‘ചേട്ടാ.....ഒരു പൊറാട്ട... കറി വേണ്ടാ..... പകരം കുറച്ച് ഗ്രേവി മതി....’ കുഞ്ചാക്കോ ബോബൻ-ഷറഫുദ്ധീൻ കൂട്ടുകെട്ടിൽ പിറന്ന 'ജോണി ജോണി യെസ് അപ്പ' എന്ന മലയാള സിനിമയിലെ ഒരു സംഭാഷണമാണിത്. നമ്മൾ മലയാളികൾക്ക് പൊറോട്ടയുടെ കൂടെ മറ്റെല്ലാ കറികളെക്കാളും പ്രിയം ചൂടോടെ കിട്ടുന്ന അൽപം ഗ്രേവിയാണ്.
പക്ഷെ, പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്ത എറണാകുളം സ്വദേശി...
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ജാഗ്രതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. 727 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെമ്പാടും...
മംഗളൂരു: ദക്ഷിണ കന്നഡയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയമെന്ന് കർണാടക കോൺഗ്രസിൽ വിമർശനം. ദക്ഷിണ കന്നഡയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും നേതാക്കൾ വിമർശിച്ചു. സർക്കാറിന്റെ അവഗണനയിലും നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് നിരവധി നേതാക്കൾ രാജിവെച്ചു.
ബോലാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നേതാക്കൾ രാജി പ്രഖ്യാപിച്ചത്....
തൃശൂർ: തൃശൂർ കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് ബിജെപി പ്രവർത്തകർ കുറ്റക്കാർ. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
ഒന്നാം പ്രതി ജയേഷ്, രണ്ടാം പ്രതി സുമേഷ്, മൂന്നാം പ്രതി സെബാസ്റ്റ്യൻ, നാലാം പ്രതി ജോൺസൺ, അഞ്ചാം പ്രതി കുചേലൻ ബിജു, ആറാം പ്രതി രവി, ഏഴാം...
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി അറിയിപ്പ്. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്,...
കണ്ണൂര്: പൊതുവിദ്യാലയങ്ങളില് ഓരോ വര്ഷവും വിദ്യാര്ഥികളുടെ എണ്ണം കുത്തനെ കുറയുമ്പോള് അണ് എയ്ഡഡ് വിദ്യാലയങ്ങളില് നിന്ന് വിദ്യാര്ഥികളെയെത്തിക്കാന് നടപടിയുമായി സര്ക്കാര്. അതിന്റെ ഭാഗമായി രണ്ടുമുതല് പത്താംതരം വരെയുള്ള കുട്ടികളെ ട്രാന്സ്ഫര് സര്ട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ ചേര്ക്കാന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കുട്ടികള് ഒഴിഞ്ഞുപോകുന്നത് ചെറുക്കാന് ടിസി നല്കാത്ത ചില അണ് എയ്ഡഡ് വിദ്യാലയ അധികൃതരുടെ...
മഞ്ചേരി: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ചതിനെത്തുടർന്ന് രക്തസ്രാവംമൂലം പെരുമ്പാവൂർ കൊപ്പറമ്പിൽ അസ്മ(35) മരിച്ച കേസിൽ റിമാൻഡിലായിരുന്ന ഭർത്താവ് ആലപ്പുഴ വണ്ടാനം അമ്പലപ്പുഴ വളഞ്ഞവഴി നീർക്കുന്ന് സിറാജുദ്ദീന് (39) മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, മുൻ ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാലും പ്രതിയെ കസ്റ്റഡിയിൽ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ...
ദുബായ് : അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ് അറുപതുകാരനായ മലയാളി പോൾ ജോസ് മാവേലിയെ ദുബായിൽ തേടിയെത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പോൾ ജോസ് മാവേലിക്കാണ് ബമ്പർ സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിലെ സീരീസ് 503ൽ ബമ്പർ സമ്മാനമായ 10 ലക്ഷം ഡോളറാണ് (എട്ടരകോടിയിലേറെ രൂപ) ഇദ്ദേഹം സ്വന്തമാക്കിയത്. മേയ് 19ന് ഓൺലൈനായി...
വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുന്നതായും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി. കേരളത്തിൽ ഉടനീളം വീശിയടിച്ച കാറ്റിലും വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു.
പ്രാഥമിക കണക്കുകളനുസരിച്ച് 60 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ്...
മംഗളൂരു: തീരദേശ മേഖലയിൽ വർഗീയത അടിച്ചമർത്തുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് ഉള്ളാൾ യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീർ രാജിവച്ചു. രണ്ട് വർഷമായി സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലുണ്ടെങ്കിലും വർഗീയവാദികളെ നിയന്ത്രിക്കാൻ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷമീർ പത്രക്കുറിപ്പിൽ പറഞ്ഞു. ബണ്ട്വാൾ താലൂക്കിലെ കോൽത്തമജലുവിൽ അബ്ദുൾ റഹ്മാന്റെ കൊലപാതകം...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...