സൗദിയിൽ പുരുഷന്മാർ ഷോർട്ട്‌സ് ധരിക്കുന്നതിന് വിലക്കില്ല. പള്ളികളിലും സർക്കാർ ഓഫിസുകളിലും മാത്രമാണു ഷോർട്ട്‌സിന് വിലക്കുള്ളതെന്ന് അധികൃതർ അറിയിച്ചു.
പള്ളികളിലും സർക്കാർ ഓഫിസുകളിലും ഷോർട്ട്‌സ് ധരിച്ചാൽ 250 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രി അബ്ദുൾ അസീസ് ബിൻ സഊദ് ബിൻ നായിഫ് പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളിൽ ഇരുപതാമതായി...
സൗദിയിലേക്കുള്ള മടക്കയാത്ര വിമാനത്താവളങ്ങളിൽ വെച്ച് മുടങ്ങുന്നതായി യാത്രക്കാരുടെ പരാതി. ബൂസ്റ്റർ ഡോസ് എടുക്കാതെ ഇമ്മ്യൂൺ പദവി നഷ്ടമാകുന്നവർക്ക് ബോർഡിങ് പാസ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണം. പ്രത്യേക പരിഗണന നൽകി ബൂസ്റ്റർ ഡോസ് നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രവാസികളുടെ ആവശ്യം. സൗദിയിലേക്കുള്ള മടക്കയാത്രയിൽ വിമാനത്താവളങ്ങളിൽ വെച്ച് മടങ്ങിപ്പോകേണ്ടിവരുന്നതായി നിരവധി യാത്രക്കാരാണ് പരാതി പറയുന്നത്. സൗദിയിൽ...
മദീന: സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ നഗരം മദീനയെന്ന് പഠനം. യു.കെ ആസ്ഥാനമായ ട്രാവൽ ഇൻഷുറൻസ് കമ്പനി 'ഇൻഷുർ മൈ ട്രിപ്' നടത്തിയ പഠനത്തിലാണ് സൗദി അറേബ്യൻ നഗരമായ മദീന ഒന്നാം സ്ഥാനം നേടിയത്. 10ല്‍ 10 പോയിന്‍റുകളും നേടിയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം മദീനക്ക് ലഭിച്ചത്. തായ്‌ലൻഡിന്‍റെ...
റിയാദ്: ഇന്ത്യക്ക് സൗദി വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് കാരണം സൗദി പൗരന്മാര്‍ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയില്‍...
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ പേരിലോ പണം അയക്കുന്നതിനെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള നടപടികളുടെ...
ഒമാന്‍: ക്രിക്കറ്റില്‍ നേപ്പാള്‍ ചെറിയ ടീമാണെങ്കിലും നേപ്പാളിന്റെ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന്റെ മനസ് വലുതാണ്. ഒമാനില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് ആസിഫിന്റെ വലിയ മനസ് ആരാധകര്‍ കണ്ടത്.
ബൗളറുമായി കൂട്ടിയിച്ചുവീണ ബാറ്ററെ റണ്‍ഔട്ടാക്കാനുള്ള അവസരം ലഭിച്ചിട്ടും നേപ്പാള്‍ താരം അതു വേണ്ടെന്നുവെയ്ക്കുകയായിരുന്നു. മത്സരത്തിന്റെ 19-ാം ഓവറിലാണ് നാടകീയ സംഭവം....
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhbai Big Ticket) പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം(ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടി ഭാഗ്യശാലി. ഖത്തറിലെ ദോഹയില്‍ താമസിക്കുന്ന അഹമ്മദ് ഷൗക്കത്ത് ആണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പിലെ വിജയി.
'ഫെബ്രുവരി ഭാഗ്യമാസമായാണ് ഞാന്‍ കരുതുന്നത്. കാരണം എന്റെ രണ്ടു മക്കളും ജനിച്ചത് ഫെബ്രുവരിയിലാണ് അഹമ്മദ് പറഞ്ഞു. ഫെബ്രുവരി...
അബുദാബി: യുഎഇയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് മാറ്റം വരുന്നത്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ 3000 വരെ ഉയര്‍ന്ന പ്രതിദിന രോഗബാധ ഇപ്പോള്‍ 1200ലേക്ക് താഴ്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് കണക്കിലെടുത്താണ്...
റിയാദ്: കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് റിസൾട്ട് വേണ്ടെന്ന ഇന്ത്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് വിമാന കമ്പനികൾക്ക് ലഭിച്ചിക്കാത്തതുമൂലം നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി. സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ റിയാദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ നിരവധിപ്പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചില്ല.
സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക്...
കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...