റിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി.
റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) നിര്‍ണയിക്കുന്നതെങ്കില്‍ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധി....
റിയാദ്: ഇന്ത്യയിലേക്ക് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് തിങ്കളാഴ്ച പിൻവലിച്ചത്.
ഇന്ത്യ, എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് താതാകാലികമായി ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. നാല് രാജ്യങ്ങളിലേക്ക് നേരിട്ടോ...
ദോഹ: 25 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച വാര്‍ഷിക ലാഭം നേടി ഖത്തര്‍ എയര്‍വേയ്‌സ്. ഗ്രൂപ്പ് 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച 2021-22 വാര്‍ഷിക റിപ്പോര്‍ട്ടില്‍ 200 ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന ലാഭമാണ് നേടിയതെന്നാണ് അവകാശവാദം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 218 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ ലോകത്തിലെ തന്നെ കാര്‍ഗോയില്‍ മുന്‍നിരയിലാണ്....
കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി മുൻ വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിനെതിരെ കുവൈത്തിൽ പ്രകടനം നടത്തിയ പ്രവാസികളിൽ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന. പ്രതിഷേധ പ്രകടനം നടത്തിയവരെ നാട് കടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ കൂട്ടത്തിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ...
റിയാദ്: സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചു. എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മക്ക, മദീന പള്ളികളില്‍ മാസ്‌ക് ആവശ്യമാണ്.
സ്ഥാപനങ്ങള്‍, വിനോദ പരിപാടികള്‍, പൊതുപരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് ഇനി...
ജിദ്ദ: സൗദിക്കകത്തുനിന്ന് ഹജ്ജിനായി രജിസ്റ്റർ ചെയ്യുന്നവരുടെയും അവരുടെ ആശ്രിതരുടെയും ഇഖാമ കാലാവധി ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലും ഉണ്ടാവണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകരുടെ ഇഖാമ കാലാവധി ആറുമാസം ഇല്ലെങ്കിൽ അവർ ഉടൻ പുതുക്കണം. രേഖ പുതുക്കുന്നതോടെ ഹജ്ജ് രജിസ്‌ട്രേഷൻ ഭേദഗതി ചെയ്യാതെതന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ 'ഇഅതമർന' അപേക്ഷയിലോ വിവരങ്ങൾ സ്വയമേവ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നും...
ജിദ്ദ: സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ് വരുത്തി. കഴിഞ്ഞ ദിവസമാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച അറിയിപ്പ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഇവ മൂന്നിനും നിരക്ക് കുറച്ചിട്ടുണ്ട്.
നേരത്തെ 10,238 റിയാലായിരുന്ന ഹോസ്‍പിറ്റാലിറ്റി ഓര്‍ഡിനറി ക്യാമ്പ് പാക്കേജിന് ഇനി മുതല്‍...
ദുബൈ: 79-ാമത് മഹ്‌സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍ മുഹമ്മദ്. ദുബൈയില്‍ പാര്‍ട്ണര്‍ഷിപ്പില്‍ പെര്‍ഫ്യൂം, ആക്‌സസറീസ് കട നടത്തുകയാണ് മുഹമ്മദ്. സിറിയയില്‍ നിന്നും മൗറീഷ്യസില്‍ നിന്നുമുള്ള മറ്റ് രണ്ട് പ്രവാസികളും പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടി.
സമൂഹത്തിന് നന്മ ചെയ്യുകയും ആളുകളുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്ന, ഈവിങ്‌സ് എല്‍എല്‍സി മാനേജിങ് ഓപ്പറേറ്ററായുള്ള മഹ്‌സൂസ്,...
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) നിവാസികൾക്കായി സഊദി അറേബ്യ ഉടൻ പുതിയ വിസ പദ്ധതി അവതരിപ്പിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് വെളിപ്പെടുത്തി. 2019-ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദസഞ്ചാരത്തിനായി വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലെന്നും അൽ ഖത്തീബ് പറഞ്ഞു.
ബുധനാഴ്ച സിഎൻബിസി അറബിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021...
ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയില്‍. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കിലെ...