ഖത്തർ ലോകകപ്പ് ; ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വൻ കുതിപ്പുണ്ടാകും

0
142

ദോഹ: ഫിഫ ലോകകപ്പിന് ശേഷം ഖത്തറിന്‍റെ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകില്ലെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അധികൃതർ പറഞ്ഞു. ഖത്തർ ദേശീയ ദർശന രേഖ-2030ന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉചിതമായ അവസരമാണ് ലോകകപ്പ് എന്ന് ഖത്തരി ബിസിനസ്‌മെൻ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖ്വാസിം അൽതാനി പറഞ്ഞു.

ലോകകപ്പ് പദ്ധതികൾക്കായി ചെലവഴിക്കുന്നത് രാജ്യത്തിന്‍റെ ജിഡിപി 1.5 ശതമാനം വർദ്ധിപ്പിക്കുമെന്ന് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് ഫൈസൽ പറഞ്ഞു. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മെട്രോ, റെസിഡൻഷ്യൽ യൂണിറ്റുകൾ, ഫ്രീ സോണുകൾ, ടൂറിസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഇതിനകം 200 ബില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിൽ നിന്നുള്ള പ്രയോജനം ടൂർണമെന്‍റിന് ശേഷമായിരിക്കും. വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ ലോകകപ്പ് ഒരു വലിയ ഘടകമാണ്. വിദേശനിക്ഷേപവും സ്ഥാനക്കയറ്റവും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നിക്ഷേപ, ടൂറിസം ഹബ് എന്ന നിലയിൽ ഇവയെല്ലാം രാജ്യത്തിന്‍റെ ഭാവിക്ക് ഗുണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിന് ശേഷവും ലോകകപ്പിനായി നിർമ്മിച്ച അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്തിന് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ.അബ്ദുല്ല അൽ ഖാദർ പറഞ്ഞു.