ദുബൈ: ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.
എന്നാൽ 48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍ റിസൾട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബൈയിൽ എത്തിയാലും വിമാനത്താവളത്തിൽ വച്ച്...
റിയാദ്: സഊദിയുടെ യമൻ അതിർത്തി പ്രദേശമായ ജിസാനിലെ കിംഗ് അബ്ദുല്ല എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ഡ്രോണാക്രമണത്തിൽ 16 പേർക്ക് പരിക്ക് ഏറ്റു. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ആക്രമണ സജ്ജമായെത്തിയ ഡ്രോൺ സഖ്യ സേന തകർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് യാത്രക്കാർ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവർ മുഴുവൻ സാധാരണക്കാരാണ്....
അബൂദബി: അബൂദബി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിൽ വാക്സിനെടുത്തവർക്കും ഈ നിബന്ധന ബാധകമായിരിക്കും. നേരത്തെ, ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്ക് യാത്രക്ക് മുൻപ് പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് എയർ ഇന്ത്യ ഉൾപെടെയുള്ള വിമാനകമ്പനികൾ അറിയിച്ചിരുന്നു. ഇതിൽ നിന്നാണ് അബൂദബിയെ ഒഴിവാക്കിയത്.
അതേസമയം,...
സൗദിയിൽ പുരുഷന്മാർ ഷോർട്ട്‌സ് ധരിക്കുന്നതിന് വിലക്കില്ല. പള്ളികളിലും സർക്കാർ ഓഫിസുകളിലും മാത്രമാണു ഷോർട്ട്‌സിന് വിലക്കുള്ളതെന്ന് അധികൃതർ അറിയിച്ചു.
പള്ളികളിലും സർക്കാർ ഓഫിസുകളിലും ഷോർട്ട്‌സ് ധരിച്ചാൽ 250 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രി അബ്ദുൾ അസീസ് ബിൻ സഊദ് ബിൻ നായിഫ് പറഞ്ഞിരുന്നു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളിൽ ഇരുപതാമതായി...
സൗദിയിലേക്കുള്ള മടക്കയാത്ര വിമാനത്താവളങ്ങളിൽ വെച്ച് മുടങ്ങുന്നതായി യാത്രക്കാരുടെ പരാതി. ബൂസ്റ്റർ ഡോസ് എടുക്കാതെ ഇമ്മ്യൂൺ പദവി നഷ്ടമാകുന്നവർക്ക് ബോർഡിങ് പാസ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണം. പ്രത്യേക പരിഗണന നൽകി ബൂസ്റ്റർ ഡോസ് നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രവാസികളുടെ ആവശ്യം. സൗദിയിലേക്കുള്ള മടക്കയാത്രയിൽ വിമാനത്താവളങ്ങളിൽ വെച്ച് മടങ്ങിപ്പോകേണ്ടിവരുന്നതായി നിരവധി യാത്രക്കാരാണ് പരാതി പറയുന്നത്. സൗദിയിൽ...
മദീന: സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ നഗരം മദീനയെന്ന് പഠനം. യു.കെ ആസ്ഥാനമായ ട്രാവൽ ഇൻഷുറൻസ് കമ്പനി 'ഇൻഷുർ മൈ ട്രിപ്' നടത്തിയ പഠനത്തിലാണ് സൗദി അറേബ്യൻ നഗരമായ മദീന ഒന്നാം സ്ഥാനം നേടിയത്. 10ല്‍ 10 പോയിന്‍റുകളും നേടിയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം മദീനക്ക് ലഭിച്ചത്. തായ്‌ലൻഡിന്‍റെ...
റിയാദ്: ഇന്ത്യക്ക് സൗദി വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് കാരണം സൗദി പൗരന്മാര്‍ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയില്‍...
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ പേരിലോ പണം അയക്കുന്നതിനെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള നടപടികളുടെ...
ഒമാന്‍: ക്രിക്കറ്റില്‍ നേപ്പാള്‍ ചെറിയ ടീമാണെങ്കിലും നേപ്പാളിന്റെ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന്റെ മനസ് വലുതാണ്. ഒമാനില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് ആസിഫിന്റെ വലിയ മനസ് ആരാധകര്‍ കണ്ടത്.
ബൗളറുമായി കൂട്ടിയിച്ചുവീണ ബാറ്ററെ റണ്‍ഔട്ടാക്കാനുള്ള അവസരം ലഭിച്ചിട്ടും നേപ്പാള്‍ താരം അതു വേണ്ടെന്നുവെയ്ക്കുകയായിരുന്നു. മത്സരത്തിന്റെ 19-ാം ഓവറിലാണ് നാടകീയ സംഭവം....