(fine) ചുമത്തുമെന്ന് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് (mask)ധരിക്കാത്തവര്‍ക്ക് 1,000 റിയാലാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പരമാവധി 100,000 റിയാല്‍ വരെ (20 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക്...

കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ

ദുബായ്: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ. ജനുവരി 1 മുതലാണ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. പൂർണമായും വാക്‌സിനേഷൻ എടുത്ത പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കേണ്ടതുണ്ടെന്ന് നാഷണൽ ക്രൈസിസ് & എമർജൻസി മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം യുഎഇയിൽ ഇന്ന് 2,556 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 908 പേർ...

പുതുവര്‍ഷത്തില്‍ 44 കോടിയുടെ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഓരോ ആഴ്‍ചയും 50 ലക്ഷം വീതം സമ്മാനം

അബുദാബി: ഈ ജനുവരിയില്‍ ജീവിതം തന്നെ മാറ്റിമറിക്കപ്പെടാന്‍ സാധ്യതയുള്ള പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ടെറിഫിക് 22 മില്യന്‍ എന്ന് പേരിട്ടിരിക്കുന്ന നറുക്കെടുപ്പില്‍ ഇതാദ്യമായി 2.2 കോടി ദിര്‍ഹമാണ് (44 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടിയുണ്ട്. ഇതിനെല്ലാം...

പുതുവര്‍ഷാഘോഷം; അബുദാബിയില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: പുതുവര്‍ഷാഘോഷം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ്. ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലവും കൈവശമുണ്ടാകണം. ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആഘോഷ പരിപാടികളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. കൊവിഡ്...

ശനിയാഴ്ച മുതൽ കേരളമുൾപ്പടെ 8 ഇന്ത്യൻ എയർപ്പോർട്ടുകളിലേക്ക് വിമാന സർവീസ്

റിയാദ്: ഇന്ത്യാ-സൗദി എയർ ബബ്ൾ കരാർ ശനിയാഴ്ച മുതൽ നടപ്പാവും. കേരളത്തിലേക്കുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവിസ്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം...

കൊവിഡ് കുതിക്കുന്നു, സഊദിയിൽ മാസ്കും സാമൂഹിക അകലവും വീണ്ടും നിർബന്ധമാക്കി, ഇരു ഹറമുകളിലും നിയന്ത്രണം കടുപ്പിച്ചു

റിയാദ്: രാജ്യത്ത് കൊവിഡ് കേസുകൾ ക്രമതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കലും സാമൂഹിക അകലം വീണ്ടും നിർബന്ധമാക്കി. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പൊതുപരിപാടികളിലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ നിബന്ധനകൾ നാളെ (വ്യാഴം) രാവിലെ ഏഴു മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇരു ഹറമുകളിലും നിയന്ത്രണം...
- Advertisement -spot_img

Latest News

ബലാത്സംഗ കേസുകൾക്ക് ഗൾഫ് മാതൃകയിലെ കർശന ശിക്ഷ വേണം; കർണാടക ഹൈക്കോടതി

ബെംഗളൂരു: വർധിച്ചുവരുന്ന ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളിലേതുപോലെയുള്ള കർശനമായ ശിക്ഷകൾ വേണമെന്ന് കർണാടക ഹൈക്കോടതി നിരീക്ഷണം. സഹപാഠിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ...
- Advertisement -spot_img