Gulf

സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നു

സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭിക്കുന്നതാണ് പദ്ധതി. സ്വന്തം പേരില്‍ വസ്തുക്കള്‍ വാങ്ങാനും ബിസിനസ് ആരംഭിക്കാനും വിദേശികള്‍ക്ക് ഇതുവഴി അവസരം ലഭിക്കും. സൗദിയില്‍ ദീര്‍ഘകാല താമസത്തിനും സ്വതന്ത്രമായി ബിസിനസ് നടത്താനു മറ്റും വിദേശികള്‍ക്ക് അവസരം നല്‍കുന്നതാണ് പ്രീമിയം റെസിഡന്‍സി പദ്ധതി. മലയാളികള്‍ ഉള്‍പ്പെടെ...

അബുദാബിയെ ലക്ഷ്യമിട്ട് മിസൈലുകള്‍; പ്രതിരോധിച്ച് യുഇഎ സേന; പുലര്‍ച്ചെ ‘ആകാശപ്പോര്’ (വിഡിയോ)

ദുബൈ: അബുദാബിയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണം ചെറുത്തതായി യുഎഇ അറിയിച്ചു. അബുദാബിയെ ലക്ഷ്യമിട്ട് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രത്യാക്രമണത്തിലൂടെ തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലായം വ്യക്തമാക്കി. മുസൈല്‍ ഭാഗങ്ങള്‍ നഗരത്തില്‍ പതിച്ചെങ്കിലും നാശനഷ്ടമില്ല. ഏതു തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാന്‍ സൈന്യം സജ്ജമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞയാഴ്ച അബുദാബിയില്‍...

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) 'പ്രീമിയം ഇഖാമ' (premium iqama)നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് തുല്യമായ സേവനങ്ങള്‍ ലഭ്യമാകും വിധം പ്രീമിയം ഇഖാമ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നു. ഇത് സംബന്ധിച്ച കരട് പദ്ധതി പ്രീമിയം ഇഖാമ സെന്റര്‍ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും...

യുഎഇയില്‍ കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിന് നിയന്ത്രണം

അബുദാബി: ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് (blades)‍, ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍ ശിക്ഷ ലഭിക്കും. രാജ്യത്ത് ഭേദഗതി വരുത്തിയ പുതിയ ശിക്ഷാ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021ലെ ഫെഡറല്‍ ഉത്തരവ് നമ്പര്‍ 31 പ്രകാരം ഈ വര്‍ഷം ജനുവരി രണ്ട് മുതല്‍ പുതിയ...

ഭാഗ്യമുണ്ടെങ്കില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി നേടാന്‍ ഇപ്പോള്‍ അവസരം

അബുദാബി: ഈ വാരാന്ത്യത്തില്‍ ഭാഗ്യവാന്മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന പുതിയ ഓഫറുമായി അബുദാബി ബിഗ് ടിക്കറ്റ്. ജനുവരി 20ന് പുലര്‍ച്ചെ 12.01ന് ആരംഭിച്ച 'വീക്കെന്‍ഡ് ബൊണാന്‍സ', ജനുവരി 22ന് രാത്രി 11.59വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ മറ്റൊരു ഇലക്ട്രോണിക് നറുക്കെടുപ്പില്‍ കൂടി...

ദുബായ് മലബാർ കലാ സംസ്കാരിക വേദിയുടെ 23-ാം വാർഷികാഘോഷം യുഎഇയുടെ സിൽവർ ജൂബിലി ആഘോഷവും അവാർഡ് സമർപ്പണവും ടാഡുമാമു നിർവഹിച്ചു

ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 23 ആം വാർഷിക ആഘോഷം യുഎഇയുടെ സിൽവർ ജൂബിലി ആഘോഷവും അവാർഡ് സമർപ്പണം സ്‌നേഹപൂർവ്വം 2022 ദുബായ് വുമൺ അസോസിയേഷനിൽ വർണശബളമായി ആഘോഷിച്ചു.കെ എം അബ്ബാസിന്റെ അധ്യക്ഷതയിൽ ടഡു മാമു (കോൺസുൽ പ്രസ്സ് കാൾറ്റർ &ലേബർ ഇന്ത്യൻ കോൺസുലേറ്റ്) ഉൽഘാടന കർമ്മം നിർവഹിച്ചു. വേദി ജനറൽകൺവീനർ അഷറഫ് കർള...

അബുദാബി സ്‌ഫോ‌ടനം: മരിച്ച ഇന്ത്യക്കാരിൽ ഒരാൾ മലയാളി

ദുബായ് : അബുദാബിയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരിൽ ഒരാൾ മലയാളി. ആകെ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയുമാണ് മരണപ്പെട്ടത്. ആറ് പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാർ മരിച്ച വിവരം എംബസി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാവിലെയായിരുന്നു ദുരന്തം. യുഎഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്....

അബുദാബി സ്‌ഫോടനം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ആറുപേര്‍ക്ക് പരിക്ക്

അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി...

അബുദാബിയില്‍ കൊവിഡ് ബാധിതരും സമ്പര്‍ക്കമുള്ളവരും പാലിക്കേണ്ട നിബന്ധനകളില്‍ മാറ്റം

അബുദാബി: അബുദാബിയില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തെളിഞ്ഞവരും കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി. വെള്ളിയാഴ്‍ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് പോസിറ്റീവായാല്‍ ഹൈ റിസ്‍ക് വിഭാഗങ്ങളിലുള്ളവര്‍ - 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം...

ദുബൈ വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി രണ്ടു വിമാനങ്ങള്‍; നൂറു കണക്കിന് യാത്രക്കാര്‍, വന്‍ദുരന്തം ഒഴിവായത് ഇങ്ങനെ

ന്യൂഡല്‍ഹി: ദുബൈ വിമാനത്താവളത്തില്‍ വന്‍ദുരന്തം ഒഴിവായി. ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ട രണ്ടുവിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവിമാനങ്ങളിലുമായി നൂറ് കണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഞായറാഴ്ചയാണ് സംഭവം. ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കുമുള്ള വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ നിന്ന് ഒരേ സമയം പുറപ്പെടാന്‍ ഒരുങ്ങിയത്. ഹൈദരാബാദിലേക്കുള്ള വിമാനം രാത്രി 9.45ന് പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നത്. ബംഗളൂരുവിലേക്കുള്ള വിമാനവും ഇതേസമയത്ത് തന്നെ...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img