പ്രവാസികള്‍ ശ്രദ്ധിക്കുക; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കുന്നതിനെതിരെ മുന്നറിയിപ്പ്

0
298

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ  പേരിലോ പണം അയക്കുന്നതിനെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുന്നതും തട്ടിപ്പുകള്‍, ഓണ്‍ലൈനിലൂടെയുള്ള യാചന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനധികൃത പണമിടപാടുകള്‍ തുടങ്ങിയവയ്‍ക്ക് അറുതി വരുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടികള്‍.

യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളുടെയോ പേരിലോ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെയോ പേരില്‍ ബാങ്ക് വഴിയോ മറ്റ് ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങള്‍ ഉപയോഗിച്ചോ പണം അയക്കുന്ന വ്യക്തികള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന സംശയത്തില്‍ അകപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത ഇതോടെ ആ വ്യക്തിയില്‍ വന്നുചേരുമെന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here