ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ റൺവേയിൽനിന്ന് വിമാനം തെന്നിമാറി. ബുധനാഴ്ച രാവിലെ 8.10 ഓടെയായിരുന്നു സംഭവം. ഗൾഫ്സ്ട്രീം 400 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എമർജൻസി റെസ്ക്യൂ ടീം ഉടൻ തന്നെ സ്ഥലത്തെത്തി.
അപകടത്തിന്‍റെ കാരണം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. വിമാനം റൺവേയിൽ നിന്ന്...
അബുദാബി: യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് (ബുധൻ) രാജ്യത്തെ അഭിസംബോധന ചെയ്യും. യു.എ.ഇ സമയം വൈകുന്നേരം 6 മണിക്ക് പ്രാദേശിക ടെലിവിഷൻ ചാനലുകളാണ് പ്രസംഗം സംപ്രേഷണം ചെയ്യുക. റേഡിയോ ചാനലുകളിലും പ്രക്ഷേപണം ചെയ്യും. രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ സമീപനവും അഭിലാഷങ്ങളും രൂപപ്പെടുത്തുന്നതിനാണ് ഈ അഭിസംബോധന.
കുവൈത്ത് സിറ്റി: സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന നുവൈസീബിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കുവൈത്ത് ഊർജ്ജിതമാക്കി. വിദേശകാര്യ മന്ത്രാലയം വഴി സൗദി അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.
വിദേശനിക്ഷേപത്തിലൂടെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നുവൈസീബിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനുള്ള കുവൈറ്റിന്റെ നീക്കം.
ചൈനീസ്, കൊറിയൻ കമ്പനികൾ നിക്ഷേപത്തിന്...
ജിദ്ദ: വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകളുടെ താക്കോലുകളുടെ പകർപ്പുകൾ എടുത്ത് കൈവശം വയ്ക്കാൻ കെട്ടിട ഉടമയ്ക്ക് അവകാശമില്ലെന്ന് സൗദി. സൗദി അറേബ്യയിലെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിനുള്ള വകുപ്പിന്‍റെ ഓൺലൈൻ സംവിധാനമായ 'ഈജാർ' അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാടകക്കാരുമായി എന്തെങ്കിലും തർക്കമുണ്ടായാൽ ഉടമ ബന്ധപ്പെട്ട അധികാരികളെ സമീപിക്കണം. വൈദ്യുതി, വെള്ളം, വാതകം എന്നിവ വിച്ഛേദിക്കാനും ഉടമയ്ക്ക് അവകാശമില്ല....
ദോഹ: ഫിഫ ലോകകപ്പിന് ശേഷം ഖത്തറിന്‍റെ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകില്ലെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അധികൃതർ പറഞ്ഞു. ഖത്തർ ദേശീയ ദർശന രേഖ-2030ന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉചിതമായ അവസരമാണ് ലോകകപ്പ് എന്ന് ഖത്തരി ബിസിനസ്‌മെൻ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖ്വാസിം അൽതാനി പറഞ്ഞു.
ലോകകപ്പ്...
ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചു. വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ദുബായ് സാംസ്‍കാരിക മന്ത്രാലയമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള ശുപാര്‍ശ എമിഗ്രേഷന്‍ വകുപ്പിന് നല്‍കിയത്. സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് സാദിഖലി തങ്ങൾക്ക്...
ദോഹ: ഈദ് അവധിക്ക് ശേഷം ഖത്തറിലെ ബാങ്കിംഗ് മേഖല ഇന്ന് തുറക്കും. മൂന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നത്.
അതേസമയം, അവധി ദിവസങ്ങളിലും എല്ലാ ബാങ്കുകളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ചെക്ക് കൺവേർഷൻ (ഇസിസി) സേവനങ്ങൾ നൽകിയിരുന്നു. വാരാന്ത്യങ്ങളും ഔദ്യോഗിക അവധി ദിവസങ്ങളും ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും...
ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസ. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങൾ മുൻനിറുത്തിയാണ് യു.എ.ഇ ഭരണകൂടം തങ്ങളെ ആദരിച്ചിരിക്കുന്നത്.
വിവിധ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് സംസ്‌കാരിക മന്ത്രാലയത്തിന്റെ ശിപാർശ പ്രകാരമാണ് ദുബൈ എമിഗ്രേഷൻ വകുപ്പ് ഗോൾഡൻ വിസ അനുവദിച്ചത്.
അബുദാബി: അമേരിക്കന് ഡോളറിനെതിരെ ഇന്ത്യന് രൂപയുടെ ഇടിവ് തുടരുമ്പോള് നാട്ടിലേക്ക്പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 13 പൈസ ഇടിഞ്ഞ് 79.58 എന്ന നിലയിലെത്തിയിരുന്നു മൂല്യം. ഇതോടെ ഗള്ഫ് രാജ്യങ്ങളുടെ കറന്സികളുടെയും വിനിമയ മൂല്യം വര്ദ്ധിച്ചു.
അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണ വില ഉയരുന്നതും വിദേശ നാണ്യശേഖരത്തിലെ ഇടിവുമാണ് രൂപയുടെ നില താഴേക്ക് കൊണ്ടുപോകുന്നതെന്ന്...
അബുദാബി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച സൈബർ പൾസ് പ്രോജക്റ്റ് വിശദീകരിച്ച കൗൺസിൽ, ഡിജിറ്റൽ യുഗത്തിൽ സൈബർ തട്ടിപ്പുകൾ വർദ്ധിച്ചിട്ടുണ്ടെന്നും ഇലക്ട്രോണിക് ഇടപാടുകൾ ജാഗ്രതയോടെ നടത്തണമെന്നും ഓർമിപ്പിച്ചു. ഓരോ വ്യക്തിയുടെയും ബലഹീനത മുൻകൂട്ടി മനസ്സിലാക്കുന്ന സൈബർ ക്രിമിനലുകൾ ഇവ പ്രയോഗിക്കും.
തട്ടിപ്പുകാരുടെയും...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...